സാഹിത്യത്തിൽ ഇന്ന് ഏറ്റവുമധികം എഴുതപ്പെടുന്നത് കവിതയാണ്. അത്രമേൽ അനായാസമായി എഴുതാൻ കഴിയുന്നതാണ് കവിത എന്ന തെറ്റിദ്ധാരണയുടെ വെളിച്ചത്തിലാണ് ഇത് സംഭവിക്കുന്നത്. ദിനംപ്രതി ലക്ഷക്കണക്കിനു കവിതകളാണ് ജനിക്കുന്നത്. എന്നാൽ ഇത്തരം എഴുത്തിൽ എത്രമാത്രം കവിത ഉണ്ട് എന്നത് ചർച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്.

വളരെ വലിയ പ്രതിഭയും, ധ്യാനവും, ആഴത്തിൽ വായനയുമുള്ള ഒരാൾക്ക് മാത്രമേ കവിത എഴുതാനാകൂ. അത് അസാധാരണമായി മാത്രം സംഭവിക്കുന്നതുമാണ്. കാലം നിശബ്‌ദമാകുന്നിടത്തെല്ലാം കവിയുടെ തൂലികയാണ് നീതിയുടെ ശബ്‌ദമാവേണ്ടത്. വാക്കുകൾ പിരിച്ചെഴുതുന്ന ഗദ്യമോ, വൃത്ത നിബദ്ധമായെഴുതുന്ന പദ്യമോ കവിതയാകില്ല. അതൊരു വാർത്തയോ, തൽസമയസംപ്രേക്ഷണമോ ആകും. കവിതയെ നിർവ്വചിക്കുക എന്നത് ആയാസകരമായ ശ്രമമാണ്. അവാച്യമായ അനുഭൂതി വായനക്കാർക്ക് പകരുവുന്നതാകണം കവിത. ആകാശം തൊടാൻ ശ്രമിക്കുന്ന ഊഞ്ഞാലാട്ടം പോലെ മനസ്സിന് ഒരായത്തിലേക്ക് സഞ്ചരിക്കാനാകണം. ചിന്തയും, ചിരിയും സംതുലിതമായി സമ്മേളിക്കുമ്പോഴും കുറിക്കു കൊള്ളുന്ന വിമർശനം കൊളുത്തി വെച്ചിരിക്കണം. ഓരോ കവിതയും എഴുതുന്നയാളിനു തൃപ്‌തി നൽകാത്തതാവണം. ഇനിയും എഴുതാനിരിക്കുന്ന നല്ല കവിതയ്ക്കായുള്ള ധ്യാനം തുടരുക വേണം. അത്തരത്തിലാണ് കവിതാ രചനയെ ഗൗരവമാക്കേണ്ടത്. പുതിയ വാക്കുകൾ കവിതയിൽ കണ്ടെത്തുകയും പുതിയ അർത്ഥങ്ങൾ മെനയുകയും വേണം. ഓരോ കവിതയും കാലത്തിനെതിരെയുള്ള ഒഴുക്കാവുമ്പോഴാണ് അത് ക്ലാസ്സിക് തലത്തിലേക്ക് ഉയർത്തപ്പെടുന്നത്.

ഇന്നത്തെ കവികൾ സ്വന്തം കവിത പോലും രണ്ടാമത് വായിക്കാൻ തയ്യാറാവുന്നില്ല. മറ്റുള്ള കവിതകൾ ശ്രദ്ധിക്കുകയോ, വായിക്കുകയോ പോലും ചെയ്യാതെ അവരവരുടെ കവിത മികച്ചെതെന്ന് തെറ്റിദ്ധരിക്കുകയാണ്. അനുനിമിഷം നവീകരിക്കപ്പെടേണ്ട കവിതയെ പിറകോട്ടടിക്കയാണ് ഇത്തരം പ്രവണതകൾ.

-–ഇടക്കുളങ്ങര ഗോപൻ

2 Comments
  1. Chandran 4 years ago

    Very true…

  2. Joseph 4 years ago

    Yes, every other one is a poet these days, thanks to FB and other social platforms. There are more poets than readers these days and all such poems are not even worth reading… sad!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account