The language of poetry should be the language of common man- എന്ന് പറഞ്ഞ കവി.. ഒരു നുള്ള് മേഘത്തെ കണ്ടപ്പോൾ, ഒരു കുഞ്ഞു പൂവിനെ കണ്ടപ്പോൾ, ഒരു കിളിപ്പാട്ട് കേട്ടപ്പോൾ, തരളിതനായ കവി.. കവിതയെന്നാൽ the spontaneous overflow of powerful feelings and emotions which is recollected in tranquility … എന്ന് മൊഴിഞ്ഞ കവി. Child is the father of man.. എന്ന് ഉരുവിട്ട കവി… ഇതിനപ്പുറം വില്ല്യം വേർഡ്‌സ് വർത്ത് എന്ന കവിക്ക് എന്താണ് ആമുഖമായി തരേണ്ടത്?

പ്രകൃതിക്ക് ആനന്ദിപ്പിക്കാൻ മാത്രമല്ല അറിവ് പകരാനും കഴിയും എന്ന് പറഞ്ഞ കവിക്ക് ഏകാന്തതയിൽ താനും പ്രകൃതിയും മാത്രമായി നില്ക്കുന്ന ഒരു അപൂര്വ്വ നിമിഷത്തിൽ പ്രകൃതിയോടെ അവളുടെ ഭാഷയിൽ സംവേദിക്കാൻ സാധിക്കുമെന്ന് ഉറപ്പായിരുന്നു. അത്തരമൊരു അനുഭവത്തെ പടിഞ്ഞാറൻ ലോകം pantheism എന്ന് പേരിട്ടു വിളിച്ചു. ധ്യാനം കൊണ്ട് ആ സിദ്ധി പൌരസ്ത്ത്യർ അനുഭവിച്ചറിയാൻ ശ്രമിച്ചു.

Lucy Gray മനോഹരമായ ഒരു കവിതയാണ്. ഒരുപക്ഷെ Wordsworth  എഴുതിയ മറ്റു കവിതകളേക്കാൾ താരതമ്യേന  അതി ലളിതമായ ഭാഷയാണ് ഈ കവിതയ്ക്ക്. ലുസി എന്ന പെൺകുട്ടിയും അവളുടെ അച്ഛനും അമ്മയും മാത്രമടങ്ങുന്ന ഒരു കൊച്ചു ക്യാൻവാസ്.

