അമ്മയെ ഓർക്കുവാൻ
വേണ്ടൊരു ദിനമെനിക്ക-
മ്മയെന്നുള്ളിലില്ലാ ദിനമൊന്നില്ല പാരിൽ.
ഓർമ്മകൾ ഉറഞ്ഞു ഞാൻ
വീണിടുമൊരു നാളിൽ
ഓർമ്മയുണ്ടാകുമന്നും
ജനനീ, നിൻ മുഖമുള്ളിൽ.
പെണ്ണല്ല ഞാനെന്നാലും
പേറ്റുനോവറിയില്ലേലും
അറിയുന്നമ്മയെന്ന
സഹനം എത്ര ശക്തം.
തല്ലിയും സ്നേഹിച്ചും
നല്ലത് മാത്രം ചൊല്ലി –
ത്തന്നൊരു ഗുരുവിനെ
മറക്കുന്നോൻ മനുജനോ?
അമ്മേ നിൻ മഹത്വങ്ങൾ
ചൊല്ലുവാനാകില്ലല്ലോ
അമ്മയെ ഓർക്കാത്തോരു
ജന്മവും മണ്ണിലില്ല.
ഉണ്ടാകാം മാതാക്കളീ-
ക്ഷിതിയിൽ പലതരം
എങ്കിലും മാതൃത്വത്തിൻ
മഹത്വം പരമോന്നതം.
എന്നെ ഞാനായിത്തീരാൻ
കാരണമായിട്ടുള്ള
നിന്നെ ഞാൻ മറക്കില്ല.
ഓർക്കുവാൻ ദിനവും വേണ്ട.

4 Comments
  1. Haridasan 2 years ago

    അമ്മെ നിൻ മഹത്വങ്ങൾ…

  2. Retnakaran 2 years ago

    എന്നെ ഞാനായിത്തീരാൻ കാരണമായിട്ടുള്ള നിന്നെ ഞാൻ മറക്കില്ല… wonderful lines..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account