ഇന്നെന്‍റെ വാടിയില്‍
തളിരിട്ട മൊട്ടുകള്‍
പെണ്ണെന്നു കണ്ടപ്പോള്‍
ഉള്ളൊന്നു കിടുങ്ങി…
പെണ്ണല്ലേ പെറ്റുപോയില്ലേ
പോറ്റി വളര്‍ത്താനിനി
ത്യാഗം സഹിക്കണ്ടേ
നെറികെട്ട വേട്ടപട്ടികള്‍
ചുറ്റിലും ഇല്ലേ….?

ഉടയവന്‍ പോലും തച്ചുടച്ച
ചില്ലുപാത്രങ്ങള്‍…
ചിന്തയില്‍പ്പോലും കാമ
രൂപിണിയായി മാത്രം കാണുന്ന
കാലത്ത്, ജന്മത്തെ പഴിച്ച്
പോകും ജന്മം കൊടുത്തവര്‍ പോലും..

കുഴിച്ചുമൂടിയ അസമത്വത്തിന്‍റെ
കാലത്തിൽനിന്നും സമത്വത്തിന്‍റെ
പുത്തന്‍ തത്വശാസ്ത്രകാലം കടന്നിട്ടും
നാരിക്ക് നരകം തന്നയല്ലോ
വിധിച്ചത്……..

അമ്മയേ ഉമ്മവെച്ച് വാത്സല്യം
നുകര്‍ന്നവന് അന്യവളെ
കാണുമ്പോള്‍ പരിണയിക്കാന്‍
മോഹം, പട്ടാപ്പകൽപോലും
പൊതു വഴിയെങ്കിലും…

അമ്മയെ ദുര്‍ഗ്ഗയെ പിന്നെ
മണ്ണും വിണ്ണുമെല്ലാം പൂജിയ്ക്കുന്ന
നാടിന്‍റെ ഇന്നത്തെ ദുര്‍വിധി ഹാ
എത്ര കഷ്ടമല്ലോ…..?

ഝാൻസിക്കും ഇന്ദിരക്കും ജന്മമേകിയ
നാടിന്‍റെ പെണ്ണൊരുത്തിക്കു
നേരേ ചൊവ്വേ നാട്ടില്‍ വാഴുവാന്‍
മുലമുറിച്ചു തമ്പ്രാന് കരമൊടുക്കിയ
ചെറുമിയായി ഇനി പുനര്‍ജനിക്കണോ…?

നിയമമുണ്ടിവിടെ കുഴപ്പമല്ലതിന്‍റെ
പാലിക്കേണ്ടവന്‍റെ നെറികേട്
കൊണ്ട് നിയമം നോക്കുകുത്തിയായ്

ഞാനും ഒരു താതനാ…..
എനിക്കുമുണ്ടൊരു മകളൊരുത്തി
നാളയില്‍ എനിക്ക് തണലായിടാന്‍
ഇന്നവളെന്റെ തണലില്‍ വളര്‍ന്നിടേണം
കള്ളക്കണ്ണുകളില്‍നിന്നും കാത്തിടാന്‍
രാപ്പകല്‍ വെടിഞ്ഞു ഞാന്‍ കാവലിരിക്കുന്നു
എന്നുമെന്റെ മകള്‍ക്കായ്…!

6 Comments
 1. Pramod 5 years ago

  ഇന്നത്തെ ഭയപ്പെടുത്തുന്ന സാമൂഹ്യസ്ഥിതി..

  • Author
   Anees kylm 5 years ago

   വളരെ സന്തോഷം ഭായി വായനക്കും അഭിപ്രായത്തിനും

 2. Haridasan 5 years ago

  ദുരവസ്ഥ!

  • Author
   Anees kylm 5 years ago

   അതേ മാറണം മാറ്റണം…………. നന്ദി

 3. Indira Balan 5 years ago

  വേട്ടപ്പട്ടികൾക്കിടയിൽ നിന്നും മകൾക്കു കാവലാകുക സംരക്ഷണത്തിന്റെ ഉരുക്കുകവചം തീർത്ത്

  • Author
   Anees kylm 5 years ago

   എത്രനാള്‍ എപ്പൊഴൊക്കെ എങ്ങനൊക്കെ കാവലിരിക്കാന്‍ കഴിയും കണ്ണൊന്നു തെറ്റിയാല്‍…..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account