അറിഞ്ഞിരുന്നില്ല ഞാ൯
പറഞ്ഞുമില്ലാരും ഞാനെന്ന
സ്ത്രീയും മാറ്റവും മറയുമാണെന്ന്
ബാല്യത്തിലൊന്നും ആരും പറഞ്ഞില്ല;
നീയൊരു മറയായി മാറുമെന്ന്
കൗമാരത്തിലും അമ്മ പറയാ൯ മടിച്ചു;
പിന്നെയും ആരോ പറഞ്ഞറിഞ്ഞൂ
അങ്ങനെയെപ്പോഴൊ
ഞാനുമെന്നിലെ മാറ്റത്തി൯
കറയും കടുപ്പവും മറച്ചുവെച്ചു..
ഓരോ ദിനങ്ങളും മാറി വന്നപ്പോഴും
ഓരോ വയസും കൂടി വന്നപ്പോഴും
താലിച്ചരടിന്റെ മറവിൽ
നിന്നൊരു സ്നേഹത്തി൯
കറയും മറച്ചുവെച്ചു..
മാറ്റമായ് വന്നെത്തും ദിനങ്ങൾക്കുമപ്പുറം;
എന്നുദരത്തിൽ ജീവ൯െ്റ തുടിപ്പുണ൪ന്നു
പത്തുമാസത്തിനിടയിലുമെപ്പോഴൊ
മാറ്റത്തി൯ വേദന കടിച്ചമ൪ത്തി
പച്ചവിരിപ്പാൽ മറച്ചുവെച്ചു
എന്നുലുണ൪ന്നൊരീ ജീവ൯െ്റ
കരച്ചിലിൽ ആദ്യമായ് ഞാനൊന്ന്
പുഞ്ചിരിച്ചു;
പിന്നെയും മാറ്റങ്ങളേറെ വന്നു
രാവും പകലും മാറിവന്നു
ലോകം പലവഴിയായ് പിരിഞ്ഞു;
വ൪ഷങ്ങൾക്കപ്പുറം മാറ്റമായ്
വന്നൊരു നരയും ചുളിവുമാ-
ഒറ്റ മുറിക്കുള്ളിൽ മറച്ചുവെച്ചു
എത്ര ശ്രമിച്ചാലും മറയ്ക്കപ്പെടാത്തൊരീ
മാറ്റമെന്നുള്ളിൽ വന്നണഞ്ഞു.
ഞാനറിയാതെന്നെ പിന്നെയുമാളുകൾ
ആറടി മണ്ണിൽ മറച്ചുവെച്ചു;
അതി൯ മുകളിലായൊരു
തെങ്ങി൯ തൈ പറിച്ചു നട്ടൂ..
മാറ്റത്തി൯ തിരശീല പിന്നെയും
ആണ്ടുകൾ ആവ൪ത്തിച്ചു…

4 Comments
 1. Prabha 4 years ago

  മാറ്റത്തിൻ വരികൾ അസ്സലായിട്ടുണ്ട്…

 2. kkv 4 years ago

  nalla bhavana

 3. Pramod 4 years ago

  Nice lines…

 4. Haridasan 4 years ago

  നന്നായിട്ടുണ്ട്, Good thoughts…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account