വീണ്ടും ഒരു ശരീരത്തിൽ ജന്മമെടുക്കുക എന്നതാണ് പുനർജ്ജന്മം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ മതവും ഇക്കാര്യത്തിൽ വ്യത്യസ്‌തമായ മതങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ചില മതങ്ങൾ പുനർജ്ജന്മം ഉണ്ടെന്നും, മറ്റു ചില മതങ്ങൾ ഇല്ലെന്നും. മതങ്ങളുടെ മതങ്ങൾ ആദ്യ അദ്ധ്യായങ്ങളിൽ സൂചിപ്പിച്ചു കഴിഞ്ഞു.

ഇവിടെ നമ്മൾ വിശകലനം ചെയ്യുവാൻ ഉദ്ദേശിക്കുന്നത് പുനർജന്മത്തിന്റെ ശാസ്‌ത്രീയ വശങ്ങളാണ്. ശാസ്‌ത്രീയമായി പുനർജ്ജന്മം സാധ്യമാകുമോ? സാധ്യമാകും എന്നതാണ് എന്റെ മതം. ജന്മം സാധ്യമാണെങ്കിൽ പുനർജന്മവും സാധ്യമാകും. അത് എല്ലാ മതങ്ങൾക്കും ബാധകവുമാണ്. ശാസ്‌ത്രം ഏതെങ്കിലും ഒരു മതത്തിന്റേയോ ആളുകളുടെയോ മാത്രമല്ലല്ലോ? എല്ലാ മതങ്ങളിലും പുനർജന്മങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനി ഉണ്ടായിക്കൊണ്ടുമിരിക്കും.

ഒരു കുടുംബത്തിലെ പഴയ തലമുറയിലെ ആരെയെങ്കിലും പോലെ, അതെ ഛായയിൽ, അതേ സ്വഭാവത്തിൽ, അതേ  ആകാരത്തിൽ ഒരാളുണ്ടായാൽ, സ്വാഭാവികമായും അത് പൂർവ്വികന്റെ പുനർജന്മമായല്ലേ കരുതുവാനാകുകയുള്ളൂ? ഇങ്ങനെ ആളുകൾ പിറവിയെടുക്കാറുണ്ടോ? ഉണ്ടെന്നാണ് ഉത്തരം. ഇത്തരം പിറവികൾ ലോകത്തു പലയിടങ്ങളിലും നടന്നിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്നുമുണ്ട്.

നമ്മുടെ കുടുംബങ്ങളിൽ പോലും വിദൂരഛായയിലും, കൃത്യഛായയിലുമൊക്കെ കുട്ടികൾ ജനിക്കുന്നുണ്ടല്ലൊ. ഒരു കുട്ടി ജനിച്ചാൽ അത് അച്ഛന്റെ ഛായ ആണോ അമ്മയുടെ ഛായ ആണോ എന്നല്ലേ ആദ്യം നോക്കുന്നത്? അത് മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ അവരുടെ മുത്തശീമുത്തച്ഛന്മാരുടെയോ ആകാം. ഇതെല്ലാം എങ്ങനെയാണ് സംഭവിക്കുന്നത് എന്നറിയണമെങ്കിൽ ജനിതകമെന്തെന്നറിയണം.

പാരമ്പര്യത്തിന്റെ ശാരീരികവും മാനസികവും രോഗപരവും ഗുണപരവുമായ തീരുമാനങ്ങൾ അടക്കം ചെയ്‌തിട്ടുള്ള, പ്രോട്ടീനുകളാൽ നിർമ്മിക്കപ്പെട്ട ഏറ്റവും ചെറിയ ഘടകങ്ങൾ ആണ് ശരീര കോശങ്ങളിലെ ഡി ൻ എ യിൽ അടക്കം ചെയ്‌തിരിക്കുന്ന ജീനുകൾ. ഒരു മനുഷ്യനിൽ ഏതാണ്ട് ഇരുപതിനായിരം മുതൽ ഇരുപത്തിയയായിരം വരെ വ്യത്യസ്ഥ ജീനുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഓരോ ജീനിന്റെയും രണ്ടു കോപ്പികൾ വീതമാണ് മാതാപിതാക്കളിൽനിന്നും ലഭിക്കുന്നത്. കൂടുതൽ ജീനുകളും മിക്കവരിലും ഒരേ പോലെ തന്നെ ആയിരിക്കും. അത്തരം ജീനുകളാണ് നമ്മുടെ ശരീരത്തിലെ സാദൃശ്യം നിലനിർത്തുന്നത്. എന്നാൽ ചുരുക്കം ചില ജീനുകൾ (ആകെയുള്ള ജീനുകളുടെ ഒരു ശതമാനത്തിൽ താഴെ) വ്യത്യസ്ഥമായിരുക്കും. ഇത്തരം ജീനുകളാണ് ഓരോ മനുഷ്യരേയും വ്യത്യസ്ഥരാക്കുന്നതും.

പണ്ടൊക്കെ ഒരേ കുടുംബങ്ങളിൽ ഉള്ളവർ തമ്മിലായിരുന്നു വിവാഹ ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നത്. അത്തരക്കാരിൽ  ഒരേപോലെയുള്ള ആളുകൾ ജനിക്കുന്നതിനുള്ള സാധ്യത കൂടുതലായിരുന്നു. കുടുംബേതര വിവാഹ ബന്ധങ്ങളിൽ ഒരേപോലെയുള്ള ആളുകൾ ഉണ്ടാകാനുള്ള സാധ്യത കുറയുമെങ്കിലും, തീരെ തള്ളിക്കളയാനാകുകയില്ല.

