മരണാനന്തരം എന്താണ് സംഭവിക്കുന്നതെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു. അതിനപ്പുറം എന്തെങ്കിലുമുണ്ടോ എന്ന സംശയം എല്ലാ കാലങ്ങളിലും മനുഷ്യരെ  ആകാംക്ഷാഭരിതരാക്കിയിട്ടുള്ളതു തന്നെയാണ്. വ്യക്‌തമായൊരു ഉത്തരം തരുവാൻ ആർക്കും തന്നെ കഴിഞ്ഞിട്ടില്ല. മതങ്ങൾ പോലും ഇക്കാര്യത്തിൽ ഏകീകൃത ചിന്തക്കാർ അല്ല. ഓരോ മതങ്ങളുടെയും വിശ്വാസങ്ങൾ പലതാണ് എന്നതാണ് നാം നേരിടുന്ന മുഖ്യ വെല്ലുവിളി.

ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതക്കാർ പുനർജന്മത്തിൽ വിശ്വസിക്കുന്നു. ഓരോ മരണങ്ങൾക്കും ശേഷം പുതു ശരീരത്തിൽ വീണ്ടും ജനിക്കുന്നു എന്നാണിവർ വിശ്വസിക്കുന്നത്. പുനർജന്മ വിശ്വാസം വളരെക്കാലം മുൻപ് മുതൽ ഉണ്ടായിരുന്നതായി പല രേഖകളിലും മഹത് ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യയിൽ മാത്രമല്ല ഇത്തരത്തിലുള്ള വിശ്വാസം ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയ, കിഴക്കൻ ഏഷ്യ, തെക്കേ അമേരിക്ക തുടങ്ങി പലയിടങ്ങളിലും പുനർജന്മ വിശ്വാസം നിലനിന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഇസ്ലാം, ക്രിസ്‌തു, യൂദ മതം തുടങ്ങിയ എബ്രാഹാമിന്റെ മതങ്ങൾ ഒന്നും തന്നെ പുനർജന്മത്തിൽ വിശ്വസിക്കുന്നില്ല.

വെർജീനിയ സർവകലാശാലയിലെ മനോരോഗ വിദഗ്‌ധനായിരുന്ന ഇയാൻ സ്റ്റീവൻസൺ (Ian Stevenson) പുനർജ്ജന്മത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയവരിൽ പ്രശസ്‌തനാണ്. പുനർജ്ജന്മം ഓർമ്മയിലുണ്ടെന്ന് അവകാശപ്പെട്ടിരുന്ന കുട്ടികളിലാണ് അദ്ദേഹം കൂടുതലായും പഠനം നടത്തിയിരുന്നത്. ഏതാണ്ട് നാൽപ്പതു വർഷത്തോളം നീണ്ടുനിന്ന പഠനത്തിൽ ഇത്തരത്തിൽ അവകാശവാദം ഉന്നയിച്ചിരുന്ന 2500 കുട്ടികളെയാണ് നിരീക്ഷണ വിധേയമാക്കിയത്. ഈ കാലയളവിൽ അദ്ദേഹം 12 പുസ്‌തകങ്ങൾ ഇക്കാര്യത്തിൽ രചിക്കുകയുണ്ടായി.

കുട്ടികൾ തിരിച്ചറിഞ്ഞതായി പറയപ്പെടുന്ന സ്ഥലങ്ങൾ, വ്യക്‌തികൾ എന്നിങ്ങനെ അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞതായും, ചില ജന്മ അടയാളങ്ങളും ജന്മ വൈകല്യങ്ങളും ചികിത്‌സാ രേഖകളുടെയും, ശവശരീര പരിശോധനകൾ വഴിയും സ്ഥിരീകരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

അതിനു ശേഷം ഗവേഷണം നടത്തിയ പലരും സ്റ്റീവൻസിന്റെ ഗവേഷണത്തിന്റെ ശാസ്‌ത്രീയതയാണ് ചോദ്യം ചെയ്യുന്നത്. അദ്ദേഹം നടത്തിയ പഠനം ദരിദ്രബാലന്മാരിൽ ആയിരുന്നുവെന്നും, അവർ കൂടുതലായി ഓർത്തെടുത്ത് അവരുടെ സമ്പന്ന ജീവിതവും ഉയർന്ന ജാതിയുമായിരുന്നു എന്നത് അവരുടെ ഭാവന മാത്രമായിരിക്കുവാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു എന്ന് അവർ ആരോപിക്കുന്നു. അതേപോലെ അദ്ദേഹം നടത്തിയിരുന്ന പഠനങ്ങൾ മുഴുവൻ പുനർജന്മത്തിൽ ഉറച്ചു വിശ്വസിക്കുന്ന ആളുകളുടെ ഇടയിലായിരുന്നു എന്നതും മറ്റൊരു ന്യൂനതയായി അവർ  ഉന്നയിക്കുന്നു. മാത്രമല്ല, ഇത് പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ആയിരിക്കാമെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു.
(തുടരും)

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account