കാലവർഷവും തുലാവർഷവും ഇരമ്പിക്കുതിക്കുന്ന കാലമുണ്ടായിരുന്നു ഭൂമിമലയാളത്തിൽ. കർക്കിടകം പഞ്ഞമാസമായിരുന്നത് മഴക്കെടുതി മൂലമായിരുന്നു. കേരളസമൂഹത്തിന് ദാരിദ്രം സമ്മാനിക്കുന്ന മാസമായി കർക്കിടകത്തെ എഴുത്തുകാർ കണ്ടു. എത്രനാൾ മഴ പെയ്യുമെന്നോ എത്രനാൾ കാറ്റോടുകൂടിയ മഴ പെയ്യുമെന്നോ കൊടുംവേനൽ എത്രനാൾ പൊള്ളിക്കുമെന്നോ ആർക്കും അറിയാൻ കഴിഞ്ഞിരുന്നില്ല. തീരദേശത്ത് കടൽ ക്ഷോഭിക്കുന്നത് എന്നാണെന്ന് അറിയാൻ യാതൊരു വഴിയുമുണ്ടായിരുന്നില്ല.

കാലം മാറി, കഥ മാറി.

ഇല്ലെങ്കിൽ ഉടൻ മാറാൻ പോകുന്നു.

ഇന്ന് കാലാവസ്ഥ പ്രവചിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ തയ്യാറായി. കഴിഞ്ഞ ജനുവരി 26 ന് റിപ്പബ്ലിക് ദിന പരേഡ് നടക്കാനിരിക്കുമ്പോൾ മേഘങ്ങൾ ആകാശം മൂടി. മഴ പെയ്താൽ ആകെ നാറും. എന്തു ചെയ്യും? എന്നാൽ കൃത്യം 11:30 നുശേഷം മാത്രമേ മഴ പെയ്യൂ എന്ന് ആധുനിക ഡോപ്ലാർ സംവിധാനം വഴി കണ്ടെത്തുകയും പരേഡ് ജോറായി നടക്കുകയും ചെയ്തു.

മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തെ കളിയാക്കിയിരുന്ന കാലം കഴിഞ്ഞു. ഇനി കൃത്യമായി കാലാവസ്ഥ മാത്രമല്ല പ്രകൃതിദുരന്തങ്ങൾ വരെ പ്രവചിക്കാൻ വഴി ഒരുങ്ങുകയാണ്. തിരുവനന്തപുരത്തിനു പിന്നാലെ സംസ്ഥാനത്തെ രണ്ടാമത്തെ ഡോപ്ലാർ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. അറുന്നൂറു കി.മീ വരുന്ന കേരളത്തിന്റെ തീരപ്രദേശത്തെ ഈ റഡാറുകൾ നിരീക്ഷിക്കും. വേലിയേറ്റവും ഇറക്കവും കാറ്റും കോളും മഴയും പ്രവചിക്കപ്പെടും. ആറുമണിക്കൂർ മുൻപെങ്കിലും അപ്‌ഡേറ്റ് ചെയ്ത വിവരം ലഭിക്കും. അപകടകാരിയായ ചുഴലിക്കാറ്റും ജലവിസ്ഫോടനവും മണീക്കൂറുകൾക്കു മുൻപെ ഉള്ളംകൈയിലെ നെല്ലിക്കയായി അറിയും.

സുനാമി, മേഘവിസ്ഫോടനം എന്നിവയും ഡോപ്ലാറിലൂടെ അറിയാൻ കഴിയും. കൊച്ചിയ്ക്കു പുറമെ മംഗലാപുരത്തും സംവിധാനമൊരുക്കാൻ ആലോചിക്കുന്നു. തദ്ദേശസാങ്കേതികവിദ്യയിലാണ് ഇവയത്രയും പ്രവർത്തനം തുടങ്ങുന്നത് എന്നത് ശാസ്ത്രകുതുകികളെ സന്തോഷിപ്പിക്കുന്നു. ഐ എസ് ആർ ഒ ചെയർമാൻ എ എസ് കിരൺകുമാർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. കാലാവസ്ഥയുടെ ഗതിമാറ്റം നേരത്തെ അറിയാൻ കഴിയുന്ന ഈ സംവിധാനം നെഞ്ചിൽ കനൽ പേറുന്ന ഇന്ത്യൻ കർഷകനെ രക്ഷിക്കട്ടെ.

ശാസ്ത്രം മനുഷ്യനൻമയ്ക്കാണെന്ന് ഉറക്കെപ്പറയാവുന്ന ഈ മുഹൂർത്തം സംസ്ഥാനത്തെ ലക്ഷക്കണക്കിന് കർഷകരുടെ മനം നിറയ്ക്കുന്നു. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്! ക്ലാസ്സുമുറിയിൽ പണ്ട് പഠിച്ച മുദ്രാവാക്യം സത്യമാവുകയാണ്.

2 Comments
  1. Anil 2 years ago

    Great !

  2. Haridasan 2 years ago

    ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account