പൊതു പ്രവർത്തകരുടെ ഉപജീവനമാർഗമെന്ത് എന്നത് എല്ലാക്കാലത്തും ചർച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. ഒരു അടിസ്ഥാന യോഗ്യതയും വരുമാനമാർഗ്ഗവുമില്ലാത്ത പ്രാദേശീയ നേതാക്കൾ പോലും സമ്പന്നരാണ് എന്നത് സത്യമായിരിക്കെ ഇവരുടെ വരുമാന സ്രോതസ്സ് സംബന്ധിച്ച പൊതു ജനങ്ങളുടെ ആശങ്കകൾ വളരുകയാണ്. ഓരോ പ്രദേശത്തേയും നേതാക്കളെ നിരീക്ഷിക്കുമ്പോൾ മാഫിയാകളുമായുള്ള അവരുടെ അവിശുദ്ധ കൂട്ടുകെട്ട് വെളിച്ചത്താവുന്നു. മണൽ, കൊള്ളപ്പലിശ, വിദേശ സംരഭകർ, മദ്യമയക്കുമരുന്നു ലോബികൾ, റിയൽ എസ്റ്റേറ്റുകാർ, തുടങ്ങിയവരൊക്കെ ഇവരുടെ പങ്കാളികളോ ഇവർക്ക് വേണ്ടി പണമൊഴുക്കുന്നവരോ ആണ്.

രണ്ടു വർഷം മുമ്പ് രാജ്യ തലസ്ഥാനം സന്ദർശിച്ച വേളയിൽ ഡൽഹിയിലുള്ള മലയാളി സുഹൃത്ത് ഒരു വൻ കെട്ടിട സമുച്ചയം ചൂണ്ടിക്കാട്ടിക്കൊണ്ട് അത് കേരളത്തിലെ ഒരു കോൺഗ്രസ്സ് നേതാവിന്റേതാണെന്നു പറഞ്ഞപ്പോൾ ഞാനൊന്ന്‌ ഞെട്ടി. സംശുദ്ധ രാഷ്‌ട്രീയ പ്രസംഗിയായ ഇദ്ദേഹം ദിവസം നാല് ഖദർ ഷർട്ടും മുണ്ടും മാറുമത്രേ.  ഒരു ജോഡി ഖദർ ഡ്രസ്സ് അലക്കി തേയ്ക്കാൻ ഏകദേശം നൂറു രൂപ എങ്കിലും വേണമെന്നിരിക്കെ ജനപ്രതിനിധിയെന്ന നിലയിലുള്ള വരുമാനം കൊണ്ട് മാത്രം ഇദ്ദേഹമെങ്ങനെ ഇത്ര ആർഭാടമായി ജീവിക്കുന്നെന്ന് ചിന്തിച്ചു പോയി.പൊതു പ്രവർത്തകർക്ക് കുടുംബവും, മറ്റ് കാര്യങ്ങളുമുണ്ട്. സമൂഹത്തിലെ മറ്റുള്ളവരെപ്പോലെ ജീവിക്കാൻ അവർക്കും അവകാശമുണ്ടെങ്കിലും, സാമാന്യ ജീവിതത്തിനപ്പുറത്തേക്ക് വലിയ സമ്പന്നന്റെ രീതിയിലുള്ള ജീവിതം നയിക്കുമ്പോൾ പൊതു സമൂഹത്തിൽ സംശങ്ങൾ ജനിക്കും. ഇത് ദൂരീകരിക്കാനാവുന്നില്ലെങ്കിൽ അതിൽ വലിയ അഴിമതിയുണ്ടെന്ന് ഊഹിക്കേണ്ടി വരും.

പൊതുപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും സാമ്പത്തിക വിനിയോഗത്തിൽ എങ്ങനെയാവണമെന്നത് അടുത്ത കാലത്ത് വൻ ചർച്ചയായിട്ടുണ്ട്. പൊതുപ്രവർത്തകരുടെ ജീവിതം പരിശോധിച്ചാൽ സമ്പന്നരുമായുള്ള കൂട്ടുകെട്ടിന്റെ രേഖകൾ നമുക്ക് കണ്ടെത്താനാകും. എങ്ങിനെയാണ് ഇവർ ഇത്തരം കൂട്ടുകെട്ടിൽപ്പെടുന്നത്? എന്തുകൊണ്ടാണ് ഒരിക്കലും വിട്ടു പോകാനാവാത്തവിധം കഴിയേണ്ടി വരുന്നത്? ഇതൊക്കെ ചർച്ച ചെയ്യേണ്ടതാണ്. ഇന്നത്തെ പല രാഷ്‌ട്രീയ നേതാക്കളേയും വിലയിരുത്തുമ്പോൾ, ആർ .സുഗതൻ, കെ.വി.സുരേന്ദ്രനാഥ്, സി. അച്യുതമേനോൻ, ഇ.എം.എസ്., കെ.സി.ജോർജ് തുടങ്ങിയവരുടെ ജീവിതം കൂടി കാണണം. സംശുദ്ധമായൊരു പൊതു പ്രവർത്തനം സാധ്യമാക്കാൻ എങ്ങിനെ കഴിയുമെന്ന ചിന്ത പൊതുസമൂഹത്തിൽ തന്നെ വളരണം. അതിനായൊരു കൂട്ടുപ്രവർത്തനത്തിന് നാന്ദിയാകാൻ ഇനിയുമെത്ര കാത്തിരിക്കണമെന്നത് ആശങ്കയുണർത്തുന്നു.

ഇടക്കുളങ്ങര ഗോപൻ

4 Comments
 1. Manoj M 11 months ago

  വളരെ സത്യമായ കാര്യം.. ഒരു പഴയ രാഷ്ട്രീയ നേതാവിന്റെ (മുഖ്യമന്ത്രി) മകൾക്ക്‌‌ ഒരു ജോലിക്കുള്ള അഭിമുഖത്തിനു പോകുവാനായി സാരിവാങ്ങാൻ കത്ത്‌ കൊടുത്ത് ‌വിട്ട കഥ വളരെ പ്രശസ്തമാണല്ലോ. ഇന്നത്തെ നേതാക്കൾ അവരുടെ തന്നെ മുൻ നേതാക്കളുടെ ജീവചരിത്രം ഒരു വട്ടമെങ്കിലും ഒന്ന് വായിക്കുന്നത്‌ നന്നായിരിക്കും.

 2. P K N Nair 11 months ago

  വാസ്‌തവം… പല നേതാക്കാന്മാരുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതരീതികൾ കാണുമ്പോൾ അത്‌ഭുതം തോന്നാറുണ്ട്. ജോലിയും കൂലിയും ഇല്ലാതെ പൊതുപ്രവർത്തനം നടത്തി ഇത്രയൊക്കെ ആർഭാടമായി ജീവിക്കാൻ പറ്റുമോ?

 3. Babu Raj 11 months ago

  നമ്മുടെ ദയനീയാവസ്ഥ

 4. Ashok Kumar 11 months ago

  നല്ല ചിന്താവിഷയം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.

Forgot your details?

Create Account