അദ്ധ്യായം 6
ഭക്ഷണമുറി
പഴയ വീടിന്റെ ഭക്ഷണമുറിയിൽ ഇരുന്ന് ചൂടു ദോശ സാമ്പാറിൽ മുക്കി കഴിക്കുന്ന നേരത്ത് മാഷിന്റെ ചോദ്യം..
“എന്താ നിന്റെ ഭാവി പരിപാടി..? സ്വയം നന്നാവില്ലന്ന് തീരുമാനിച്ചു അല്ലേ !”
മകന്റെ പക്ഷം ചേർന്ന് വിവേകിന്റെ തോളിൽ കൈവച്ച് ടീച്ചർ പറഞ്ഞു
“എന്റെ മാഷേ, ഭക്ഷണം കഴിക്കുന്ന നേരത്ത് എങ്കിലും അവനെ വെറുതെ വിട്ടുടെ! അവൻ നന്നാകും .! മോൻ കഴിക്ക് !”
മനസ്സ് നിറയെ മകനോടുള്ള സ്നേഹം മാത്രം. പുറമേ ഗൗരവക്കാരനായി അഭിനയിച്ചു, മാഷ്.
നിത്യവും വഴക്കു കേട്ട് തഴമ്പിച്ച വിവേകിന്റെ കാതും മനസ്സും വീണ്ടും പഴയ പോലെ.. എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവൂല..
വിട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ മനസ്സിൽ നിറയെ കടം വാങ്ങി തിരിച്ച് കൊടു ക്കാനുള്ളവരുടെ വിവിധ മുഖ ഭാവങ്ങളായിരുന്നു അമ്മയുടെ കയ്യിൽ നിന്നും ഇന്നത്തെ ചിലവിനുള്ള നൂറു രുപ വാങ്ങിച്ചു പോകുന്ന നേരത്ത്.
“ഉച്ചക്ക് കഴിക്കാൻ വരണം..! വെയിലത്ത് കറങ്ങി നടക്കണ്ട !”
ഹോട്ടൽ മാനേജ്മെന്റെ പഠനം പൂർത്തിയാക്കിയപ്പോൾ അച്ഛന്റെ സമ്മാനമാണ് ഹീറോ ഹോണ്ട ബൈക്ക്. ബൈക്കോടിച്ച് ചെമ്മൺ പാതയിലൂടെ വേഗത്തിൽ പോകുപ്പോൾ വിവേകിന്റെ മനസ്സിൽ നിറയെ അവളുടെ മുഖം മാത്രമായിരുന്നു.
(തുടരും..)
good…
കൊള്ളാം….ഭാഷാ പ്രയോഗം നന്ന്…