കേരളം ദൈവത്തിന്റെനാട് എന്ന അഹങ്കാരം മലയാളികൾക്കൊക്കെയുണ്ട്. കാലാവസ്ഥ, സംസ്ക്കാരം, വിദ്യാഭ്യാസം എന്നിവയിലൊക്കെ അഭിമാനിക്കാനാവുന്നതിനാലാണ് അഹങ്കാരത്തിന് കാരണം. ഇന്ത്യയിലെ മറ്റ് സംസ്ഥാനക്കാരെപ്പോലേയോ, മറ്റ് രാജ്യക്കാരെപ്പോലേയോ യുദ്ധം, കൊടിയ പ്രകൃതി ദുരന്തങ്ങൾ, പ്രവാസം, നിരാശ്രയത്വം എന്നിവയൊന്നും തീക്ഷ്‌ണമായി അനുഭവിക്കേണ്ടി വന്നിട്ടില്ല.

ഇന്ന് നമ്മൾ പ്രകൃതിദത്തമായ വിഭവങ്ങൾ ചൂഷണം ചെയ്‌ത്‌ പ്രകൃതിയെത്തന്നെ ഇല്ലായ്‌മ ചെയ്യുന്നു. നിത്യോപയോഗത്തിനുള്ള വസ്‌തുക്കൾ ഭൂരിഭാഗവും ഇവിടെ ഉൽപ്പാദിപ്പിക്കാനാവുമെങ്കിലും അലസരും മടിയരുമായി മാറിയ മലയാളി കപ്പലിലെത്തുന്ന വിഭവങ്ങൾക്കായി കാത്തിരിക്കുന്നു. ലോകവിപണിയിൽ തന്നെ കുടുതൽ വിദേശനാണ്യം നേടിത്തരുന്ന നമ്മുടെ പ്രകൃതി വിഭവങ്ങൾ നമ്മൾ സംരക്ഷിക്കാതെ ഇല്ലാതായിരിക്കുന്നു. നെല്ലുൽപ്പാദനത്തിൽ സ്വയം പര്യാപ്‌തരായിരുന്ന കേരളത്തിൽ ഇന്ന് പാലക്കാടും, കുട്ടനാട്ടിലും മാത്രമാണ് നെൽകൃഷിയുള്ളത്.

44 നദികൾ കേരളത്തിന്റെ മാത്രം സമ്പത്താണ്. യാതൊരു കാഴ്ച്ചപ്പാടുമില്ലാത്തതിനാൽ നദികളിലെ ജലം മുഴുവൻ വെറുതേ കടലിൽ ഒഴുക്കിക്കളയുന്നു. നല്ലൊരു വാട്ടർ മാനേജ്‌മന്റ് സിസ്റ്റം ഇല്ലാത്തതാണ് ഇതിനു കാരണം. ഇത്രത്തോളം നദികളും, ജലസേചന പദ്ധതികളും കുളങ്ങൾ, തോടുകൾ, തുടിങ്ങിയവയൊക്കെ ധാരാളമുണ്ടായിട്ടും ചെറിയ വേനൽക്കാലത്തു പോലും നമ്മൾ കുടിവെള്ളമില്ലാതെ വലയുന്നു. ദീർഘവീക്ഷണമില്ലാത്ത ഭരണകർത്താക്കളും എൻജിനീയർമാരുമാണ് ഇതിനുത്തരവാദികൾ. ചിട്ടയോടുള്ള വാട്ടർ മാനേജ്‌മന്റ്  സംവിധാനമുണ്ടെങ്കിൽ തരിശുകിടക്കുന്ന കൃഷിസ്ഥലങ്ങൾ കൃഷിയിറക്കി പൊന്നു വിളയിക്കാനാവും. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വിഷലിപ്‌തമായ നിത്യോപയോഗ സാധനങ്ങൾ മലയാളികളെയാകെ രോഗികളാക്കിത്തീർത്തിരിക്കുകണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വിഭവസംരക്ഷണത്തിനും, കൃഷി നടത്തിപ്പിനും മുൻകൈ എടുക്കുന്നതിനു പകരം കോൺക്രീറ്റ് കാടുകൾ നിർമ്മിക്കാനും അതുവഴി ലാഭം കൊയ്യാനുമാണ് ശ്രമിക്കുന്നത്.

തൊഴിലുറപ്പിന്റെ പേരിൽ കോടികൾ വെറുതെ ധൂർത്തടിക്കുമ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീകൾ എന്നിവരെ ഉപയോഗിച്ച് ജൈവ കൃഷിയിടങ്ങൾ സൃഷ്‌ടിക്കേണ്ടതായുണ്ട്. ഹരിതകേദാരമായി കേരളത്തെ മാറ്റിയെടുക്കാൻ ഭക്ഷ്യ വിഭവങ്ങളിൽ സ്വയം പര്യാപ്‌തമാകാൻ ഒത്തൊരുമിച്ചൊരു യജ്ഞം കൂടിയേ തീരൂ.

ഇടക്കുളങ്ങര ഗോപൻ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account