‘അവളിടങ്ങൾ’ കൈയ്യേറുന്നവർ
6 August 2020
ഇന്ത്യയിൽ കൊവിഡ് കേസുകൾ ഇരുപതു ലക്ഷത്തിലെത്താറായി. കേരളത്തിൽ ദിനംപ്രതി ആയിരത്തിലേറെ പുതിയ കേസുകൾ ഉണ്ട്. അതിൽ ഭൂരിഭാഗവും സമ്പർക്കം മൂലവും. മാസ്ക് അണിയേണ്ടതിന്റെയും സോപ്പിട്ട് നന്നായി കൈകൾ വൃത്തിയാക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യകത നിത്യേനെ സർക്കാരും ആരോഗ്യ പ്രവർത്തകരും നമ്മളെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ എന്നിവർ തങ്ങളുടെ കുടുംബം പോലും മാറ്റിവച്ചുകൊണ്ട് ജനങ്ങൾക്കായി പ്രവർത്തിക്കുന്നു. സമ്പർക്ക വ്യാപനത്തിന്റെ തോത് വർദ്ധിക്കുന്നതിനാൽ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത കൊച്ചു കുട്ടികൾക്കു പോലുമറിയാം. വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന ജോലികളെല്ലാം വീട്ടിലിരുന്ന് ചെയ്തു തുടങ്ങി. മറ്റു പല […]
Archived: Around Us
കടുവപുരാണം
29 July 2020
ഭാരതത്തിന്റെ ദേശീയ മൃഗമേതാണ്? കടുവ! കാട്ടിലെ രാജാവോ? അത് സിംഹം. കൊച്ചു കുട്ടികൾക്കുപോലും ഇതു രണ്ടും അറിയാം. എന്നാൽ, ആദ്യം ഭാരതത്തിന്റെ ദേശീയ മൃഗം സിംഹമായിരുന്നു. ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്നു മുതൽ ഇന്ത്യയുടെ ദേശീയ മൃഗമെന്ന പദവി കാട്ടിലെ രാജാവായ സിംഹത്തിനായിരുന്നു. എന്നാൽ ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടിൽ, ഇന്ത്യൻ വൈൽഡ് ലൈഫ് ബോർഡ് ഇന്ത്യയുടെ ദേശീയ മൃഗമായി കടുവയെ തിരഞ്ഞെടുത്തു. ഇന്ത്യ കൂടാതെ ഇന്ത്യയുടെ അയൽപക്കക്കാരായ ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും ദേശീയ മൃഗം കടുവ തന്നെ. കടുവ ആളത്ര നിസ്സാരക്കാരി / നിസ്സാരക്കാരനല്ലെന്ന് […]
Archived: Around Us
കൊവിഡ് വാക്സിൻ
22 July 2020
ലോകത്തിനു ശുഭപ്രതീക്ഷ നൽകി കൊണ്ട് ബ്രിട്ടനിൽ ഓക്സ്ഫോർഡ് സർവ്വകലശാല വികസിപ്പിച്ച സാധ്യതാ വാക്സിന്റെ ആദ്യ ഫലങ്ങൾ വിജയം! മരുന്നു കമ്പനിയായ ആസ്ട്ര സെനേക്കുമായി ചേർന്ന് വികസിപ്പിച്ച ‘AZD 1222’ മനുഷ്യരിൽ പരീക്ഷിച്ചതിന്റെ ആദ്യ രണ്ടു ഘട്ടങ്ങളാണ് വിജയിച്ചത്. ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ നഫീൽഡ് ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിൻ ഭാഗമായ ജെന്നർ ഇൻസ്റ്റിട്യൂട്ടാണ് വികസിപ്പിച്ച വാക്സിൻ, ബ്രിട്ടനിലെ അഞ്ച് ആശുപത്രികളിലായി പതിനെട്ടിനും അൻപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള ആയിരത്തി എഴുപത്തി ഏഴ് പേരിൽ പരീക്ഷണം നടത്തിയത്. വാക്സിൻ എടുത്ത തൊണ്ണൂറ് ശതമാനം ആളുകളിലും വൈറസിനെതിരെയുള്ള ആന്റിബോഡിയും ടി കോശങ്ങളും […]
