കൊല്ലവർഷം 99 (1924) ന് ശേഷം കേരളം കണ്ട  മഹാപ്രളയമായിരുന്നു 2018 ലേത്. സമ്പന്നനും ദരിദ്രനും ഒരേ റിലീഫ്ക്യാമ്പിൽ കഴിച്ചുകൂട്ടി. ഒരേ ഭക്ഷണം കഴിച്ചു. ഒരു പായയിൽ ഒന്നിച്ച് കിടന്നുറങ്ങി. നമ്മുടെ ചില ചിന്താഗതികളും ഈ പ്രളയകാലത്ത് എങ്ങോട്ടെന്നില്ലാതെ കൂലം  കുത്തിയൊഴുകി.

പണ്ട് വഴിയരികുകളിൽ കാണുന്ന കൊട്ടാരം പോലുള്ള വീടുകളെ നോക്കി  ഞാൻ അന്ധാളിച്ച് നിൽക്കാറുണ്ടായിരുന്നു. തലശ്ശേരിയിൽ അത്തരം വീടുകൾക്ക് പഞ്ഞവുമില്ല.  കൂറ്റൻ മതിൽക്കെട്ടിനകത്ത് എന്തൊരു വലിയ വീടാണ്,  കോടീശ്വരന്മാർ തന്നെ,  എന്നിങ്ങനെയുള്ള കമന്റുകൾ ഞാൻ പറയാറുണ്ട്. എന്നാൽ പ്രളയത്തിന് ശേഷം മറ്റൊരു  ചിന്തയാണെനിക്കുണ്ടായത്.

എന്തിനാണ് ഇത്തരം വീടുകൾ? പ്രളയകാലത്ത് സ്വന്തം  വീടുകളിൽ നിന്നും ഒഴിഞ്ഞു പോവാൻ ആളുകൾ മടിക്കുന്നതിന്റെ വാർത്തകളും വീഡിയോകളുമൊക്കെ നമ്മൾ ധാരാളം കണ്ടിരുന്നല്ലോ. അങ്ങനെ പോകാത്തവർ വലിയ അപകടത്തിലാവുകയും ചെയ്‌തു. വീട് എല്ലാവർക്കും ഒരു ചേതോവികാരമാണ്. കേരളത്തിൽ ശരിക്കും ആവശ്യമുള്ളതിനേക്കാൾ നാലഞ്ചു ലക്ഷം വീടുകൾ അധികമുണ്ടത്രേ. പൂട്ടിക്കിടക്കുന്ന വീടുകൾ. പണ്ടാണെങ്കിൽ വലിയൊരു പറമ്പിൽ ഒരു വീടും അതിൽ നിറച്ചാളുകളും. ഇന്ന് പറമ്പു നിറച്ച് വീട് എന്നതാണവസ്ഥ .

അങ്ങനെയിരിക്കെയാണ്  ആർകിടെക്റ്റ് ശങ്കർ നിർമ്മിച്ച വീടിനെക്കുറിച്ച് പത്രത്തിൽ ഒരു വാർത്ത കണ്ടത്. പ്രളയസാധ്യത  മുൻകൂട്ടി കണ്ട് നിർമ്മിച്ച സുരക്ഷിതമായ വീട്. ഉയരം കുറഞ്ഞ മതിലുകൾ. വീടിനെ താങ്ങി നിർത്തുന്നത് ഏതാനും തൂണുകളാണ്. താഴ്ഭാഗം ശൂന്യം. തൂണുകൾ മാത്രം.  ഒരുതരം ഓപ്പൺ ഏരിയ.  മതിലുകൾ ഉയരം കുറച്ചു നിർമ്മിക്കുന്നത് പുറമേ നിന്നുള്ള ആളുകൾക്ക് വീട് കാണാനാണ്.  പ്രളയ സമയത്ത് എത്തുന്ന രക്ഷാപ്രവർത്തകർക്കു വീട്  കാണാനും അടുത്തെത്താനും മതിൽ തടസമാവരുത്. ആ ഓപ്പൺ ഏരിയയിലാവും പ്രളയജലം മുഴുവനും നിറയുക. വീടിനുള്ളിലേക്ക് വെള്ളം  കടക്കുകയില്ല.

ഈ രീതിയിലാവണം കേരളത്തിലിനി വീടുകളുണ്ടാക്കാൻ. എന്തിനാണ്  രാജസ്ഥാൻ മാർബിൾ വാങ്ങി വീട് മോടികൂട്ടി നിർമ്മിക്കുന്നത്? സെറയുടെ പൈപ്പ് തന്നെയെന്തിനാ വാഷ് ബേസിനിൽ ഫിറ്റ് ചെയ്യുന്നത്? നമ്മൾ കഴിവതും ആഡംബരം ഒഴിവാക്കണം. എന്തായാലും ഒരു ദിവസം നമ്മൾ കൈയും വീശി കൂളായ് ഇവിടുന്നു പോകണ്ടി വരും. ഒന്നും എടുത്ത് കൊണ്ടു പോകാൻ നമുക്ക് കഴിയില്ല.

മലയാളികളിൽ ഭൂരിപക്ഷത്തിനും വീട്ടിനോടൊരു പ്രത്യേക അറ്റാച്‌മെന്റുണ്ട്. അതു കൊണ്ടാണ് പലരും പ്രളയ സമയത്ത് വീടുവിട്ടിറങ്ങാൻ പോലും മടിച്ചത്. കാരണം ഒരായുസ്സിന്റെ മുഴുവൻ കഷ്‌ടപ്പാടാണ് ഒരു വീട്. അതു വിട്ടെറിഞ്ഞു പോവാൻ മനസു വരില്ല. പക്ഷേ  പ്രളയത്തിനു ശേഷമുള്ള കേരളത്തിൽ ഉണ്ടാക്കുന്ന വീടുകൾ ശാസ്‌ത്രീയമായും ചെലവു കുറഞ്ഞതുമാവണം. ആധുനിക നിർമ്മാണ രീതികൾ ഇതിനായ് അവലംബിക്കാം.

വീട് പരമാവധി ചെറുതാക്കാം. അത്യാവശ്യം സൗകര്യമുള്ള ഒരു ചെറിയ വീടു മതി നമുക്ക് ഒതുങ്ങി താമസിക്കാൻ. സ്ഥല ലബ്‌ധി കാര്യമായുണ്ടാകും. വീടു ചെറുതാകുമ്പോൾ പണച്ചെലവ് കുറയും. മണൽ, കല്ല്, മരം തുടങ്ങിയവയുടെ ഉപയോഗം കുറയും. പ്രകൃതിയെ അത്രയും കുറച്ചു മാത്രം ചൂഷണം ചെയ്‌താൽ മതിയല്ലോ!

സിംപിൾ ലൈഫ് ആകുമ്പോൾ ഓട്ടോമാറ്റിക്കലി എല്ലാം സിംപിളാകും.

– സ്വരൺദീപ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.

Forgot your details?

Create Account