നോവൽ

അദ്ധ്യായം – 1

വാർഷികാഘോഷം..

രചന അജീഷ് മുണ്ടൂർ

വി എൻ എസ് കോളേജിന്റെ നൂറാമത് വാർഷിക ആഘോഷം വിവിധ പരിപാടികളോടെ കോളേജ് യൂണിയൻ ഹാളിൽ നടക്കുന്നനേരം നിശബ്ദതനിഴലിച്ചു നിൽക്കുന്ന വരാന്തയിലൂടെ വീണ കിതച്ചു കൊണ്ട് ഓടി.  പുറകിൽ സണ്ണിയും കൂട്ടരും. സ്വന്തം മാനം രക്ഷിക്കാൻ അവൾ ഇരുണ്ട ക്ലാസ് മുറിയിൽ കയറി  ഒളിച്ചു. പക്ഷേ സണ്ണിയുടെ കാമകണ്ണുകളിൽ നിന്നും രക്ഷ നേടാൻ അവൾക്ക്  ആയില്ല. ബലമുള്ള കരങ്ങൾ വീണയെ ചുറ്റി പിടിച്ചു. അവൾ ഉറക്കേ നിലവിളിച്ചു.

നരസിംഹവേഷധാരിയായ് രക്ഷകനായി വന്ന വിവേക്‌ ശത്രുക്കളെ അടിച്ച് അവശരാക്കി, വീണയെ രക്ഷിച്ച്  കോളേജ് വരാന്തയിലൂടെ നടന്നു. സഹപാഠികൾ  വിജയാഘോഷം മുഴക്കി, വിവേകിനെ പൊക്കി എടുത്ത് ആഹ്ളാത പ്രകടനം നടത്തി.

അടി കൊണ്ട് അവശനായ സണ്ണി ഉറക്കെ വിളിച്ചു പറഞ്ഞു, “നിന്നെ ഞാൻ എടുത്തോളാടാ”

സണ്ണിയുടെ  ഭീഷണി നിറഞ്ഞ വാക്കുകൾക്ക്  ചിരിച്ചു കൊണ്ട് വിവേകിന്റെ മറുപടി, “ഉവ്വേ, ഉവ്വേ, നി നൊട്ടും, ഒന്നു പോടപ്പാ”

സഹപാഠികൾ മുദ്രാവാക്യം മുഴക്കി.

“വിട്ടോ വിട്ടോ മോനേ സണ്ണി
സ്റ്റാൻഡ് വിട്ട് പോടാ സണ്ണി….”

(തുടരും…)

7 Comments
 1. Prabha 3 years ago

  സണ്ണിയുടെയും വിവേകിന്റെയും “ഗതി” അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു…

  • Author
   Ajeesh Mundoor 3 years ago

   നന്ദി കാത്തിരിക്കാം

 2. Sunil 3 years ago

  Expecting a campus suspense story..

 3. Haridasan 3 years ago

  Good beginning…

 4. Retnakaran 3 years ago

  Interesting….

 5. rajalekshmi pt 3 years ago

  A good beginning but it happens in all colleges again and again

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account