ലോക്ക് ഡൌൺ ഉണ്ടാക്കുന്ന ചില മനഃശാസ്‌ത്ര പ്രശ്‌നങ്ങൾ
27 March 2020
കോവിഡ് 19 നെ പ്രതിരോധിക്കുവാൻ ഏറ്റവും ഉചിതമായ മാർഗ്ഗം കർശന നിയന്ത്രണങ്ങൾ തന്നെയാണ്. അതിന്റെ ഭാഗമായിട്ടുള്ള ലോക്ക് ഡൌൺ നമ്മൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയുമാണല്ലോ. ഇരുപത്തിയൊന്നു ദിവസങ്ങളുടെ അടച്ചുപൂട്ടലുകളാണല്ലോ ഇപ്പോൾ ഉള്ളത്. ഇതിന്റെ ചില മാനസിക തലങ്ങളെക്കുറിച്ച് മാത്രമാണ് ഞാനിവിടെ സൂചിപ്പിക്കുന്നത്. 1 . ഏകാന്തത (Loneliness) : പലരും ഈ സമയത്ത് കുടുംബത്തോടൊപ്പം ആയിരിക്കണമെന്നില്ല. അങ്ങനെയുള്ളവർ പോലും അടുത്ത ബന്ധുക്കളെ പിരിയേണ്ടതായ സാഹചര്യം ഉണ്ടാകുന്നു. അവരെക്കൂടി നോക്കുവാൻ നമുക്കാകുയില്ലെന്നോ, അവരുടെ സംരക്ഷണം നമുക്ക് ലഭിക്കുകയില്ലെന്നോ തോന്നൽ ഉണ്ടാകുന്നു. ദൂരെയുള്ള മക്കളെ, മാതാപിതാക്കളെയോർത്തു വേവലാതിപ്പെടുന്നു. 2 […]
Archived: Around Us
ഇന്തോന്വേഷ്യൻ ദിനങ്ങൾ – അധ്യായം 20: സ്‌നേഹദ്വീപ്
26 March 2020
ഇവിടത്തെ ഭാഷയിൽ ബാങ്ക എന്നാൽ വയസ്സൻ എന്നാണർത്ഥം. വാങ്ക എന്നാൽ ടിൻ എന്നും. ഒരുപക്ഷേ ആദ്യത്തെ ദ്വീപ് എന്ന നിലയിലോ, ടിൻ ഉൽപ്പാദന കേന്ദ്രമെന്ന നിലയിലോ ആകും ബാങ്കയ്‌ക്ക് ഇങ്ങനെയൊരു പേരു വന്നിരിക്കുക. മലേഷ്യയിലെ മലാക്കയിൽ നിന്നും കുടിയേറിയവരാണ് ഇവിടത്തെ ജനതയിലധികവും. ബ്രിട്ടീഷ്, ജപ്പാൻ ആധിപത്യങ്ങളിൽ ഉണ്ടായിരുന്ന ഈ ദ്വീപ് 1949 ൽ ആണ് ഇന്തോന്വേഷ്യയുടെ ഭാഗമാകുന്നത്. കടൽത്തീര സുഖവാസത്തിനോ, വിനോദങ്ങൾക്കോ അനുയോജ്യമാണ് ബാങ്കയുടെ കടൽത്തീരങ്ങളെല്ലാം തന്നെ. എന്നിരിക്കിലും ഈ ദ്വീപിനെക്കുറിച്ചുള്ള അറിവുകൾ സഞ്ചാരികൾക്ക് കുറവാണ്. അതുകൊണ്ടുതന്നെ വിനോദ സഞ്ചാരികളും ഇവിടെ വിരളം. ഞാൻ […]
Archived: Dr. Suneeth Mathew | Literature
ഇന്തോന്വേഷ്യൻ ദിനങ്ങൾ – അധ്യായം 19: മനോഹര തീരങ്ങളുടെ ബാങ്ക
19 March 2020
നമുക്ക് ലക്ഷദ്വീപ് എന്നത് പോലെയാണ് സുമാത്രക്കാർക്ക് ബാങ്ക – ബെലിറ്റുങ് ദ്വീപുകൾ. ഇവ രണ്ടും വലിയ ദ്വീപുകൾ ആണെന്നുമാത്രം. ലക്ഷദ്വീപ് 33 ചതുരശ്ര കിലോമീറ്റർ ആണെങ്കിൽ ബാങ്ക മാത്രം 12000 ചതുരശ്ര കിലോമീറ്ററുകൾ വരും. അത്രയ്ക്കും വലുപ്പ വ്യത്യാസമുണ്ട്. ചെറു ദ്വീപുകൾ ഇതിനിടയിലുമുണ്ട്. തെക്കൻ സുമാത്രയുടെ ഭരണത്തിൻ കീഴെയാണ് ഈ രണ്ടു ദ്വീപുകളും. ഈ രണ്ടു ദ്വീപുകളുടെയും ഭരണകേന്ദ്രം ബാങ്കയിലെ പാങ്കൽ പിനാങ് എന്ന നഗരമാണ്. ദ്വീപിലെ വിമാനത്താവളവും ഇവിടെത്തന്നെ. ഇതൊരു അന്തർദേശീയ വിമാനത്താവളമല്ല എന്നത് കൊണ്ട് തന്നെ നമുക്ക് നേരെ ഇവിടേയ്ക്ക് പറക്കുവാൻ […]