“ആ  താഴ്വര മുറിച്ചു കടക്കുമ്പോൾ  കേട്ടിട്ടുണ്ട് ഞാൻ അവളെ, ലൂസിയെ.. പുലരിയിൽ പലപ്പോഴായി കണ്ടിട്ടുണ്ട് ഞാൻ അവളെ, ലൂസിയെ.. ഒറ്റയ്ക്ക് !കൂട്ടിനാരുമില്ലാതെ, കൂട്ടുകാരില്ലാതെ വാതിൽപടിക്കപ്പുറം ഒറ്റക്കു വിരിഞ്ഞൊരു സുന്ദരി പൂവുപോലെ അവളാ താഴ്വരയിൽ മാനിനോടൊപ്പം, മുയലിനോടൊപ്പം കളിച്ചു.. ചിരിച്ചു..ഒരു ദിവസം ഉച്ച കഴിഞ്ഞ നേരത്ത് ആകാശത്ത് ചന്ദ്രനുദിച്ചൊരു ദിവസം അച്ഛനവളോട് പറയുന്നു..”ലൂസി.. ഇന്നീ  രാത്രി നേരത്തെ കാറ്റ് ആഞ്ഞു വീശും.. മഞ്ഞു പൊഴിയും.. പട്ടണത്തിലേക്ക് പോയ നിന്റെ അമ്മക്ക് വഴി തെറ്റി പോകും. അത് കൊണ്ട് രാന്തലുമെടുത്ത് ചെല്ലൂ.. വൈകേണ്ട”. അവളതു സന്തോഷത്തോടെ അനുസരിക്കുന്നു. പക്ഷെ അമ്മയെ തിരഞ്ഞു പോയ ആ കൊച്ചു പെൺകുട്ടി ഒരിക്കലും പട്ടണത്തിലെത്തിയില്ല.. കാറ്റവളെ കടത്തി കൊണ്ട് പോയോ? മഞ്ഞവളെ മൂടി കളഞ്ഞോ? ആർക്കറിയാം.. ഏറെ വൈകി അമ്മയെത്തിയിട്ടും ലൂസി വന്നില്ല. അമ്മയും അച്ഛനും രാത്രി മുഴുവനും തിരഞ്ഞു. പിറ്റേന്ന് പുലർച്ചെ മഞ്ഞു മൂടിയ ആ വഴിയിലൂടെ കുഞ്ഞിന്റെ കാൽപ്പാടുകൾ തിരഞ്ഞെത്തിയ അവർ കണ്ടത് ആ അരുവിക്ക് കുറുകെയുള്ള മരപ്പാലത്തിനരികെ വരെ നീണ്ടു ചെന്ന ആ കുഞ്ഞു കാലടികളായിരുന്നു. അവളെ പുഴയെടുത്തുവോ? ആർക്കറിയാം.. പക്ഷെ ഇന്നും ഏകാന്തമായ ആ താഴ്വരയിൽ ലൂസിയെ കാണുന്നവരുണ്ട്.  ആർക്കുമറിയാത്ത ഏതോ പാട്ട് മൂളി ഒന്ന് തിരിഞ്ഞു നോക്കാതെ അവൾ  നടന്നകലുന്നു.. എവിടേക്കോ….”

അലറിയടിയുന്ന വെള്ളച്ചാട്ടത്തെ നോക്കി the sounding cataracts haunted me like a passion എന്ന് പറഞ്ഞ കവിയുടെ തൂലികയിൽ ഇന്നും ലൂസി ജീവിക്കുന്നു.. നമ്മുടെ മനസ്സിലും!

Lucy Gray [or Solitude]

Oft I had heard of Lucy Gray,
And when I cross’d the Wild,
I chanc’d to see at break of day
The solitary Child.

No Mate, no comrade Lucy knew;
She dwelt on a wild Moor,
The sweetest Thing that ever grew
Beside a human door!

You yet may spy the Fawn at play,
The Hare upon the Green;
But the sweet face of Lucy Gray
Will never more be seen.

“To-night will be a stormy night,
You to the Town must go,
And take a lantern, Child, to light
Your Mother thro’ the snow.”

“That, Father! will I gladly do;
‘Tis scarcely afternoon –
The Minster-clock has just struck two,
And yonder is the Moon.”

At this the Father rais’d his hook
And snapp’d a faggot-band;
He plied his work, and Lucy took
The lantern in her hand.

Not blither is the mountain roe,
With many a wanton stroke
Her feet disperse, the powd’ry snow
That rises up like smoke.

The storm came on before its time,
She wander’d up and down,
And many a hill did Lucy climb
But never reach’d the Town.

The wretched Parents all that night
Went shouting far and wide;
But there was neither sound nor sight
To serve them for a guide.

At day-break on a hill they stood
That overlook’d the Moor;
And thence they saw the Bridge of Wood
A furlong from their door.

And now they homeward turn’d, and cry’d
“In Heaven we all shall meet!”
When in the snow the Mother spied
The print of Lucy’s feet.

Then downward from the steep hill’s edge
They track’d the footmarks small;
And through the broken hawthorn-hedge,
And by the long stone-wall;

And then an open field they cross’d,
The marks were still the same;
They track’d them on, nor ever lost,
And to the Bridge they came.

They follow’d from the snowy bank
The footmarks, one by one,
Into the middle of the plank,
And further there were none.

Yet some maintain that to this day
She is a living Child,
That you may see sweet Lucy Gray
Upon the lonesome Wild.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account