ഒരാൾ പ്രതുൽപാദനം വഴി അയാളുടെ ജീനുകൾ സന്തതികളിലേക്കു പകരുന്നു. ഈ ജീനുകളിൽ അയാളുടെ ആകാരം, സ്വഭാവം, രോഗങ്ങൾ, തുടങ്ങി, അയാളെ സംബന്ധിക്കുന്നതെല്ലാം അടങ്ങിയിരിക്കും. അത് അയാളുടെ മകനിലോ മകളിലോ പ്രകടമാകണമെന്നു നിർബന്ധമില്ല. എന്നിരിക്കിലും അത് അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. അത് പാരമ്പര്യത്തിന്റെ ഏതു കണ്ണിയിൽ വേണമെങ്കിലും പ്രത്യക്ഷമാകാം.

ഒരേ കുടുംബത്തിൽ നിന്നും വിവാഹം ചെയ്‌ത ആളുകളാകുബോൾ, അച്ഛന്റെയും അമ്മയുടെയും ജീനുകളുടെ ഉള്ളടക്കം സമാനവുമായിരിക്കും. അതുകൊണ്ടു തന്നെയാണ് കുടുംബങ്ങളിൽ നിലനിൽക്കുന്ന ചില രോഗങ്ങൾ ആവർത്തിക്കപ്പെടാൻ സാധ്യതയുണ്ടെന്നും, ഇത്തരം വിവാഹങ്ങൾ പ്രോത്‌സാഹിപ്പിക്കപ്പെടരുതെന്നും പറയുന്നത്. എന്നാൽ ഇന്ന് നടന്നുവരുന്ന മതങ്ങൾക്കുള്ളിലെയും അതിനുള്ളിലെ ചെറുഘടകങ്ങൾക്കുള്ളിലെയും വിവാഹങ്ങളും ഒരേതരത്തിലുള്ള ജീനുകളുടെ ചുറ്റിസഞ്ചാരത്തിനും അതുവഴി പ്രമേഹം, തൈറോയ്‌ഡ്, അമിതവണ്ണം, തുടങ്ങി പലരോഗങ്ങൾക്കും കാരണമായേക്കാം.

ഇത്തരം ജീനുകളാണ് പുനർജന്മങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ഇന്ന് നമുക്ക് മനസ്സിലായിക്കഴിഞ്ഞു. ഈ ജീനുകൾ വഴി കൈമാറപ്പെടുന്ന ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ആളുകൾ ആകാരത്തിലും, സ്വഭാവത്തിലും, മുൻതലമുറയിലെ ആരെയെങ്കിലും ആവർത്തിക്കുകയാണെങ്കിൽ അതിൽ അത്‌ഭുതപ്പെടേണ്ട കാര്യമില്ലല്ലോ?

മരണാനന്തരം എന്ന വിഷയത്തിലൂടെ ശാസ്‌ത്രീയമായ ചില കാര്യങ്ങൾ വിവരിക്കുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം. കുട്ടികളെ ലക്ഷ്യമാക്കി ആയിരുന്നു ഞാൻ ഈ ലേഖനങ്ങൾ എഴുതിയിരുന്നത് എന്നതുകൊണ്ട്, കഠിനമായ സാങ്കേതികത്വം ഈ ലേഖനങ്ങളിൽ ഉപയോഗിച്ചിട്ടില്ല എന്നത് ഒരു പോരായ്‌മയാണോ എന്ന് ചിലപ്പോഴെല്ലാം സംശയിച്ചിട്ടുണ്ട്. ഇത് വായനക്കാരിൽ ചെറിയതോതിൽ ഒരു പുനർചിന്തയ്ക്കു പ്രേരകമായിട്ടുണ്ടെങ്കിൽ എന്റെ ശ്രമം വിഫലമായില്ല എന്ന് തന്നെ കരുതുന്നു.

ശാസ്‌ത്ര പുരോഗതിയിലുണ്ടായ മാറ്റങ്ങളുടെയും മസ്‌തിഷ്‌കത്തെക്കുറിച്ചുള്ള കൂടുതൽ അറിവുകളുടെയും പിൻബലത്തിൽ എഴുതപ്പെട്ടതാണ് ഈ ലേഖനങ്ങൾ. ഇത് ഏതെങ്കിലും വിശ്വാസത്തിന്റെയോ മതത്തിന്റെയോ ഭാഗമോ അല്ലെങ്കിൽ അവയ്‌ക്കെതിരെയോ അല്ല എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

‘വിശ്വാസം അതല്ലേ എല്ലാം’

– ശുഭം –

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

9 Comments
 1. Vm Jose 2 years ago

  Wish to meet you in person. I have some thing strange to share with you. Pls let me know your convenience or mob.num.

 2. Vishwanath 2 years ago

  വിജ്ഞാനപ്രദം. പുനർചിന്തയ്ക്ക് പ്രേരകവും…

 3. Anil 2 years ago

  It was really an interesting topic and good to know the scientific aspects of it. Thank you!

 4. Sreeraj 2 years ago

  Enjoyed reading

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account