തെങ്ങ് ചതിച്ചല്ലൊ കൊച്ചുപെണ്ണേ
പുഞ്ചണിപ്പാടത്തെ തെങ്ങുവീണേ
തെങ്ങിൽ നിറഞ്ഞിടും പൊൻകരിക്ക്
പാടത്തെങ്ങും ചിതറിവീണെ

കുഞ്ഞോലക്കിളി കൂടണയുന്നോരാ
പുഞ്ചണിപ്പാടത്തെ തെങ്ങുവീണേ
ആ തെങ്ങിലെ തേങ്ങ വിറ്റിട്ടു വേണമാ
പൊന്നോണനാളിൽ സദ്യയുണ്ണാൻ

പുത്തനുടുപ്പിനായ് കാത്തിരിക്കുന്നോരാ-
പിഞ്ചോമനകൾക്കിനി എന്തുനൽകും?

തെങ്ങ് ചതിക്കില്ല എന്റെ ചേട്ടാ
തെങ്ങിൽ തടിവച്ചു സദ്യയുണ്ണാം

എങ്ങനെയാണെന്റെ കൊച്ചുപെണ്ണേ
തെങ്ങിൽ തടിവച്ചു സദ്യയുണ്ണും?

ഓലകൾ കൊണ്ടൊരു ചൂലുമെയ്യാം
തടികൊണ്ടൊരായിരം ശില്പമാക്കാം
അങ്ങാടിയിൽപ്പോയി കാശുവാരാം…

12 Comments
 1. sugathan Velayi 5 years ago

  ജിവീഷ് പട്ടുവത്തിന്റെ ‘കൊച്ചുപെണ്ണ് ”
  നിരാശയിൽ നിന്നും പ്രതീക്ഷയുടെ പൊൻ നാരുകൾ കണ്ടെടുക്കുന്ന നാടൻ സ്ത്രീയുടെ കരുത്ത് വരച്ചുകാട്ടുന്നു.
  അഭിനന്ദനങ്ങൾ……

  • Author
   Jeevesh pattuvam 5 years ago

   വായനയ്ക്കും, അഭിപ്രായത്തിനും ഒരുപാട് നന്ദി. നിങ്ങളുടെ വിലയിരുത്തലാണ് ഞങ്ങളെപ്പോലെ ഉള്ളവർക്ക് പ്രചോദനം

 2. Pramod 5 years ago

  വീഴ്ചയിലും നല്ലതു കാണാനുള്ള മനസ്സ്! good one.

  • Author
   Jeevesh pattuvam 5 years ago

   ഇഷ്ടം ജീവിക്കാനുള്ള ധൈര്യമാണ് നമുക്ക് വേണ്ടത്

 3. Haridasan 5 years ago

  നാടൻ പാട്ടിന്റെ ചേലുള്ള, ശുഭ പ്രതീക്ഷകളുടെ വരികൾ. നന്നായിട്ടുണ്ട്

 4. Meera Achuthan 5 years ago

  ഒരു പ്രതീക്ഷ തകരുമ്പോൾ തളരാതെ അതിൽ നിന്നും പുതിയ പ്രതീക്ഷകൾ തളിർക്കുന്ന അതിമനോഹരമായ വർണന.

 5. Retnakaran 5 years ago

  നല്ല നടൻ ശീലുള്ള കൊച്ചു കവിത. നന്നായിട്ടുണ്ട്…

 6. Author
  Jeevesh pattuvam 5 years ago

  ഒത്തിരി ഇഷ്ടം

 7. Anoo 5 years ago

  Nice

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account