തുടര്‍ച്ചയായി പതിനൊന്നാം തവണയും, സ്വര്‍ണക്കപ്പ് കയ്യിലേന്തി കോഴിക്കോട് വീണ്ടും , സ്കൂള്‍ കലോത്സവത്തില്‍ കേരളത്തിന്റെ മുഴുവനും അഭിമാനമായി.

കലാ സാംസ്ക്കാരിക കേരളത്തിന്റെ “കനക കിരീടം”, ത്രസിക്കുന്ന മത്സരങ്ങളിലൂടെ ഇഞ്ചോടിഞ്ചു പൊരുതിയാണ് കോഴിക്കോടിന്റെ കുട്ടികള്‍ സ്വന്തമാക്കിയത്. കലയിലും, സാഹിത്യത്തിലും , സാംസ്ക്കാരിക പ്രബുദ്ധതയിലും, രാഷ്ട്രീയ ചിന്തകളിലും, മുന്നണിയില്‍ നില്‍ക്കുന്ന, കണ്ണൂരിന്റെ മത്സരവേദികളില്‍ തിളങ്ങിയ, കേരളത്തിലെ പതിനാലു ജില്ലകളിലെ കൌമാര പ്രതിഭകള്‍ക്കും, ഒന്നാം സ്ഥാനത്തെത്തി കിരീടം പിടിച്ചെടുത്ത കോഴിക്കോടിനും, അഭിനന്ദനങ്ങള്‍ !!

അടുത്ത വര്‍ഷം തൃശ്ശൂരില്‍……. എന്നറിയിച്ചു, കൊടിയിറങ്ങിയ ഇതേ കലാമേള, കൊടിയിറങ്ങാന്‍ മടിക്കുന്ന കണ്ണൂര്‍ രാഷ്ട്രീയ ചിത്രങ്ങളുടെ കൂടി ദു:ഖവേദിയായിരുന്നു; ഒരേ ദിവസങ്ങളില്‍ !

കണ്ണൂരില്‍ നിന്നും യാത്ര പറഞ്ഞിറങ്ങിയ കേരളത്തിന്റെ കൌമാര പ്രതിഭകളും ആ വേദനകളുടെ പങ്ക് ഏറ്റു വാങ്ങിയിരിക്കണം……..!!

തീവ്രമായ വാശിയും, ഉത്സാഹവും, പ്രതിഭാ വിലാസങ്ങളും, ഒന്നിച്ചുണര്‍ന്ന കണ്ണൂരിലെ കലാ വേദികള്‍ക്കരികിലൂടെ തന്നെയായിരുന്നു “രാഷ്ട്രീയമാമാങ്കം” വിഭാവനം ചെയ്ത ” വിലാപ യാത്ര” യും കടന്നു പോയത് …..!!

പണ്ട് മുതല്‍ ചോരക്കറ വീണ കണ്ണൂര്‍ മണ്ണിനെ നോക്കി വര്‍ത്തമാന കാലം ചോദിക്കുന്നു: അന്ന് അതൊക്കെ അനിവാര്യമായിരുന്നു; നവോത്ഥാന കാലത്തിന്‍റെ അനിവാര്യത !!!

എന്നാല്‍ ഇന്നോ ………?

= ഇന്ന് , രാഷ്ട്രീയത്തിന്റെ ബദ്ധശത്രുവാണോ, രാഷ്ട്രീയ പ്രബുദ്ധത? പ്രശ്നങ്ങളെ, പ്രശ്നങ്ങളെക്കൊണ്ട് പെരുക്കലല്ല ജീവിതം. പണ്ട് ചോര വീണു തളിർത്ത വീഥികളില്‍, റോഡുകളില്‍, സ്നേഹത്തിന്‍റെയും, നന്മയുടെയും, പൂക്കള്‍ വിതറി ആദരിക്കലാണ് സംസ്ക്കാരം. നമ്മളെത്തിചേരേണ്ടതും അവിടെ തന്നെ. എന്നും ……ഏതു കാലങ്ങളിലും……

നമ്മുടെ ഹൃദയത്തിന്റെ വാതിലുകള്‍ തുറന്നിടുക………..

അവിടെ കാറ്റും വെളിച്ചവും ഉമ്മ വച്ചുണരട്ടെ………………

4 Comments
 1. Karan 4 years ago

  നമ്മുടെ ഹൃദയത്തിന്റെ വാതിലുകള്‍ തുറന്നിടുക………..
  അവിടെ കാറ്റും വെളിച്ചവും ഉമ്മ വച്ചുണരട്ടെ………………

  എല്ലാവരിലും ഈ ഒരു സന്ദേശം എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • Author
   രവി 4 years ago

   സന്തോഷം . KARAN .
   സ്നേഹാശംസകള്‍…….
   രവി.

 2. Santhosh 4 years ago

  നമ്മുടെ ഹൃദയത്തിന്റെ വാതിലുകള്‍ തുറന്നിടുക………..

  അവിടെ കാറ്റും വെളിച്ചവും ഉമ്മ വച്ചുണരട്ടെ………………

  Very true. .

  • Author
   Ravi Punnakkal 4 years ago

   വളരെ സന്തോഷം.
   ശ്രീ.സന്തോഷ് കോടനാട് .
   സ്നേഹം.
   രവി.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account