കഴിഞ്ഞ മഹാപ്രളയത്തിന്റെ കെടുതികളില്‍ കണ്ണീരൊഴുക്കുന്ന കേരളം മറുനാട്ടിലെ മലയാളികളുടെ കണ്ണും നിറപ്പിക്കുകയായിരുന്നു. ഓഗസ്റ്റ്‌ പതിനാറു രാത്രിയില്‍ മുംബയില്‍ പലരും ഉറങ്ങാതെ കേരളത്തെ TV യില്‍ കണ്ടു, സാധിക്കുന്ന എല്ലാ മാധ്യമങ്ങള്‍ വഴിയും സാന്ത്വനങ്ങളും രക്ഷപ്രവർനങ്ങളും തുടങ്ങിയിരുന്നു. പ്രളയദുരന്തത്തില്‍പെട്ടവര്‍ക്കായി ആകാവുന്ന എല്ലാ സഹായങ്ങളും നല്‍കി മുംബയിലെ മലയാളികള്‍ ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി. കേരളം ഈ നൂറ്റാണ്ടില്‍ കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഈ പ്രളയം. വളരെയേറെ പ്രയാസമുള്ള ഒരു പുനരധിവാസം നമുക്ക് മുന്നില്‍ ഒരു ചോദ്യചിന്ഹമായി നിൽക്കുമ്പോഴും സമചിത്തത കൈവിടാത്ത ധീരനായ ഒരു ജനകീയ നേതാവിന്റെ വാക്കുകള്‍ കേരളീയര്‍ക്ക് ആശ്വാസമേകുന്നു – ‘ഈ ദുരന്തത്തെയും നാം അതിജീവിക്കും’.

മുത്തശ്ശിക്കഥപോലെ, ഒരു നൂറ്റാണ്ടോളം മുന്‍പ് 1924 ലെ വെള്ളപ്പൊക്കത്തെപ്പറ്റി നമ്മളില്‍ കുറെ പേരെങ്കിലും കേട്ട് കാണും. ആ  ഭയാനക ദുരന്തം ഞെട്ടലോടെയായിരുന്ന പഴയ തലമുറ ഓര്‍ത്തിരുന്നത്. ഒരുപാട് ജീവഹാനികള്‍ സംഭവിച്ച അന്നത്തെ ദുരന്തത്തില്‍ ഇന്നത്തെപ്പോലെ സ്വത്ത് നഷ്‌ടങ്ങൾ ഉണ്ടായില്ലെങ്കിലും ആള്‍നഷ്‌ടം കൂടുതലായിരുന്നു. കാരണം അന്ന് കേരളം ഒരു ഫെഡറല്‍ ഭരണത്തിലല്ലായിരുന്നതും ബ്രിട്ടീഷ്‌ മേല്‍ക്കോയ്‌മ വേണ്ട തത്‌സമയ രക്ഷാപ്രവർത്തനങ്ങള്‍ എത്തിക്കാന്‍ വൈകിയതും കാരണങ്ങളായി പറയപ്പെടുന്നു. ഇന്നത്തെപോലെ ഹൈടെക് രക്ഷാസംവിധാനങ്ങളും അന്നുണ്ടായിരുന്നില്ല. അന്നൊഴുക്കില്‍പെട്ട് പോയ ഒരുപാട് ജീവിതങ്ങള്‍ അവരുടെ ബന്ധുമിത്രാതികള്‍ക്ക് ഓര്‍മയായി അവശേഷിച്ചു. പ്രളയത്തിന്റെ തീക്ഷ്‌ണമായ ഓര്‍മ്മകള്‍ തലമുറകള്‍ കൈമാറി. കുട്ടിക്കാലത്ത് മുത്തശ്ശിയില്‍ നിന്നും കേട്ട് മനസ്സില്‍ പതിഞ്ഞ  ദുരന്തകഥകള്‍ കൂടുതല്‍ പറഞ്ഞു തരാന്‍ അമ്മയോട് ആവശ്യപ്പെട്ടപ്പോള്‍, ആ കാലത്ത് ജനിച്ചിട്ടില്ലായിരുന്ന അമ്മയ്ക്കും അത് കെട്ടുകഥകള്‍ മാത്രം.

അതിലും കൂടുതല്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കിയതാണ് ഇക്കഴിഞ്ഞ പ്രളയം! ഈ മഹാപ്രളയത്തിലും നാനൂറോളം മനുഷ്യജീവന്‍ മണ്മറഞ്ഞു. ഒരുപക്ഷെ ശക്‌തമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ മരണസംഖ്യ വളരെ കൂടുമായിരുന്നു.  ലക്ഷക്കണക്കിന് പക്ഷി മൃഗാധികളും ഈ പ്രളയത്തില്‍ കൊല്ലപ്പെട്ടു. ജീവന് വേണ്ടി പലായനം ചെയ്‌ത മനുഷ്യര്‍ക്ക്‌  മൃഗങ്ങളെ രക്ഷിക്കാന്‍ പോലും സമയം നല്‍കാതെയാണ് കനിവില്ലാത്ത പ്രകൃതി ക്ഷോഭിച്ചത്. നെട്ടോട്ടത്തില്‍ എല്ലാം വിട്ടു പോയവര്‍ കെട്ടിയിട്ട നാല്‍ക്കാലികളെവരെ വിട്ടയക്കാന്‍ മറന്നു. അഥവാ സമയം കിട്ടിയില്ല. എന്നിട്ടും പലരും മൃഗങ്ങളെ കൂടെ കൂട്ടി നടന്ന ചില ചിത്രങ്ങള്‍ കണ്ണ് നിറയിച്ചു.

ഈ മഹാപ്രളയത്തില്‍ മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍ സേതുവിനും പെരിയാറിന്റെ കലിയില്‍ സ്വന്തം വീട് വിട്ടു പോകേണ്ടിവന്നു.  ദീര്‍ഘദർശിയായ ഈ എഴുത്തുകാരന്റെ തന്നെ നോവല്‍ ‘മറുപിറവി’ യിലെ ആദ്യവാചകങ്ങള്‍ അറoവന്നപോല്‍ ഇങ്ങിനെ :

‘നീരൊഴുക്കുകൾക്ക് അവയുടേതായ നേരുകളുണ്ട്, നേരുകേടുകളും. കാലത്തിന്റെ കുത്തൊഴുക്കിൽ വഴിമാറി ഒഴുകാൻ വിധിക്കപ്പെട്ടവയാണ് നദികൾ. അതിരില്ലാത്ത ജലരാശിയുടെ മഹാപ്രയാണത്തിൽ പുതിയ കരകൾ പിറക്കുന്നു. പഴയവ മാഞ്ഞു പോകുന്നു. പഴയ നദീമുഖങ്ങൾ അടയുന്നു. പുതിയവ തുറക്കുന്നു. അത് പ്രകൃതിയുടെ താളപ്പെടലാണ്. മനുഷ്യന്റെ പിഴയൊടുക്കലാണ്. കാലത്തിന്റെ സമവാക്യങ്ങളാണ്’.

ഇന്നത്തെ ചുറ്റുപാടുകളിൽ ആവർത്തിക്കുകയാണ്. ഇത് മനുഷ്യന്റെ പിഴയൊടുക്കൽ തന്നെ. ഈ ഭാരം കൂടുതൽ പേറേണ്ടി വരുന്നത് വരും തലമുറക്കും….

 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account