ഇളകിപ്പോയ ചട്ടയിൽ
വിറച്ചിരിപ്പുണ്ട് സ്ലേറ്റ്.
വഴിമദ്ധ്യേ പച്ചയിൽത്തിരഞ്ഞത്
ഒരു
മഷിത്തണ്ടിനായിരിന്നു.
എഴുതിയവ മായ്ക്കാനും,
ഇനി എഴുതാനുള്ളവ
മായ്ക്കാൻ കരുതിവച്ചും
അത് കീശയിൽത്തന്നെയിരുന്നു.
വളർന്നിട്ടും, വലുതായിട്ടും
ജീവിതമേ നീ തന്ന
പോറലുകൾ മായ്ക്കാൻ
ഞാനിനി
ഏത് മഷിത്തണ്ടിനാണ്
തിരഞ്ഞു നടക്കേണ്ടത്?

16 Comments
 1. Prabha 3 years ago

  ജീവിതയാത്രയെ മനോഹരമായി വരച്ചു കാട്ടിയിരിക്കുന്നു….

 2. Sandeep 3 years ago

  തെറ്റുകൾ തിരുത്തപ്പെടാനാവില്ലെന്ന സത്യം…

 3. Sunil 3 years ago

  സ്ലേറ്റിൽ എഴുതിയത് മായ്ക്കാം. പോറൽ വീണാൽ മാറ്റി വാങ്ങാം. ജീവിതം തന്ന പോറൽ മായില്ല, മരണം വരെ.. അഭിവാദ്യങ്ങൾ…

 4. sugathan Velayi 3 years ago

  ജീവിതം തന്ന പോറലുകൾ മായ്ക്കാനും മഷിത്തണ്ടിന് കഴിയുമെന്ന് അനുഭവിച്ചറിഞ്ഞു.
  Kidney stone ന് വിശേഷപ്പെട്ട നടൻ ചികിത്സയാണ് മഷിത്തണ്ട്. അപ്പോൾ അതിന്റെ ഗന്ധത്തിനും ചവർപ്പിനുമൊപ്പം എന്റെ സ്കൂൾ ബാല്യവും ഞാൻ തിരിച്ചുപിടിച്ചിരുന്നു. മഷിതണ്ട് തിരഞ്ഞു നടന്ന ഓർമ്മകൾ തന്നതിന് നന്ദി.

  • Author
   Baburaj Malappattam 3 years ago

   പുത്തനറിവുകൾക്ക് ഈ മഷിത്തണ്ട് കാരണമായെങ്കിൽ ഞാൻ ധന്യനായി
   നന്ദി സുഹൃത്തേ

 5. Haridasan 3 years ago

  good one..

 6. Meera Achuthan 3 years ago

  മനസ്സ് ,പുസ്തകവും സ്ലേറ്റും മഷിത്തണ്ടുമായി സ്കൂളിലേക്ക് പോയിരുന്ന ,ആ നല്ല നാളിലെത്തി നിന്നു.
  നന്ദി.

  • Author
   Baburaj Malappattam 3 years ago

   ഓർമ്മകളുണർത്തിയെങ്കിൽ
   ഈ മഷിത്തണ്ടും ധന്യയായി
   നന്ദി സഹോദരി

 7. Fathima Mubeen 3 years ago

  മഷിത്തണ്ട് മായ്ക്കാത്ത ഓര്‍മ്മ സ്ലേറ്റുണ്ട് എല്ലാവരിലും… നല്ല വരികള്‍

  • Author
   Baburaj Malappattam 3 years ago

   മനസിലെ ഓർമ്മ സ്ലേറ്റിൽബാല്യമുണരുന്നുണ്ടെങ്കിൽ
   ഈ കവിത ധന്യമായി.
   സ്നേഹം തിരികെത്തരുന്നു

 8. Retnakaran 3 years ago

  കുട്ടിക്കാല ഓർമ്മകൾ തന്നതിന് നന്ദി..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account