ചില മേഘങ്ങളുണ്ട്;
ഒരിക്കലും പെയ്യാത്തവ……
എവിടെയോ പെയ്തിരിക്കാമെ_
ന്നാർക്കും പരിഭവിക്കാം.
ആരെക്കുറിച്ചാണ് ഈ ചാറലെന്ന്
മുഖം വീർക്കാം;
തണുത്ത കാറ്റുണ്ടെന്ന കാത്തിരിപ്പിലും
ആശ്വാസം .
ഇങ്ങനെ മൂടി ക്കെട്ടി
ഉറവുള്ളതും വറ്റിയെന്ന്
ആഴത്തിൽ കലമ്പുന്ന
കൊട്ടക്കോരി കവിൾ കോട്ടാം …..
ഇടവപ്പാതിക്കും തുലാവർഷത്തിനും
മെരുങ്ങാത്ത മേഘങ്ങളുണ്ട്.
തനിക്കു പൊള്ളിത്തോന്നുമ്പോൾ
താനേ പെയ്തൊഴിയുന്നവ
ഒരു ബാധ്യതയും ചെളി കെട്ടി വഴുക്കാതെ
മടുപ്പിന്ന് ഒരു മുഴം മുമ്പേ
തല തോർത്തി മറയുന്നവ …..

2 Comments
  1. Jyothi Nambiar 5 years ago

    Mazha annum engine thanne… maduppinu oru muzham munne thalathorthi marayum…..nalla varikal sir……

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account