Archived: Around Us
ജീവന്റെ വിലയുള്ള ജാഗ്രത
16 July 2020
ലോകത്ത് കൊവിഡ് കേസുകൾ കോടിക്കണക്കിനാണ്. നമ്മുടെ രാജ്യത്താവട്ടെ പത്തു ലക്ഷത്തിനടുത്തെത്താറായിരിക്കുന്നു. സംസ്ഥാനത്താവട്ടെ അയ്യായിരത്തിലേറെയും! സംസ്ഥാനത്ത് ഇതുമൂലം മരണമടഞ്ഞവരുടെ എണ്ണം മുപ്പത്തി അഞ്ച് ആയി. ഉറവിടമറിയാത്ത കേസുകൾ പെരുകുകയും ചെയ്യുന്നു. ഇന്നലെ (July 15) ന് സംസ്ഥാനത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകൾ 623 ആണ്. അതിൽ 432 എണ്ണം സമ്പർക്കത്തിലുടെയും 37 എണ്ണം ഉറവിടമറിയാത്തവയുമാണ്. തിരുവനന്തപുരവും പൊന്നാനിയുമൊക്കെ അതീവ ഗുരുതരാവസ്ഥയിൽ തന്നെ. എന്നിട്ടും ചില മനുഷ്യർക്കൊന്നും ജീവനിൽ താത്പര്യമില്ലാത്തതു പോലെ, അതോ അറിവില്ലാഞ്ഞിട്ടാണോ, സാമൂഹിക അകലത്തിന്റെ ആവശ്യകതയെ കുറിച്ച് ആരോഗ്യ പ്രവർത്തകരും സർക്കാരും ആവർത്തിച്ചു പറഞ്ഞിട്ടും […]
Archived: Around Us
ഡോക്ടേർസ് ഡെ
1 July 2020
കൊവിഡ് മഹാമാരി തുടച്ചു നീക്കാനായി അക്ഷീണം പ്രവർത്തിക്കുന്നവരാണ് ഡോക്റ്റർമാരും നഴ്സ്മാരും. കുടുംബം മറന്ന്, സ്വയം മറന്ന് അവർ സമൂഹത്തിനോടുള്ള കടമ നിറവേറ്റുകയാണ്. കാൾ യുങ്ങിന്റെ വാക്കുകൾ കടമെടുത്താൽ, ‘മരുന്ന് രോഗത്തെ സുഖപ്പെടുത്തും, എന്നാൽ രോഗിയെ സുഖപ്പെടുത്തുന്നത് ഡോക്റ്റർ ആണ്’. തീർച്ചയായും അതെ. ഓരോ മനുഷ്യനും അവന്റെ ജീവൻ വിലപ്പെട്ടതാണ്. ഒരു തവണയെങ്കിലും ഡോക്റ്ററെ സമീപിക്കേണ്ടി വരാത്തവരായി ആരും തന്നെ കാണാനിടയില്ല. സ്വന്തം ജീവൻ ആപത്തിലാണെന്ന് തോന്നിയാൽ ആരായാലും ആദ്യമൊന്നു പതറും. പക്ഷേ, ഡോക്റ്ററുടെ ഒരു സാന്ത്വനം മതി വേഗത്തിലതു മറി കടക്കാൻ. ഭൂമിയിൽ, ദൈവത്തിന്റെ പ്രതിനിധികളാണ് […]
Archived: Around Us
ഗൽവാൻ ആക്രമണം
18 June 2020
1975 ൽ അരുണാചലിലെ തുലുങ് ലായിൽ നടന്ന ചൈനീസ് ആക്രമണത്തിനു ശേഷം നാൽപ്പത്തിയഞ്ച് വർഷങ്ങൾക്കപ്പുറമാണ് തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യ ചൈന അതിർത്തിയിലെ, കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ സൈനികർ കൊല്ലപ്പെട്ടിരിക്കുന്നത്. അതും ഇരുമ്പുവടി കൊണ്ടുള്ള ആക്രമണവും കല്ലേറും കൊടും തണുപ്പുള്ള ഗൽവാൻ നദിയിൽ വീണുമാണ് മരണങ്ങൾ. ചൈനയുടെ ഏകപക്ഷീയമായ നീക്കമാണെല്ലാത്തിനും ഹേതുവെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. കൊറോണ വൈറസ് ലോകം മുഴുവൻ കീഴടക്കാനെന്നോണം മുന്നോട്ട് കുതിക്കുമ്പോഴാണ് അതിർത്തി തർക്കങ്ങൾ! ഒറ്റക്കെട്ടായി നിന്ന് കൊറോണയെ തുരത്താൻ ശ്രമിക്കാതെ വിഘടിച്ചു നിന്നു പരസ്പരം പോരടിച്ചാൽ കൊറോണയ്ക്ക് […]
Archived: Around Us
ജസിൻഡ ആർഡേൻ!
