പ്രഭാതം മഞ്ഞുതുള്ളിയെ വരവേൽക്കും
സൂര്യകിരണങ്ങൾ അതിനെ നിർജീവമാക്കും
കത്തുന്ന സൂര്യനും പൊള്ളുന്ന വെയിലും
പരസ്പരം പഴിചാരും
തളർന്ന കണ്ണുകൾ ചിമ്മിയടയും
വിയർപ്പുകണങ്ങൾ കനലാകും
കനലുകൾ തീഷ്ണതയോടെ എരിയും
എരിഞ്ഞടങ്ങിയ കനലുകൾ നിർജീവമാകും
ചാരങ്ങളിൽ പുതുജീവൻ ഉണരും
ബാഷ്പങ്ങളായി വിണ്ണിലേറും
മേഘ വളയങ്ങൾ സ്വപ്ന വർഷമാകും
മഞ്ഞുത്തുള്ളികൾ പ്രഭാതത്തെ കാത്തിരിക്കും
പ്രഭാതത്തിന്റെ പൊരുൾ പ്രദോഷത്തിലണയും
കനലിന്റെ തീഷ്ണത രാവിൽ നനഞ്ഞടങ്ങും
മേഘ വളയങ്ങൾ ഇരുണ്ടടങ്ങും
മഞ്ഞുതുള്ളികൾ സ്ഫടികമായ് ഗമിക്കും