കളകളംപാടുന്ന കിളികളോടന്ന് ഞാന്‍
കളിവാക്ക് ചൊല്ലി പറഞ്ഞതല്ലെ
ഒരു കിളിപ്പെണ്ണായ് പുനര്‍ജ്ജനിക്കും
ഞാനുമീമരച്ചില്ലയില്‍കൂടുകൂട്ടും.

പാട്ടൊന്ന് പാടിഞാന്‍ കൂട്ടുതേടും,
കളിക്കൂട്ടരോടൊത്തു ഞാനുല്ലസിക്കും,
കാറ്റിന്‍ കരങ്ങളാലൂയലാടും
പറന്നാകാശവീഥിയില്‍ നൃത്തമാടും.

പൊന്‍മേഘപാളികളെന്‍ഗളത്തെ, നല്ല
പൊന്‍മാലകളാലലങ്കരിക്കും,
നക്ഷത്രപൂക്കളുണ്ടെന്‍ ശിരസ്സില്‍,
മഞ്ഞുമുത്തുകള്‍ വര്‍ണ്ണച്ചിറകുകളില്‍.

കാനന ഭംഗിയൊന്നാവോളമുണ്ണുവാന്‍,
കാനനച്ചോലയില്‍ നീരാടുവാന്‍,
കാട്ടിന്‍ മടിത്തട്ടിലന്തിയുറങ്ങുവാന്‍,
കാട്ടിന്റെ താരാട്ടിലാറാടുവാന്‍.

പാറിത്തളര്‍ന്നു ഞാന്‍
പാതിവഴിയിലായ്,
പശിയൊന്നടക്കുവാനാശയോടെ,
താഴേക്കിറങ്ങി ഞാന്‍ തണ്ണീര്‍ത്തടംതേടി,
താമരപൊയ്കയിതെങ്ങു പോയി.

നീര്‍ച്ചോലയില്ല, നീര്‍ച്ചാലുകളുമില്ല,
നീറും നിരാശയില്‍ മുങ്ങിമുങ്ങി,
എങ്ങുതേടും ഞാനൊരുതുളളി നീരിനായ്,
എങ്ങിനെ വാനില്‍ പറന്നുയരും.

10 Comments
  1. Haridasan 3 years ago

    നല്ല വരികൾ

    • Author
      Meera Achuthan 3 years ago

      ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി.

  2. Indira Balan 3 years ago

    എങ്ങുതേടും ഞാനൊരുതുളളി നീരിനായ്,
    എങ്ങിനെ വാനില്‍ പറന്നുയരും……വർത്തമാന ശൂന്യതകൾ തെളിയുന്നു…വരികളിൽ

  3. Ravi Punnakkal 3 years ago

    പറന്നുയരണം.
    രവി

  4. Author
    Meera Achuthan 3 years ago

    പറന്നുയരാം…

  5. Author
    Meera Achuthan 3 years ago

    വളരെ നന്ദി..@ Indira Balan

  6. LAGESHMA K C 3 years ago

    good lines..

  7. Author
    Meera Achuthan 3 years ago

    Thank you..

  8. sunil 3 years ago

    Beautiful lines..

  9. Author
    Meera Achuthan 3 years ago

    Thank you sunil

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account