Archived: Dr. Suneeth Mathew | Literature
ഇന്തോന്വേഷ്യൻ ദിനങ്ങൾ – അധ്യായം 18: കിഴക്കിന്റെ വെനീസ്
11 March 2020
ഇത്തവണത്തെ എന്റെ ഇന്തോന്വേഷ്യൻ യാത്രയുടെ തുടക്കം തെക്കൻ സുമാത്രയിലെ പലംബാങിൽ നിന്നുമായിരുന്നു. സിംഗപ്പൂർ വഴിയായിരുന്നു ഞാൻ പലംബാങിലെത്തിയത്. തെക്കൻ സുമാത്രയുടെ തലസ്ഥാനവും പലംബാങ് തന്നെ. വടക്കൻ സുമാത്രയുടെ തലസ്ഥാനം മെദാനും. ഈ രണ്ടു തലസ്ഥാനങ്ങൾ തമ്മിൽ 1400 കിലോമീറ്റർ ദൂരമുണ്ട്. സുൽത്താൻ മുഹമ്മദ് ബദറുദീൻ രണ്ടാമൻ അന്തർദേശീയ വിമാനത്താവളമാണ് എന്നെ ഇവിടെ വരവേറ്റത്. ഹൃദ്യമായ പെരുമാറ്റമായിരുന്നു എല്ലാവരുടെയും. ഇന്ത്യക്കാർക്ക് ഇന്തോന്വേഷ്യയിൽ സൗജന്യ വിസ ആണെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നുവല്ലൊ! കിഴക്കിന്റെ വെനീസ് എന്നാണ് പലംബാങ് അറിയപ്പെടുന്നത്. നമ്മൾ മലയാളികൾ ഇത് സമ്മതിച്ചെന്നുവരില്ല. നമ്മൾ പഠിച്ചത് […]
Archived: Dr. Suneeth Mathew | Literature
ഇന്തോന്വേഷ്യൻ ദിനങ്ങൾ – അധ്യായം 17: കൂടുതൽ ബാണ്ടൂങ് വിശേഷങ്ങൾ
5 March 2020
ബാലിപോലെ തന്നെയാണ് ബാണ്ടൂങ്ങും. അഗ്‌നിപർവ്വതങ്ങൾ ടൂറിസത്തിനുവേണ്ടി ഉപയോഗിക്കുന്ന ഇന്തോന്വേഷ്യയിലെ മറ്റൊരു പ്രദേശം. ഒരു പ്രദേശത്തിന് മൊത്തം ദുരിതം വിതയ്ക്കുന്ന ഒരു പ്രകൃതിസൃഷ്‌ടിയെ എങ്ങനെ അവരുടെ വരുമാന മാർഗ്ഗവുമാക്കാമെന്നതിന് ഉദാഹരണങ്ങളാണിവ. തങ്കുബാൻ പെരാഹു ആണ് ഇവിടത്തെ പ്രധാന അഗ്‌നിപർവ്വതം. ബാണ്ടൂങ്ങിൽ നിന്നും മുപ്പതു കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. കഴിഞ്ഞവർഷം ജൂലൈ മാസത്തിലാണ് (2019) ഇത് അവസാനമായി തീ തുപ്പിയത്. അഗ്‌നിപർവ്വത മുഖത്തുള്ള വിള്ളലിന് മുകളിലൂടെ നടക്കാം എന്നൊരു പ്രത്യേകതയും ഇവിടെയുണ്ട്. എന്നാൽ സുരക്ഷയെക്കരുത്തി ഈ നടത്തം നിരോധിക്കുവാൻ തീരുമാനമുണ്ടന്നറിയുവാൻ കഴിഞ്ഞു. തിളച്ചു മറിയുന്ന ജലധാരയും ചൂടിൽ […]
Archived: Dr. Suneeth Mathew | Literature
ഇന്തോന്വേഷ്യൻ ദിനങ്ങൾ – അധ്യായം 16: അഗ്‌നിപർവ്വതങ്ങൾക്കിടയിൽ ഒരു മനോഹര നഗരം
