നാൽപ്പതുകളെക്കുറിച്ച് എത്ര പറഞ്ഞാലാണ് മതിയാവുക? നാൽപ്പതുകളിലെ ജീവിതം, നാൽപ്പതുകളിലെ പ്രണയം, നാൽപ്പതുകളിലെ തിരിഞ്ഞുനോട്ടം മുതൽ നാൽപ്പതുകളിലെ മരണഭയംവരെ പലരും പലരീതിയിലും പറഞ്ഞു കഴിഞ്ഞു.

ഫേസ്ബുക്കിൽ പത്ത് വർഷ ചലഞ്ചിൽ പങ്കെടുത്ത് പലരും  ഫോട്ടോ പോസ്റ്റിയപ്പോൾ നിങ്ങൾ ശ്രദ്ധിച്ചില്ലേ, 40 കളിലൂടെ കടന്ന് പോകുന്നവർക്ക് പഴയതിനേക്കാൾ പ്രസരിപ്പ് ഇപ്പോഴാണെന്ന്. അത് ഫോട്ടോ/ക്യാമറ ഗിമ്മിക്ക് മാത്രമാണെന്ന് ധരിയ്ക്കാൻ വരട്ടെ.

കേട്ടിട്ടില്ലേ 40s are new 20s എന്ന്.. ?എനിക്ക് തോന്നുന്നത് ഇരുപതുകളേക്കാൾ എത്രയോ സുന്ദരമാണ് നാൽപ്പതുകൾ എന്നാണ്! ജീവിതത്തിന്റെ പാതിയും തീർന്നതിനാൽ, ‘ഇപ്പോഴല്ലെങ്കിൽ ഇനിയെന്ന്’ എന്ന ചോദ്യം ഓരോരുത്തരുടേയും ഇഷ്‌ടങ്ങളേയും ജീവിതത്തേയും നിയന്ത്രിക്കുന്ന കാലമാണ് നാൽപ്പതുകൾ. അതുകൊണ്ടുതന്നെ നാൽപ്പതുകളിലെ ദിനങ്ങൾക്ക് സൗന്ദര്യവും നിറവുമേറും.

ശ്രദ്ധിച്ചിട്ടുണ്ടോ, ഇതുവരെ ജീവിച്ചതല്ല ജീവിതമെന്നും ഇപ്പോൾ ജീവിയ്ക്കുന്നതാണ് ജീവിതമെന്നും ധരിച്ച് വശായവരാണ് നാൽപ്പതുകാർ. ജീവിതം ഒരു ചാനലിലേയ്ക്ക് എത്തിക്കപ്പെട്ടവർ, നഷ്‌ടസ്വപ്‌നങ്ങളെ മറവിയ്ക്കുള്ളിലാക്കി പുതുവസന്തങ്ങളിൽ ജീവിതം തേടുന്നവർ…

നഷ്‌ടപ്പെടാൻ ഇനി ബാക്കിയൊന്നുമില്ലെന്നും മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രം സ്വന്തമായുണ്ടെന്നും തിരിച്ചറിഞ്ഞവർ…

നാൽപ്പതുകളിലൂടെ നടക്കുന്നവരേ, നിങ്ങൾ ജീവിതം വസന്തമാക്കി മാറ്റുക…

മഴവില്ലുകളെ മനസിലേറ്റി, നൃത്തച്ചുവടിലൂടെ നാളേകളിലേയ്ക്ക് നടന്നു കയറുക…

മനസ്സിൽ സന്തോഷത്തിന്റെ പെരുമഴ പെയ്യിക്കാൻ നിങ്ങളെപ്പോലെ മറ്റാർക്കാണ് കഴിയുക!

– ജ്യോതി മദൻ

2 Comments
 1. Sreeraj 2 years ago

  Nice article. Forties is a time of fluctuating and flexible mind. Could be good, bad or worse…

  • Author
   Jyothi 2 years ago

   Thanks for your comment

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account