അദ്ധ്യായം 4
പച്ചക്കറി വാങ്ങി തിരിച്ചു വീട്ടിലേക്കു പോകുന്ന മാഷിനെ കണ്ട് പരിചയക്കാരൻ ഗോവിന്ദന്റെ ച്ചോദ്യം –
“മകന് ജോലി വല്ലതും ശരിയായോ മാഷേ”
നോവു കടിച്ചമർത്തി മാഷ് പറഞ്ഞു, “ഒന്നും ആയില്ല ഗോവിന്ദാ ! ശരിയാകും !! മനസ്സുരുകി ഭഗവാനേ വിളിച്ച് പ്രാർഥിക്കുന്നുണ്ട് ഞാനും ടീച്ചറും. ഞങ്ങൾക്കും വയസ്സായി വരല്ലേ !”
തുവാല കൊണ്ട് കണ്ണു തുടച്ച് മാഷും ഗോവിന്ദനും ചെമ്മൺ പാതയിലൂടെ നടന്നു …
പഴയ വീടിന്റെ അടുക്കളയിൽ ദോശ പരത്തുന്ന ടീച്ചറിന്റെ കയ്യിൽ പച്ചക്കറി നൽകി മാഷ് പറഞ്ഞു, “പച്ചക്കറിക്ക് തീപിടിച്ച വിലയാ, കൈ പൊള്ളും”.
ചുമരിൽ തൂക്കിയിട്ട ഘടികാര സൂചി ശബ്ദിച്ചു സമയം എട്ട് മണി.
മാഷിന്റെ ദേഷ്യം തുളുമ്പുന്ന വാക്കുകൾ കേട്ട് സുന്ദര സ്വപ്നങ്ങൾക്ക് വിട നൽകി പുതപ്പിനുള്ളിൽ നിന്നും പുറത്തു വന്ന് അടുക്കും ചിട്ടയില്ലാതെ കിടക്കുന്ന മുറിയുടെ വാതിൽ തുറന്നു;
“സമയം എന്തായന്നാ വിചാരം ? പോയി കുളിച്ച് വല്ല ജോലി തേടി പോടാ..! നിന്റെ കൂടെ പഠിച്ചവരൊക്കെ നല്ല നിലയിൽ എത്തി .! നീ മാത്രം കവല കറങ്ങി നടക്കുന്നു..! മാഷിന്റെ വാക്കുകൾക്ക് മറുപടി പറയാതെ തല താഴ്ത്തി നിൽക്കുന്ന വിവേക്.
good going…