അസഹിഷ്‌ണുത  എവിടെയും വർധിച്ചിരിക്കുന്നു. പുതിയ തലമുറ പുഗോഗമനത്തിന്റെ പാതയിൽ നിന്നും, പാരമ്പര്യാധിഷ്ഠിതമായ മത ജാതി സ്വത്വബോധത്തിന്റെ പിടിയിലമർന്നിരിക്കുന്നു. എവിടെയാണ് നമുക്ക് പിഴവ് പറ്റിയത്?

ലോകത്തെ മുഴുവൻ ചരാചരങ്ങളും സുഖമായി കഴിയട്ടെ എന്ന് പ്രത്യാശിക്കുന്ന സംസ്ക്കാരത്തിൽ പിറന്നവരും സങ്കുചിത സ്വത്വബോധത്തിന് അടിമകളായിരിക്കുന്നു. എഴുത്തുകാർ, കലാകാരൻമാർ തുടങ്ങിയ മനുഷ്യജീവിതത്തെ നവീകരിക്കാൻ ശ്രമം നടത്തുന്നവരെയാകെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അനുവദിക്കാത്ത വിധം വിലക്കുകളും ഭീഷണികളുമുയർത്തുന്നു. കലയെ, സാഹിത്യത്തെ സാങ്കൽപ്പിക ചിത്രീകരണങ്ങൾ എന്നതിനപ്പുറത്തേക്ക് ചിന്തിക്കുന്ന സങ്കുചിത ബോധമുള്ളവരായി പുതു തലമുറയും അടിമപ്പെട്ടിരിക്കുന്നു. രാമായണത്തെ, മഹാഭാരതത്തെ, ഖുർ – ആൻ ,ബൈബിൾ തുടങ്ങിയവയെയൊക്കെ വെറും ചരിത്രമായും ദൈവികമായ രചനകളായും തെറ്റിധരിച്ചവരായി മനുഷ്യൻ മാറിയിരിക്കുന്നു.

മതങ്ങൾ അതിന്റെ പൗരോഹിത്യം മനുഷ്യനു തീർത്ത വിലങ്ങുകളാണ് ഈ അന്ധവിശ്വാസങ്ങളൊക്കേയും. പൗരോഹിത്യത്തിന്റെ മത രാഷ്‌ട്രീയത്തെ പരിപോഷിപ്പിക്കുന്നതിന്റെ തന്ത്രപരമായ പ്രവർത്തനങ്ങളാണ് മനുഷ്യനെ മതത്തിന്റെ കുറ്റിയിലടിച്ച് ചലിക്കാനാവാത്ത വിധം നിയന്ത്രിച്ച് നിർത്തുന്നത്. എഴുതി വെച്ചതിനപ്പുറം മറ്റൊന്നുമില്ലെന്നതാണ് ഇവർ മനുഷ്യനെ ഭയപ്പെടുത്തുന്നത്. ഇതുമൂലം എഴുത്തുകാർക്കും, കലാകാരൻമാർക്കും അവരുടെ കഴിവുകൾ സ്വാതന്ത്ര്യത്തോടെ വിനിയോഗിക്കാനാവുന്നില്ല. എഴുത്തോ, ജീവനോ എന്നത് വലിയൊരു ചോദ്യചിഹ്നമായി ശേഷിക്കയാണ്.

എഴുപതുകളിലും തൊണ്ണൂറുകളുടെ ആദ്യം വരെയും ലോകത്താകമാനമുണ്ടായിരുന്ന സാംസ്ക്കാരിക വളർച്ച തൊണ്ണൂറുകളോടെ അടിച്ചമർത്തപ്പെട്ടു. ഇന്ന് സാമൂഹിക ജീവിതത്തിലാകെ ഭീഷണമായൊരു സ്ഥിതി വളർന്നിരിക്കുന്നു. എന്തിനും മടിക്കാത്ത മനുഷ്യർ, മൃഗങ്ങളെക്കാൾ നിലവാരമില്ലാത്തവരായിത്തീർന്നിരിക്കുന്നു. മനുഷ്യ മനസ്സിനെ തിരുത്താനാവുന്നവർ ഇരുട്ടിൽ ജീവിതം തപ്പുകയാണ്. ഏറെ ഭീതിയോടെ!

ഇടക്കുളങ്ങര ഗോപൻ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account