മഴമേഘം പൊഴിയുന്നു
മനതാരിൽ അലതല്ലും സന്തോഷം
കൂടു തേടി പറക്കുന്ന പറവകൾ
താളത്തിലാടുന്ന ചില്ലകൾ
കൂടണയാൻ വന്ന കിളികൾ
ഇടിയൊച്ച വാൾ മിന്നൽ
കുടിനീരുതേടുന്ന മണ്ണിനും മനുഷ്യനും
കരകവിഞ്ഞൊഴുകുന്ന പുഴകൾ
നീന്തിത്തുടിക്കുന്ന പരൽ മീനുകൾ
അരയാലിൻ കൊമ്പിലെ
വിഷുപ്പക്ഷി പാടുന്നു
പുതുവർഷം പിറക്കുന്നു
മലനാട്ടിൽ ഉത്സവ താളമേളം
വയലുകൾ ഉഴുതുമറിക്കുന്നു
വിത്തുകൾ മണ്ണിൽ എറിയുന്നു
വിത്തു മുളക്കാൻ കാത്തിരിക്കുന്നു
മഴ തുള്ളി തോരാതെ പെയ്യുന്നു
ഓലമേഞ്ഞ കുടിലിന്റെ അകത്തളങ്ങളിൽ
അമ്മമാരുടെ പ്രാർത്ഥനങ്ങൾ
മഴവെള്ളപ്പാച്ചിലിൽ കളി തോണി
തുഴഞ്ഞു കളിക്കുന്ന കുസൃതി കുരുന്നുകൾ
ചിരിതൂകി നിൽക്കുന്ന പൂമരങ്ങൾ
പ്രണയം തളിർക്കും നിമിഷങ്ങൾ
ചാറ്റൽ മഴ നനയുന്ന പ്രണയ പുഷ്‌പങ്ങൾ
ചെന്താമര പൂക്കും അമ്പലകുളപടവുകളിൽ
മഴയെ കുറ്റം പറയും പെണ്ണുങ്ങൾ
പരൽമീൻ കൊത്തി പറക്കാൻകൊതിക്കുന്ന
പൊൻമാൻ ക്ഷമ തെറ്റി നിൽക്കുന്നു
കുളിർ കാറ്റു വിശുന്ന നേരത്തു
പാടവരമ്പത്തിലൂടെ എകനായി നടക്കുന്ന ഞാനും

6 Comments
 1. Pramod 3 years ago

  മഴയുടെ സൗന്ദര്യവും, അത് തരുന്ന സന്തോഷവും ദുരിതവും ഭംഗിയായി അവതരിപ്പിച്ചു… അഭിവാദ്യങ്ങൾ..

 2. Sandeep 3 years ago

  മഴയുടെ വർണ്ണന നന്നായിട്ടുണ്ട്… എകനായി നടക്കുന്ന ഞാനും..

 3. Haridasan 3 years ago

  നന്നായിട്ടുണ്ട്…

 4. Retnakaran 3 years ago

  Good…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account