27 February 2020
ജക്കാർത്തയിൽ നിന്നും നൂറ്റിനാപ്പതു കിലോമീറ്റർ ദൂരത്തിൽ സമുദ്രനിരപ്പിൽ നിന്നും എണ്ണൂറു മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമുണ്ട്. ബാണ്ടൂങ് എന്നാണീ സ്ഥലത്തിന്റെ പേര്. ഇതിന്റെ തലസ്ഥാന നഗരവും ഇത് തന്നെ. വർഷത്തിലുടനീളം സുഖകരമായ കാലാവസ്ഥയാണിവിടെ. ജക്കാർത്തക്കാരുടെ വാരാന്ത്യ സുഖവാസ കേന്ദ്രവും കൂടിയാണിത്. അഗ്‌നിപർവ്വതങ്ങളുടെ നടുവിലാണ് മനോഹരമായ ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. എല്ലാവശങ്ങളിലും തീ തുപ്പുവാൻ തയ്യാറായി നിൽക്കുന്ന അഗ്‌നിമലകൾ. ഡച്ച് ഈസ്റ്റ് ഇൻഡീസ് കമ്പനി ജക്കാർത്തയിൽ നിന്നും അവരുടെ തലസ്ഥാനം ഇവിടേയ്ക്ക് മാറ്റുവാനുണ്ടായിരുന്ന ഒരു പ്രധാന കാരണം, ഇവിടത്തെ കുളിരുള്ള കാലാവസ്ഥയും തേയിലത്തോട്ടങ്ങൾക്ക് അനുയോജ്യമായ […]
Archived: Literature
ഇന്തോന്വേഷ്യൻ ദിനങ്ങൾ – അധ്യായം 15: ബാലിയിലെ ക്ഷേത്രങ്ങൾ
20 February 2020
ക്ഷേത്രങ്ങളുടെ ദ്വീപാണല്ലോ ബാലി. മിക്ക വീടുകൾക്കും സ്വന്തമായി ഒരു ക്ഷേത്രമുള്ള സ്ഥലം. ഇതല്ലാതെ തന്നെ ഇരുപത്തഞ്ചിലേറെ ക്ഷേത്രങ്ങൾ സഞ്ചാരികൾക്കായി ബാലിയിലുണ്ട്. അതിമനോഹരങ്ങളായ ക്ഷേത്രങ്ങൾ. അതിൽ ചിലതിനെക്കുറിച്ചെങ്കിലും ഇവിടെ പ്രതിപാദിക്കേണ്ടത് അനിവാര്യമാണെന്ന് കരുതുന്നു. ബാലിയുടെ സംസ്‌കാരം ഈ ക്ഷേത്രങ്ങളിലൂടെയാണല്ലോ പ്രതിഫലിക്കുന്നത്. തന ലോട്ട് ക്ഷേത്രത്തിൽ നിന്നാകാം തുടക്കം. ബാലി സന്ദർശിക്കുന്ന മിക്ക സഞ്ചാരികളും ഈ ക്ഷേത്രവും സന്ദർശിക്കാതെ മടങ്ങാറില്ല. ‘തന’ എന്നാൽ ‘കര’ എന്നാണ് ഇന്തോന്വേഷ്യൻ ഭാഷയിൽ അർഥം. എന്നാൽ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കരയിലല്ല, കടലിലാണ്. ചില സമയങ്ങളിൽ വെള്ളം മൂടാറുമുണ്ടിവിടെ. വൈകുന്നേരങ്ങളിലാണ് മിക്കവരും […]
Archived: Dr. Suneeth Mathew | Literature
ഇന്തോന്വേഷ്യൻ ദിനങ്ങൾ – അധ്യായം 14: ബാലിയിലെ അഗ്നിപർവ്വതങ്ങൾ
13 February 2020