11 June 2020
രാജ്യം കൊവിഡ് വിമുക്തി നേടിയപ്പോൾ തന്റെ രണ്ടു വയസ്സുകാരി മകളുമൊത്ത് ആനന്ദ നൃത്തമാടിയ ന്യൂസിലൻഡ് പ്രധാനമന്ത്രി. ലോകത്തിൽ കൊവിഡ് വിമുക്തി നേടിയ ആദ്യ രാജ്യമാണ് ന്യൂസിലൻഡ്. ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും പ്രധാനമന്ത്രിയായിരിക്കെ അമ്മയായ ലോകത്തെ രണ്ടാമത്തെ പ്രധാനമന്ത്രിയുമാണ് ജസിൻഡ. എന്നാൽ, ജസിൻഡയാവട്ടെ താനൊരു സംഭവമൊന്നുമല്ല എന്ന നിലപാടിലാണ്. ‘ഒരേ സമയം ഒന്നിലധികം ജോലി ചെയ്യുന്ന ആദ്യ സ്ത്രീയൊന്നുമല്ല ഞാൻ. കുഞ്ഞുള്ളപ്പോൾ ജോലി ചെയ്യുന്ന ആദ്യ സ്ത്രീയുമല്ല ഞാൻ’. ജസിൻഡയുടെ നിലപാട് ഇങ്ങനെയാണ്. ന്യൂസിലൻഡ് കൊവിഡ് വിമുക്തമായെന്ന് പ്രഖ്യാപിക്കുമ്പോഴും അവർ നന്ദി പറഞ്ഞത് ലോക്ക് […]
Archived: Around Us
സ്കൂൾ തുറന്നു, ഇ-സ്കൂൾ…
5 June 2020
ഇത്തവണ നമ്മുടെ കുഞ്ഞുങ്ങൾ പതിവു സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തമായി ഓൺലൈൻ വിദ്യാഭ്യാസമാണ് പരിശീലിക്കുന്നത്. ജൂൺ ഒന്നിന് രാവിലെ എട്ടരയ്ക്ക് വിക്ടേർസ് ചാനൽ വഴിയുള്ള ഓൺലൈൻ സ്കൂൾ വിദ്യാഭ്യാസത്തിന് ‘ഫസ്റ്റ് ബെൽ’ മുഴങ്ങി. മന്ത്രി കെ.ടി. ജലീൽ ചരിത്രം ക്ലാസ്സ് എടുത്തു കൊണ്ട് കോളേജ് ഓൺലൈൻ വിദ്യാഭ്യാസത്തിനും തുടക്കം കുറിച്ചു. സാമൂഹിക അകലം നിർബന്ധമായും പാലിക്കേണ്ട ഈ സാഹചര്യത്തിൽ, പഴയത് പോലെ ക്ലാസ്സ് മുറികളിൽ തൊട്ടു തൊട്ടിരുന്ന് പഠനം നടത്താൻ നിർവ്വാഹമില്ല. മാസ്ക്കും ഗ്ലൗസും സോപ്പും സാനിട്ടൈസറും ഒക്കെ ഉപകാരപ്രദമാണെങ്കിലും, സാമൂഹിക അകലം പാലിക്കുക തന്നെയാണ് […]
Archived: Around Us
പരീക്ഷകൾ
27 May 2020
കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കപ്പെട്ട എസ് എസ് എൽ സി, വി എച്ച് എസ് ഇ പരീക്ഷകൾ ഇന്നലെ മുതൽ തുടങ്ങി. ഇന്ന് ഹയർ സെക്കൻഡറി പരീക്ഷകൾ തുടങ്ങും. ഈ മാസം മുപ്പതോട് കൂടി എല്ലാ പരീക്ഷകളും പൂർത്തിയാകും. പരീക്ഷകൾ നടത്തുന്നതിനുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്തു നൽകിയ പൊതുതാത്പ്പര്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. രാവിലെയും വൈകിട്ടുമായാണ് പരീക്ഷകൾ നടക്കുന്നത്. ഈ അവസരത്തിൽ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് എല്ലാത്തരത്തിലുമുള്ള പിന്തുണയും കരുതലും വിദ്യാർത്ഥികൾക്ക് നടപ്പിലാക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കുള്ള മാസ്ക്കുകൾ വീട്ടിലെത്തിക്കുകയും സ്കൂളുകളിൽ ഐ ആർ […]
Archived: Around Us
പ്രവാസികളുടെ തിരിച്ചുവരവ്
7 May 2020
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇന്നു മുതൽ നമ്മുടെ പ്രവാസി സഹോദരങ്ങൾ തിരികെയെത്തുകയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങളാണ് അവരെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്നത്. ഏഴു ദിവസങ്ങളിലായി പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾ തിരിച്ചെത്തുക ആദ്യഘട്ടത്തിൽ തിരിച്ചെത്തുന്ന ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ളവരാകും. അതിൽ തന്നെ മുതിർന്ന പൗരന്മാർ, രോഗികൾ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് മുൻഗണന. ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ ആർ ടി പി സി ആർ പരിശോധന വിവരങ്ങൾ സംസ്ഥാനത്തിന് വിദേശകാര്യ മന്ത്രാലയം വഴി ലഭ്യമാകും. വിമാനമിറങ്ങിയതിനു ശേഷം എയ്റോബ്രിഡ്ജ് വഴി പ്രത്യേക മാർക്കിംഗിലൂടെ ടെർമിനലിൽ […]
Archived: Around Us