മനുഷ്യന്റെയും അവൻറെ പ്രവർത്തിയുടേയും നിരന്തര സമ്പർക്കഫലമാണ് അനുഭവം. അനുഭവങ്ങളിൽ നിന്നും സഹനവും. സഹനം അതിന്റെ അതിർവരമ്പുകൾ താണ്ടുമ്പോൾ പ്രതികരണവും ആരംഭിക്കുന്നു. അണപൊട്ടി ഒഴുകുന്ന പ്രതികരണം വാക്കുകളായി, വരികളായി പുസ്തകത്താളുകളിൽ കുറിക്കപ്പെടുമ്പോൾ ഒരു എഴുത്തുകാരൻ ജന്മംകൊള്ളുന്നു.

വ്യത്യസ്ത വീക്ഷണ കോണിൽ നിന്നുകൊണ്ടുള്ള നിരീക്ഷണ പാടവം ഒരു എഴുത്തുകാരനെ തികച്ചും വ്യത്യസ്തനാക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് “ഇനി ഞാൻഉറങ്ങട്ടെ”, “രണ്ടാമൂഴം” എന്നീ കൃതികൾ. ഒരേ സംഭവത്തെ ആസ്പദമാക്കിയുള്ള രണ്ടു വ്യത്യസ്ത കാഴ്ചപ്പാടുകൾ.

വായും കണ്ണും ചെവിയും പൊത്തിയിരിക്കുന്ന മൂന്നു കുരങ്ങന്മാരുടെ ചിത്രം പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടേക്കാം. “പറയേണ്ടാത്തത് പറയരുത്, കാണേണ്ടാത്തത് കാണരുത്, കേൾക്കേണ്ടാത്തത്‌ കേൾക്കരുത്”, എന്നോ “കണ്ടത് കണ്ടതായി നടിക്കരുത്, കേട്ടത് കേട്ടതായി നടിക്കരുത്, മനസ്സിൽ പറയാൻ വിമ്പുന്നത്‌ പറയരുത്” എന്നോ ഒക്കെ. എന്തായാലും കണ്ടതും കേട്ടതും സധൈര്യം ഉറക്കെ പറയുവാൻ ശീലിക്കുമ്പോൾ ഒരുഎഴുത്തുകാരന്റെ വാക്കുകളൾക്ക് തീക്ഷണതയേറുന്നു.

ചെറുതിലെ മുളച്ച വായനാശീലവും ജീവിത യാത്രയിൽ നേടിയ അനുഭവങ്ങളും എനിക്ക്എഴുതുവാനുള്ള ബീജങ്ങളായി മാറി. സമകാലീന സംഭവങ്ങളെ ആസ്പദമാക്കി വാട്സാപ്പിൽ കുറിച്ച് പോന്നിരുന്ന ചെറുലേഖനങ്ങൾക്ക് കിട്ടിയ പ്രോത്‌സാഹനങ്ങൾ എഴുത്തിന്റെ ലോകത്തേക്ക് എന്നെ കൈപിടിച്ചുയർത്തി. അതുകൊണ്ടൊക്കെ തന്നെ എനിക്കിവിടെ പങ്കുവെയ്ക്കുവാനുള്ളത് സമകാലീന സംഭവങ്ങളെ കുറിച്ചും സംഭവ കഥകളെ കുറിച്ചും ഒക്കെ തന്നെ ആയിരിക്കും..

-മനോജ് മുരളി

20 Comments
 1. Anil 2 years ago

  Good start…keep going… good luck Manoj

 2. Ajith 2 years ago

  All the best!!

 3. Darwin 2 years ago

  വ്യത്യസ്ത വീക്ഷണ കോണിൽ നിന്നുകൊണ്ടുള്ള നിരീക്ഷണ പാടവം ഒരു എഴുത്തുകാരനെ തികച്ചും വ്യത്യസ്തനാക്കുന്നു. നല്ല വീക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു..

  • Author
   Manoj M 2 years ago

   നന്ദി Darwin. തീർച്ചയായും ശ്രമിക്കുന്നതാണ്

 4. Nandakumar 2 years ago

  All the best

 5. Adarsh G 2 years ago

  Good one Manoj!!

 6. ശ്രീകുമാർ എസ് 2 years ago

  നല്ല തുടക്കം.. എല്ലാ ആശംസകളും നേരുന്നു…

  • Author
   Manoj M 2 years ago

   ആശംസകൾക്ക് നന്ദി

 7. ALIAS K 2 years ago

  Good going..

 8. Xavier Joseph. 2 years ago

  good, go ahead…… we are waiting for you.

 9. James 2 years ago

  All the best.. will look forward

 10. Babu Raj 2 years ago

  ഇന്നിന്റെ ശബ്‌ദം ഉയരട്ടെ….

 11. Vishal George 2 years ago

  Good work!!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account