ബാലി ദ്വീപിലെ പ്രവർത്തന നിരതമായ രണ്ടഗ്നിപർവ്വതങ്ങളാണ് മൌണ്ട് ബാത്തൂരും മൌണ്ട് ആഗൂങ്ങും. രണ്ടും അടുത്തടുത്താണെന്നു വേണമെങ്കിൽ പറയാം. വാഹനത്തിൽ പോകണമെങ്കിൽ അമ്പതു കിലോമീറ്റർ ദൂരം വരും. കിന്താമണി എന്ന സ്ഥലത്തുനിന്നും നോക്കിയാൽ ഈ രണ്ടഗ്നിപർവ്വതങ്ങളും കാണുവാൻ കഴിയും. ബാത്തൂർ അഗ്നിപർവ്വതം കാണുവാൻ കിന്താമണി വഴിയാണ് പോകേണ്ടത്. മനോഹരമായ യാത്രയാണ് കിന്താമണിയിലേക്കുള്ളത്. ആഗൂങ് അഗ്നിപർവ്വതത്തിലേക്കുള്ള യാത്രയും അങ്ങനെ തന്നെ. പലവിധ പഴത്തോട്ടങ്ങൾക്കിടയിലൂടെയാണ് യാത്ര. കൂടുതലും ഓറഞ്ചു തോട്ടങ്ങൾ. തോട്ടങ്ങളിൽ വിളയുന്ന പഴവർഗ്ഗങ്ങൾ വിൽക്കുന്ന ചെറിയ കടകൾ എവിടെയും കാണാം. ഉയരം കൂടിയ പ്രദേശങ്ങളായതുകൊണ്ടു എപ്പോഴും തണുപ്പുമുണ്ടാകും. […]
Archived: Dr. Suneeth Mathew | Literature
ഇന്തോന്വേഷ്യൻ ദിനങ്ങൾ – അധ്യായം 13: അയ്യായിരം രൂപ വിലയുള്ള ഒരു കപ്പ് കാപ്പി
30 January 2020
മൂവ്വായിരവും അയ്യായിരവും രൂപ വിലയുള്ള ഒരു കപ്പ് കാപ്പി കഴിക്കുന്നവർ ഉണ്ടാകുമോ? ഉണ്ട് എന്നുതന്നെയാണുത്തരം. ‘ലുവാക് കോഫി’ ആണ് ലോകത്തിൽ ഏറ്റവും വിലകൂടിയ കാപ്പി. ഒരു കിലോ കാപ്പിയ്ക്ക് ഒരു ലക്ഷം രൂപ വരെയുണ്ടാകും ഇതിന്റെ വില. ഇത്തരം ഒരു കാപ്പി നിർമ്മാണശാല ഞാൻ ബാലിയിൽ സന്ദർശിക്കുകയുണ്ടായി. രസകരമാണ് ഈ കാപ്പിനിർമ്മാണം. വെരുക്, മരപ്പട്ടി എന്നൊക്കെ നമ്മൾ വിളിക്കുന്ന ജീവിയുടെ വർഗ്ഗത്തിൽപ്പെട്ട ഒരിനം സിവേറ്റുകളാണ് ഈ കാപ്പി നിർമ്മാണത്തിന് പുറകിൽ. ഇവയെ പൊതുവേ ‘ലുവാക്ക്’ എന്ന് വിളിക്കുന്നതുകൊണ്ടാണ് ഈ കാപ്പിക്ക് ഇങ്ങനെ ഒരു പേരുവന്നത്. […]
Archived: Dr. Suneeth Mathew | Literature
ഇന്തോന്വേഷ്യൻ ദിനങ്ങൾ – അധ്യായം 12: വർഷത്തിൽ 210 ദിവസങ്ങൾ മാത്രമുള്ള ഒരു കലണ്ടർ
23 January 2020
ഇന്തോന്വേഷ്യയിൽ പൊതുവേ പുരുഷൻമാരെ മിസ്റ്റർ എന്നും മുതിർന്ന സ്‌ത്രീകളെ മിസ്സിസ് എന്നുമാണ് സംബോധന ചെയ്യുക പതിവ്. ബഹുമാനസൂചകമായി വിളിക്കുമ്പോൾ എല്ലാം അവർ ഇത് പേരിനു കൂടെ ചേർക്കുകയോ, പേരില്ലാതെ തന്നെ ഇത് മാത്രം വിളിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ ബാലിയിൽ ഇത് കുറച്ചു വ്യത്യസ്‌തമാണ്. പുരുഷൻമാരെ ‘ബ്ലി’ എന്നും മുതിർന്ന സ്‌ത്രീകളെ ‘എമ്പോക്കി’ എന്നുമാണ് സംബോധന ചെയ്യുക. ഇത് നമ്മുടെ നാട്ടിൽ വിളിച്ചാൽ എന്താകുമെന്ന് ഞാൻ അപ്പോൾ വെറുതെ ഒരു നിമിഷം ചിന്തിച്ചിരുന്നിരിക്കണം. ചെറിയ പെൺകുട്ടികളെ ‘ഗെക്ക്’ എന്നാണ് സംബോധന ചെയ്യുക. ചെറിയ പെൺകുട്ടികളെ എമ്പോക്കി […]
Archived: Dr. Suneeth Mathew | Literature