ഈ വീട്ടിൽ
തെന്നിച്ചോരുന്നുണ്ട്
മേൽക്കൂരയിൽ നിന്ന്
ഇരുട്ടോളങ്ങൾ…

നിശ്ചലമൗനത്തിലേയ്‌ക്കൊരു
ചൂണ്ടുവിരൽ
ചുണ്ടുകളടപ്പിക്കുന്നുണ്ട്…

നാവുകൾക്കു കനമേറ്റി
വാക്കുകുഴവ
പൊടുന്നനെ
നിന്ന നിൽപ്പാണ്…

കാലത്തിന്റെ കടമ്പക്കഴി തട്ടി
കരുപ്പൻ കൊണ്ട്
മലക്കംമറിഞ്ഞ ജീവിതം
തറത്തണുപ്പിൽ
നീണ്ടുനിവർന്ന്…

വാഴക്കൈകൾ
മാറിമാറിച്ചാടി
കാക്ക
പരിഭ്രാന്തിയിലാണ്;
തൊണ്ടയിലതിന്
കുരുങ്ങുന്നു വിരുന്നുവിളി…

ഇനിമുതൽ
ഈ വീട്ടിൽ
ചില വിരലടയാളങ്ങൾ
മുഴച്ചുവരും
പരിചിതസ്വരങ്ങൾക്കായി
ചുമരുകൾ
കാതോർക്കും…

മെത്തയിലൊരിടം
ആൾരൂപത്തിന്റെ
രേഖാചിത്രം വരക്കും…

ചുറ്റിക്കേറാനൊരു
സ്വന്തമുടൽ
കളഞ്ഞുപോയ
നെടുവീർപ്പിൽ
ഇഴയടുപ്പം ഇല്ലെന്ന്
അലമാരക്കുള്ളിൽ
നീണ്ടചേലകൾ
മൽസരിച്ച്
കരഞ്ഞുപൊടിയും…

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account