പലരും പ്രേതാത്‌മാക്കളെ നേരിൽ കണ്ടിട്ടുണ്ട് എന്ന് അവകാശപ്പെടുന്നുണ്ട്. അവെരെല്ലാവരും തന്നെ ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. ഒരാൾ കണ്ടതിനെത്തന്നെ, മറ്റൊരാൾ മറ്റൊരു ദിവസം അതേ സ്ഥലത്ത് വീണ്ടും കാണുക കൂടി ഉണ്ടായാലോ? തീർച്ചയായും നമ്മൾ വിശ്വസിച്ചേ മതിയാകൂ.

മിക്ക സ്ഥലങ്ങളിലും ഇങ്ങനെ എന്തെങ്കിലും കഥകൾ ഉണ്ടാകാനുള്ള സാഹചര്യം വളരെ കൂടുതലാണ്. അല്ലെങ്കിൽ എല്ലാ നാട്ടിലും ഏതെങ്കിലുമൊരു പ്രേതകഥ ഉണ്ട് എന്ന് തന്നെ പറയാം.

പ്രേത കഥകളും, പ്രേത ബാധകളും രണ്ടു തരത്തിലുണ്ട്. ഒന്ന് ഒരു രോഗത്തിന്റെ ഭാഗമായി. അടുത്തത് പൂർണ്ണ മാനസിക ആരോഗ്യവാന്മാരിൽത്തന്നെ. രണ്ടാമത്തെ കൂട്ടരിൽ ഉണ്ടാകുന്നത് ഒരു രോഗമായോ, കള്ളമായോ കരുതുവാൻ കഴിയുകയില്ല. എന്താണ് ഇതിന്റെ പുറകിലുള്ള സത്യാവസ്ഥ എന്നറിയണമെങ്കിൽ നമ്മൾ മറ്റു ചില ശാസ്‌ത്ര സത്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഒപ്റ്റിക് ഇല്ല്യൂഷൻ അഥവാ മായക്കാഴ്ച്ച

യഥാർത്ഥത്തിൽ കാണുന്ന വസ്‌തുവിനെ മറ്റൊന്നായി കാണുക എന്നതാണ് മായക്കാഴ്ച്ച. ഒരു ഉദാഹരണത്തിന് വഴിയിൽ ഒരു കയർ കിടക്കുന്നു. നമ്മുടെ പരിഭ്രമത്തിൽ അത് പാമ്പായി തോന്നാം. കാറ്റിൽ അതൽപ്പം ഉലയുന്നെണ്ടെങ്കിൽ സംശയിക്കാനുമില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരു വാഴയെ വേണമെങ്കിൽ ഇരുട്ടിൽ  നമുക്കൊരു മനുഷ്യനായിത്തന്നെ കണ്ടുകൂടെന്നില്ല.

സാധാരണ മായക്കാഴ്ച്ച കൾ മൂന്നു വിധത്തിലുണ്ട്. ശരീര ശാസ്‌ത്രപരമായ (Physiological), ധാരണാപരമായ (Cognitive), രോഗനിദാനമായ (Pathological) എന്നിങ്ങനെയാണ് അവയെ തരം തിരിച്ചിരിക്കുന്നത്.

ശരീരശാസ്‌ത്രപരമായ മായക്കാഴ്ച്ചക്കു കാരണം ചില പ്രത്യേക സാഹചര്യങ്ങളുടെ അമിതമായ ഉത്തേജനമാണ്. പ്രകാശം, നിറം, വലുപ്പം, സ്ഥാനം, ചരിവ്, ചലനം തുടങ്ങി പലതുമാകാം.

ധാരണാപരമായ മായക്കാഴ്ച്ചകൾക്കു കാരണം കണ്ണുകൾ നടത്തുന്ന കൗശലപൂർണ്ണമായ പെരുമാറ്റമാണ്. സമാന്തരമായ ഒരു റെയിൽപ്പാത നോക്കുന്ന ഒരാൾക്ക് കുറച്ചു ദൂരത്തിനപ്പുറം പാതകൾ അടുത്തുവരുന്നതായ തോന്നൽ ഉണ്ടാകുന്നത് ഇതിനുദാഹരണമാണ്.

