Manoj Murali

കൊല്ലം ജില്ലയിലെ പുത്തൂരിനടുത്തുള്ള കല്ലടയാറിന്റെ തീരത്ത് കരിമ്പിൻപുഴ എന്ന ഗ്രാമത്തിൽ ജനിച്ചു. ഡിഗ്രി പഠനകാലത്ത് തൊട്ടടുത്തുള്ള ഗ്രന്ഥശാലയിൽ പുസ്‌തകവിതരണക്കാരനായി പാഴ്‌സമയം ചിലവഴിച്ച് പോന്ന കാലം വായനാശീലം ഒരു ഹരമായി മാറി. ആയിടയ്ക്ക് പുസ്‌തക നിരൂപണ മത്സരത്തിന് കിട്ടിയ പുരസ്ക്കാരം ഒരു കഥ എഴുതുവാൻ എന്നെ പ്രേരിപ്പിച്ചു; എന്നാൽ അത് വേനലിൽ പെയ്‌ത ചാറ്റൽ മഴ പോലെ എങ്ങോ വീണ് അദൃശ്യമായി..

ഇപ്പോൾ ബംഗളുരുവിലെ ബാബൂസാപാളയ എന്ന കൊച്ചു കേരളത്തിൽ സ്വസ്ഥജീവിതം നയിച്ചുകൊണ്ടിരിക്കെ പല സംരംഭങ്ങൾക്കും മുൻകൈ എടുക്കുവാനുള്ള അവസരം ലഭിച്ചു. ഉപയോഗം കഴിഞ്ഞ പുസ്‌തകങ്ങൾ ശേഖരിച്ച് ഉടനെ തന്നെ ഇവിടെ ഒരു ഗ്രന്ഥശാല തുടങ്ങുവാനും, തദ്വാരാ വഴിതെറ്റി പൊയ്‌ക്കൊണ്ടിരിക്കുന്ന യുവത്വത്തെ സത്‌സംഗം എന്ന ഒരു സജ്ജന കൂട്ടായ്‌മയിലൂടെ തിരികെ കൊണ്ടുവരാൻ തന്നാലാവുന്നതു ചെയ്യുവാനുമുള്ള തത്രപ്പാടിലാണ് ഇപ്പോൾ.

2 Comments
  1. Prasad 8 months ago

    സമകാലീന സംഭവങ്ങളെ ആസ്പദമാക്കിയുള്ള എഴുത്തുകൾ പ്രതീക്ഷിക്കുന്നു…

    • Manoj M 8 months ago

      തീർച്ചയായും

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account