പ്രളയങ്ങളെക്കുറിച്ചും, മഹാ പ്രളയങ്ങളെക്കുറിച്ചും കേട്ടറിവ് മാത്രമുണ്ടായിരുന്ന കേരളീയർ ഒരു വലിയ പ്രളയകാലത്തിൽ നിന്നും നടന്നു തുടങ്ങിയിട്ടേയുള്ളൂ. ഇതുവരെ അറിയാത്ത അനുഭവങ്ങൾ, കാഴ്ച്ചകൾ, വേദനകൾ, തിരിച്ചറിവുകൾ ഇവയൊക്കെയാണ് ബാക്കിപത്രങ്ങൾ. ഇതിനിടയിൽ മനുഷ്യത്വത്തിന്റെ അല്ലെങ്കിൽ സ്‌നേഹത്തിന്റെ ഒരു പാട് മുഖങ്ങൾ നാം കണ്ടു. നാമറിയാത്തവർ, നമ്മെയറിയാത്തവർ ഇവരൊക്കെ നമുക്കൊപ്പമുണ്ടായി എന്നത് വലിയ ആശ്വാസമാണ് തന്നത്. ആഹ്വാനങ്ങളൊന്നുമില്ലാതെ സ്വയം രൂപപ്പെട്ട മാനവിക ഐക്യം തന്നെയാണ് ഈ പ്രളയകാലത്തിന്റെ ഗുണഫലങ്ങളിൽ  ഒന്നാമത്തേത് .

മനുഷ്യനിൽ നിന്നും പ്രകൃതിയിലേക്ക് വരാം. കാലങ്ങളായി നാം ഒതുക്കിക്കൊണ്ടിരിക്കുന്ന പുഴകളും, കുന്നുകളും ഒക്കെ ഉയർത്തെണീറ്റു എന്നത് തന്നെയാണ് പ്രധാനം. കൈവിട്ടു പോയ തങ്ങളുടെ ഇടങ്ങൾ തിരിച്ചുപിടിച്ചുകൊണ്ട് പുഴകൾ ഒഴുകി തുടങ്ങിയപ്പോൾ ഏറെ പേർക്ക് നഷ്‌ടങ്ങൾ സംഭവിച്ചു. ഇപ്പോൾ നഷ്‌ടപ്പെട്ടവ അവർ മുൻപ് നേടിയെടുത്ത മാർഗ്ഗങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ ഇത് നഷ്‌ടമാണോ അല്ലയോ എന്ന് നമുക്ക്  കൃത്യമായി വിലിയിരുത്താം. പുഴ അതിന്റെ വഴി മറന്നില്ല എന്നതാണ് ഭൂരിപക്ഷം പ്രദേശങ്ങളിലും കണ്ടത്. ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് പുഴക്ക് വഴി പിഴച്ചത്. പുഴകൾ ശുദ്ധീകരിക്കപ്പെടുകയും, മണൽ ശേഖരങ്ങൾ ഉണ്ടാവുകയും ചെയ്‌തു. സ്വാഭാവിക ഒഴുക്ക് പുഴ വീണ്ടെടുക്കുകയും ചെയ്‌തു. ബീച്ചുകൾ പോലെയുള്ള ഇടങ്ങൾ പുഴകളിൽ രൂപപ്പെട്ടു. നിലവിൽ ഉണ്ടായിരുന്ന ഒറ്റപ്പെട്ട തുരുത്തുകൾ ഇല്ലാതായി. ഇതെല്ലാം പുഴകളിലെ  പുതിയ കാഴ്ച്ചകളാണ്.

മറ്റു ഭൂപ്രദേശങ്ങളിൽ സ്ഥിതി ഗൗരവകരമാണ്. ഭൂമിയിൽ വിള്ളലുകൾ രൂപപ്പെടുന്ന സോയിൽ പൈപ്പിങ് പ്രതിഭാസം പല ഇടങ്ങളിലും കണ്ടു വരുന്നു. ഭൂമിക്കടിയിലെ മണ്ണ് ഒലിച്ചുപോയി ഉപരിതലം ഇടിഞ്ഞു പോകുന്നതാണ് പ്രധാന പ്രശ്‌നം. മണ്ണിരകളുടെ നാശം, വ്യാപകമാകുന്ന ഉരുൾപൊട്ടൽ ഭീഷണി, പുഴയിലെ ശക്‌തമായ ഒഴുക്ക്  പുഴയോരത്തെ ആവാസവ്യവസ്ഥയെ  തകർത്തത് തുടങ്ങിയവ നാളെ നമ്മോട് എങ്ങനെ പ്രതികരിക്കുമെന്ന്  കാത്തിരുന്നു കാണേണ്ടതാണ് .

പ്രളയകാലം മനുഷ്യനെയും പ്രകൃതിയെയും ഏറെ മാറ്റി എന്നത് ഒരു യാഥാർത്ഥ്യമാണ്!

1 Comment
  1. Meeraachuthan 1 year ago

    മനുഷ്യൻ മാറി എന്ന് പറയാറായിട്‌ടില്ല.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account