രോഗ നിദാനമായ മായക്കാഴ്ച്ച ഉണ്ടാകുന്നത് ശരിയായ കാഴ്ച്ചക്ക് അപദൃശ്യം സംഭവിക്കുമ്പോഴാണ്. കണ്ണിനോ, തലച്ചോറിനോ, ഞരമ്പുകൾക്കോ ഉണ്ടാകുന്ന തകരാറുകൾ മൂലമാണ് ഇപ്രകാരം സംഭവിക്കുന്നത്.

ഇതിൽ ഏതു തന്നെയായാലും മായക്കാഴ്ച്ചകൾ സംഭവിക്കുന്നത് തന്നെയാണ്. സ്വന്തം കണ്ണുകളെപ്പോലും വിശ്വസിക്കരുതെന്ന പഴമൊഴി വെറുമൊരു പഴമൊഴി മാത്രമല്ലെന്നർത്ഥം. ഇത്തരത്തിൽ നമ്മൾ തെറ്റിദ്ധരിക്കപ്പെടുന്നത് പലപ്പോഴും പ്രേതകഥകൾക്ക് ഉറവിടമാകാറുണ്ട്.

ഞരമ്പുകൾക്ക് സംഭവിച്ച തകരാറിനാൽ പ്രേതാത്‌മാക്കളെ കണ്ടുകൊണ്ടിരുന്ന ഒരാളുടെ കഥയാണ് മമ്മൂട്ടി നായകനായ മലയാള സിനിമ ‘ജവാൻ ഓഫ് വെള്ളിമല’. മറ്റു പ്രേത കഥകളിൽനിന്നും വ്യത്യസ്ഥമായ ഒരു ചിന്തയായിരുന്നു ഇത്.

പ്രേതകഥകളുടെ ഉറവിടത്തെക്കുറിച്ച്  നാം അഗാധമായി ചിന്തിക്കുന്നില്ല എന്നത് വാസ്‌തവം തന്നെ. പല കഥകൾക്കും പിന്നിൽ ശാസ്‌ത്രീയമായി വിശദീകരിക്കുവാൻ കഴിയുന്ന ഒരു സത്യം ഉണ്ടായിരിക്കുമെന്നാണ് എന്റെ മതം.
(തുടരും)

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

6 Comments
 1. Anil 10 months ago

  Yes, its all illusion

  • Author
   Dr. SUNEETH MATHEW 10 months ago

   Thanks for the comment. Not only illusion, but hallucination and some brain functions also. Keep reading to know more.

 2. Vishwanath 10 months ago

  നല്ല ലേഖനം. പ്രേതാനുഭവങ്ങൾ മായക്കാഴ്ച്ചയും മാനസിക വിഭ്രാന്തിയും തന്നെ അല്ലെ? മനസ്സിൽ ഒരേ വിചാരം ആവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാകാം പ്രേതബാധയും പ്രേത ഉപദ്രവും മറ്റും. ശരണം വിളിക്കുമ്പോൾ ഉറഞ്ഞാടുകയും മറ്റും ചെയ്യുന്നതുപോലെ.

  അതെ സമയം, അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രശ്‌നം വച്ചുനോക്കി പ്രേത ശാന്തിക്ക് വേണ്ടി മാത്രവും പൂജയും നടക്കാറുമുണ്ട്. അതിൽ മനശ്ശാന്തി കണ്ടെത്തുന്നവരുമുണ്ട്. വിശ്വാസം ആണല്ലോ വലുത്!

  • Author
   Dr. SUNEETH MATHEW 10 months ago

   താങ്കളുടെ വിശദമായ കുറിപ്പിന് നന്ദി. എല്ലാം നമ്മുടെ ബ്രെയിൻ ചെയ്യുന്ന വികൃതികൾ തന്നെ. അടുത്ത രണ്ടു ലക്കങ്ങളിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് വായിക്കുമല്ലോ?

   • Vishwanath 10 months ago

    Sure, thanks.

 3. Padmapriya 10 months ago

  ‘പല കഥകൾക്കും പിന്നിൽ ശാസ്‌ത്രീയമായി വിശദീകരിക്കുവാൻ കഴിയുന്ന ഒരു സത്യം ഉണ്ടായിരിക്കുമെന്നാണ് എന്റെ മതം’.

  True…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account