സമൂഹത്തിൽ ഒരു തുരുത്തു പോലെ തന്റെതല്ലാത്ത കാരണത്താൽ ഒറ്റപ്പെട്ട ഒരു കൂട്ടം കുഞ്ഞുങ്ങൾക്ക് വരയുടെ ലോകം പരിചയപ്പെടുത്താൻ ഉള്ള ഒരു ശില്പശാലയിൽ പങ്കെടുക്കാൻ ഇടയായി കഴിഞ്ഞ ദിവസം ..

കൂട്ടത്തിലെ കുട്ടിക്കുറുമ്പനെ ഞാൻ ആൻറണിയെന്നു വിളിക്കട്ടെ…..

ക്ലാസിൽ ഉടനീളം താരമായിരുന്നവൻ .. അവൻ ഇടക്കിടെ പോക്കറ്റിൽ നിന്നും നിറം മങ്ങിയ അവന്റെ അമ്മയുടെ ഫോട്ടൊ എന്നെക്കാട്ടിത്തന്നു… എന്റെ അരികിൽ എപ്പോഴും ഉണ്ടായിരുന്നു..

അവസാനം നന്ദി പറഞ്ഞതും അവനായിരുന്നു .. വർണ്ണക്കടലാസിൽ പൊതിഞ്ഞ ഒരു കുഞ്ഞു പൊതി എനിക്കവൻ എല്ലാവരുടെയും സമ്മാനമായി നൽകി ..

വീട്ടിലെത്തി ഞാൻ ആ വർണ്ണക്കടലാസു നീക്കി പൊതി തുറന്നു … ഒരു കുഞ്ഞു പാക്കറ്റ് തേയില !!! ഞാൻ അതിലേക്ക് ഉറ്റുനോക്കിയിരിക്കുമ്പോൾ മനസ് ആ കുട്ടികൾക്കിടയിലായിരുന്നു… ഇല്ലായ്മയിൽപ്പോലും എനിക്ക് ആ പൊതി വച്ചു നീട്ടിയപ്പോൾ അവിടെ കണ്ട കണ്ണുകളിലെ തിളക്കം ഞാൻ വീണ്ടും കണ്ടു…

ചിലതങ്ങിനെയാണ്…. എനിക്ക് ഒരു തേയിലത്തോട്ടം കിട്ടിയ സന്തോഷമായിരുന്നു !!! ചിലരങ്ങിനെയാണ്… ഹൃദയങ്ങൾ കൊണ്ടു നമ്മെ തോൽപ്പിച്ചു കളയും… ആന്റണി … നീയും നിന്റെ കൂട്ടുകാരും എന്നെ തോൽപ്പിച്ചു കളഞ്ഞു …!!

4 Comments
 1. Haridasan 4 years ago

  മനോഹരം..

 2. Meera Achuthan 4 years ago

  നന്നായിരിക്കുന്നു.

 3. Retnakaran 4 years ago

  being human…

 4. Anoo 4 years ago

  നന്മനിറഞ്ഞ മനസ്സിന്റെ അടയാളം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account