mananakaalam

പ്രിയമിവിടെയീമനസ്സുണർത്തുന്ന
പ്രഭാതങ്ങൾ, ഗ്രാമം പുനർജനിമന്ത്രം
വഴിപിരിയുന്ന നഗരമധ്യാഹ്നം
വ്രണിതമാകുമൊരപരാഹ്നവഹ്നി
നിളയുടെ പ്രാണമൊഴി, പഴയതാം
കടമ്പുകൾ, അമൃതമെഴുത്തിൻ നേരുകൾ
എവിടെയാണു ഞാൻ തിരയുന്നതെന്റെ
ഇലയെഴുത്തുകൾ, വനപർണ്ണശാല
നടുവിലഗ്നിതൻ  ജ്വലനകുണ്ഡങ്ങൾ
പ്രദക്ഷിണവഴി പ്രകമ്പനനാദം
മൃദുപദങ്ങൾ പോൽ ഹൃദയമന്ത്രണം
നെടും മതിലുകൾ പുരാവൃത്തകാവ്യം
സ്മൃതിയഴലുകൾ, ചിദംബരം പോലെ
വളർന്നുയരുന്ന നിഗൂഡ്ഡവേദങ്ങൾ
പല പകലുകൾ, പലയിരവുകൾ
ത്രിസന്ധ്യകൾ വിളക്കെടുക്കും സ്വപ്‌നങ്ങൾ
നിറഞ്ഞുതൂവുന്ന നിലാവ്, നീണ്ടതാം
വഴിയിലെ മഴമരങ്ങൾ, താരകൾ
ഇടയിലിത്തിരി തരിമുറിവുകൾ
മിഴിനീരൊപ്പിയ ഋതുഭ്രമണങ്ങൾ
അവിടെയാണിന്ന് എഴുതുവാനായി
ഇടമൊരുക്കുന്ന പ്രിയപ്പെട്ട ഭൂമി
വിരലിലങ്ങനെ തുടുക്കും വാക്കിന്റെ
അതീവവിസ്മയം ഇത് ബാല്യം തന്നെ
മിഴി നിറയ്ക്കുന്ന പ്രിയസുഹൃത്തുക്കൾ
മൊഴിയിലെ ശാന്തിവനവചനങ്ങൾ
തിരി തെളിയ്ക്കുന്നു ഇത് അഗ്നി, പിന്നെ
കുളിർമഞ്ഞ്, മൗനം മനനകാലമായ്

1 Comment
  1. സമകാലിക പ്രശ്നങ്ങളുടെ ചര്ച്ചയുണ്ടാകുമ്പോള്‍ മാത്രമേ ഒരു ബ്ലോഗ്‌ ചര്ച്ചയാകുകയുളൂ ,നിങ്ങള്‍ എങ്ങനെ ഇടപെടുന്നു എന്നാ നോട്ടം ആയിരിക്കും ഓരോ വായനക്കാരനും നോക്കുന്നത് ,അതുകൊണ്ട് തന്നെ ഇടപെടലുകള്‍ ഉണ്ടാകട്ടെ ,,;;;;;;;;;;;;;;;;;ഇയ്യ വളപട്ടണം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account