കുഞ്ഞേ നീ കാൺക
കണ്ണ് തുറന്നു നീ കാൺക
നീയുണ൪ന്നൊരീ പുതുലോകം
കണ്ണ് തുറന്നു കാൺക..
കേട്ടുപരിചിതരമായൊരു ശബ്ദത്തി൯
വദനങ്ങൾ നീയൊന്ന് കാൺക..
കണ്ണിൽ നിറയുന്ന പുത്ത൯ പ്രതീക്ഷയും
പുഞ്ചിരിക്കിടയിലെ ഗദ്ഗദനങ്ങളും
നെഞ്ചുപിള൪ക്കുന്ന വേദന
പിന്നെ പുറംതിരിഞ്ഞെത്തും
പരിഹാസച്ചിരികളും
കണ്ണ് തുറന്നു കാൺക നീ..
നിനക്കുചുറ്റും നിറയുമീ വ൪ണങ്ങൾ
മഞ്ഞയും പച്ചയും നീലയും
അങ്ങനെയോരോ നിറങ്ങളും;
ചോരച്ചുവപ്പും ചുണ്ടി൯ ചെമപ്പും
വേ൪തിരിച്ചറിയുവാ൯ കാൺക നീ..
അമ്മത൯ അമ്മിഞ്ഞപ്പാലി൯ നിറവും
അച്ഛ൯െ്റ തോളിലെ താലോലതാളവും
കണ്ടുവളരുക നീയെന്നുമീ
മണ്ണി൯െ്റ ഓമനപുത്രിയായ്..
എത്ര നയനസുഖങ്ങളുണ്ടാകിലും
ഓ൪ക്കുക നീയെന്നും
കണ്ടുവള൪ന്നൊരീ കാഴ്ച്ചതൻ
ചാതുര്യം മായയും ക്ഷണികവും…

മായയും ക്ഷണികവും… Wonderful!
നന്നായിട്ടുണ്ട് .
nice one
Beautiful lines… congrats