മായാദൃശ്യത്തിന്റെ മറ്റൊരു മുഖമാണ് ഹാലൂസിനേഷൻ (Hallucination). ഒപ്റ്റിക് ഇല്ല്യൂഷനിൽ നാം കണ്ടത് യഥാർത്ഥത്തിൽ ഉള്ള ഒരു വസ്‌തുവിനെ മറ്റൊരു രൂപത്തിൽ ദർശിക്കുന്നു എന്നാണ്. എന്നാൽ ഒപ്റ്റിക് ഹാലൂസിനേഷൻ എന്നാൽ ഇല്ലാത്തതിനെ ദർശിക്കൽ എന്നാണ്. യഥാർത്ഥത്തിൽ ഒന്നും തന്നെയുണ്ടാകുകയില്ല. എന്നാൽ ഉള്ളതായി തോന്നൽ ഉളവാക്കും. ഇത് സംഭവിക്കുന്നത് ചില മാനസിക രോഗങ്ങളിലാണ്. പ്രത്യേകിച്ചും മതിഭ്രമം ഉള്ള രോഗങ്ങളിൽ.

കാഴ്ച്ചയിൽ മാത്രമല്ല ഹാലൂസിനേഷൻ ഉളവാക്കുന്നത്. ഇല്ലാത്തതു കേൾക്കുക, ഇല്ലാത്ത രുചി അനുഭവപ്പെടുക, ഗന്ധം അനുഭവപ്പെടുക, ആരോ തൊടുന്നത് പോലെ തോന്നുക, തുടങ്ങി എല്ലാ പഞ്ചേന്ദ്രിയങ്ങളേയും ഇത് ബാധിക്കാറുണ്ട്.

ആരോ മറഞ്ഞിരുന്നു സംസാരിക്കുന്നതായി തോന്നുക, കഴുത്തിന് പിടിക്കുന്നതായി തോന്നുക, തുടങ്ങി പലവിധമുണ്ട് ഇത്തരക്കാരുടെ പ്രശ്‌നങ്ങൾ. ഇതെല്ലാം ചില മാനസിക രോഗങ്ങളുടെ ലക്ഷണങ്ങളാണെന്ന് ഇന്ന് നമുക്കറിയാം. എന്നാൽ ശാസ്‌ത്രം ഇത്രയും വികസിക്കാതിരുന്ന കാലഘട്ടങ്ങളിൽ ഇത് പ്രേതബാധയുടെ ലക്ഷണമല്ലാതെ മറ്റെന്തായി ചിത്രീകരിക്കുവാൻ കഴിയുമായിരുന്നു. ടെലിവിഷൻ ആദ്യമായി വന്ന കാലത്ത് അതിന്റെ ചുറ്റും നടന്ന് അതിനുള്ളിൽ ആൾക്കാരുണ്ടോ എന്ന് നോക്കിയിരുന്ന ചിലരെ എനിക്കറിയാം.

ആൽത്തറയിൽ കിടന്നുറങ്ങുന്നവരെ രാത്രികാലങ്ങളിൽ പ്രേതം പിടിക്കാറുണ്ടെന്ന കഥ മിക്കയിടങ്ങളിലും കേട്ടിട്ടുണ്ട്. എന്നാൽ ഇതിന്റെ ശാസ്‌ത്രീയവശം വിശദീകരിക്കുക വളരെ ലഘുവാണ്.

ഏറ്റവും കൂടുതൽ ഓക്‌സിജൻ തരുന്ന ഒരു വൃക്ഷമാണ് ആൽ. പകൽ സമയം ഇതിന്റെ ചുവട്ടിൽ ഇരിക്കുന്നവർക്ക്‌, ചിന്താശക്‌തി കൂടുന്നതായി പഠനങ്ങളുണ്ട്. കാരണം ഇതിൽ നിന്നും പുറത്തു വിടുന്ന ഓക്‌സിജന്റെ അളവ് തന്നെ. എന്നാൽ രാതിയിൽ പ്രകാശസംശ്ലേഷണം നടക്കാത്തതിനാൽ ഇത് ധാരാളമായി കാർബൺ ഡൈ ഓക്‌സൈഡിനെ പുറത്തുവിടുകയും അതിന്റെ ചുവട്ടിൽ കിടക്കുന്നയാൾ അമിതമായി ഈ വായു ശ്വസിക്കാനുമിടവരുന്നു. രക്‌തത്തിൽ   കാർബൺ ഡൈ ഓക്‌സൈഡിന്റെ വർദ്ധിച്ച അളവ് അയാളിൽ ശ്വാസ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം കഴുത്തിൽ അസ്വാസ്ഥ്യവുമുണ്ടാക്കുന്നു. ഇത് ആരോ കഴുത്തിന് മുറുക്കുന്നതുപോലെ തോന്നൽ ഉണ്ടാക്കുകയും ചെയ്യുന്നു. ആൽത്തറയിൽ കിടക്കുന്ന ആളുടെ കഴുത്തിന് പിടിക്കുന്നത് പ്രേതങ്ങളോ, യക്ഷികളോ അല്ല മറിച്ച്‌ കാർബൺ ഡൈ ഓക്‌സൈഡ് ആണെന്ന് സാരം.

അതുപോലെയാണ് ചില രോഗങ്ങളും. അതി കഠിനമായ വിഷാദം, ഉന്മാദം, രണ്ടും ചേർന്നുള്ള അവസ്ഥ, സ്‌കിറ്റ്‌സോഫ്രേനിയ എന്നീ മാനസിക രോഗങ്ങളുടെ പ്രത്യേകത തന്നെ മായക്കാഴ്ച്ചകൾ, മതിഭ്രമം തുടങ്ങിയവ ഉണ്ട് എന്നതാണ്. ഇല്ലാത്തതു കാണുകയും കേൾക്കുകയും മാത്രമല്ല, ചില ഗന്ധങ്ങളും സ്‌പർശനങ്ങളും പോലും അനുഭവപ്പെടുവാൻ ഇക്കൂട്ടർക്കാകും. ഇത്തരം രോഗികളുടെ വിവരണങ്ങൾ പലപ്പോഴും പ്രേതകഥകൾക്ക് തുടക്കമായേക്കാം.
(തുടരും)

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

8 Comments
 1. Rahul 8 months ago

  Interesting…

 2. Gopan 8 months ago

  Good read..

 3. Vishwanath 8 months ago

  Interesting…

 4. Sunil 8 months ago

  good read

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account