കഥകളെക്കുറിച്ച് തന്നെ
15 January 2020
2019ലെ ശ്രദ്ധേയമായ ചില കഥകളെക്കുറിച്ചു പറയാനാണിവിടെ ശ്രമിക്കുന്നത്. തീർത്തും വൈയക്‌തികമായ വായനാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് വസ്‌തുനിഷ്ഠമോ അന്തിമമോ ആയിരിക്കില്ല. കഴിഞ്ഞ വർഷത്തിന്റെ തുടർച്ചയെന്നോണം ഈ വർഷവും കഥയെ സംബന്ധിച്ച് വളരെ ഊർജ്ജസ്വലമായിരുന്നു. ഇവിടെ പരാമർശിക്കുന്നതിലധികം കഥകൾ പുറത്തുണ്ട്, ഒന്നിനൊന്നു മികച്ചവ. അരികുജീവിതങ്ങൾ അകപ്പെടുന്ന സ്വത്വ പ്രതിസന്ധികളുടെ ആഴം കനത്തു നിൽക്കുന്ന കഥയാണ് സിമി ഫ്രാൻസിസിന്റെ ചില മൊട്ടുസൂചി വിദ്യകൾ. കീഴാളർ എല്ലായിടത്തും തെറ്റിദ്ധരിക്കപ്പെടുന്നവർ, എവിടെയും പാകമല്ലാത്തവർ. സാധാരണവും അലസവുമായ ഒരു കാത്തുനിൽപ്പിനോ വെറുതെ നിൽപ്പിനു പോലുമോ അവർ വലിയ വില കൊടുക്കേണ്ടി വരുന്നു. […]
Archived: Jisa Jose | Literature
നിശ്ചലമായ തീവണ്ടികളുടെ കാലം
13 December 2019
വിചിത്രമായ സാധർമ്മ്യങ്ങളെന്നോ സങ്കീർണ്ണമാം വിധം പരസ്‌പര ബന്ധിതമെന്നോ തോന്നിപ്പിക്കുന്നുണ്ട് ഈയാഴ്‌ചയിലെ ചില കഥകൾ. മാധ്യമത്തിൽ അനീഷ് ബർസോം എഴുതിയ ചെങ്ങന്നൂർ-ഫൈസാബാദ് എക്‌സ്‌പ്രസ് എന്ന കഥയാണ് ഇക്കൂട്ടത്തിൽ ഏറ്റവും മികച്ചത്. ആ കഥയ്ക്ക് ഒ.വി.വിജയന്റെ ചെങ്ങന്നൂർ വണ്ടി എന്ന കഥയുമായി എന്തൊക്കെയോ ബന്ധമുണ്ടെന്നു വായനക്കാർക്കു തോന്നുമ്പോൾത്തന്നെ ആ കഥയുടെ സ്‌മരണയിൽ എഴുതിയതാണെന്നു എഴുത്തുകാരൻ സാക്ഷ്യപ്പെടുത്തുന്നു. 80 കളുടെ അവസാനമാവണം അയഥാർത്ഥമായ, പക്ഷേ ആസന്നമായ ദുരന്തങ്ങളുടെ ഛായ പരന്ന, അബ്‌സേർഡ് ആയ ദൃശ്യചിത്രങ്ങളുടെ സമൃദ്ധി നിറഞ്ഞ ചെങ്ങന്നൂർ വണ്ടി എന്ന കഥ മലയാളി ഭാവുകത്വത്തെ വെല്ലുവിളിച്ചത്. അന്ന് […]
Archived: Jisa Jose | Literature
താമരമുക്കുകൾ സാധാരണമാവുമ്പോൾ..
30 November 2019
ഓരോ കാലഘട്ടത്തിനും അനുയോജ്യമായ ഉള്ളടക്കങ്ങളാണ് ആ കാലത്തിന്റെ സാഹിത്യവും പ്രമേയമായി സ്വീകരിക്കുക. ഭരണകൂടം അധീശത്വസ്ഥാപനത്തിനായി ഉപയോഗിക്കുന്ന കായികശക്‌തി, ധാർമ്മികവും ബൗദ്ധികവുമായ സങ്കേതങ്ങൾ തുടങ്ങിയവയെ അതതു കാലത്തെ സാഹിത്യം തുറന്നാവിഷ്‌കരിച്ചേക്കാം. പൗരസമൂഹത്തിനും ഭരണകൂടാധീശത്വത്തിനുമിടയിലെ പ്രതിരോധാത്‌മകമായ ഇടനിലയാണ് സാഹിത്യത്തിന്റെതെന്ന് സംശയലേശമില്ലാതെ വെളിപ്പെടുത്തുന്നു നിധീഷ് ജി. യുടെ താമരമുക്ക് എന്ന മനോഹരമായ കഥ. മാതൃഭൂമിയിൽ ആദ്യമെന്ന ഔദാര്യം എന്തായാലും ഈ കഥയ്ക്കാവശ്യമില്ലാത്തതാണ്. എവിടെ പ്രസിദ്ധീകരിക്കപ്പെട്ടാലും അതിന്റെ രാഷ്‌ട്രീയം കൊണ്ടും അധീശത്വത്തോടുള്ള വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകൊണ്ടും താമരമുക്ക് എന്ന കഥ സമകാലിക കേരളത്തിന്റെ / ഇന്ത്യയുടെ സ്‌പന്ദനമായി മാറുന്നുണ്ട്. കഥയിലെ കഥാപാത്രങ്ങൾക്ക്, […]
Archived: Jisa Jose | Literature
തിരുവസ്‌ത്രത്തിലെ രക്‌തക്കറകൾ
23 November 2019
ജീവിതത്തോട്, സംഭവങ്ങളോട് മനുഷ്യരുടെ സ്വാഭാവികപ്രതികരണങ്ങളിൽ നിന്നു വ്യത്യസ്‌തമാവാം അത്തരം പ്രതികരണങ്ങളിൽ സംസ്‌കരണവസ്‌തുക്കൾ ചേർത്ത് അവയെ കഥാത്‌മകമായി പുനരാവിഷ്‌കരിക്കുമ്പോൾ. വളരെപ്പെട്ടന്ന് കടുത്ത ഘടനാമാറ്റങ്ങളുണ്ടാക്കുന്ന രാസവസ്‌തുക്കളാവാം ചിലപ്പോഴൊക്കെ പ്രിസർവേറ്റീവുകളായുപയോഗിക്കുക. ഉപ്പ്, വെയിൽ തുടങ്ങിയ കൂടുതൽ ജൈവികവും സാധാരണവുമായ വസ്‌തുക്കൾ കൊണ്ടും സംസ്‌കരണം സാധ്യമാവാം. ആദ്യത്തേതിന്റേത് പൊള്ളിക്കുന്ന അമ്ലരുചിയായെന്നു വരാം. ദഹനേന്ദ്രിയങ്ങൾക്ക് ദ്രോഹകരമാണെന്നും വരാം. രണ്ടാമത്തേത് കുറച്ചു കൂടി സ്വാഭാവികമാണ് ,കൂടുതൽ ആസ്വാദ്യമാണ്. അത്തരമൊരാസ്വാദ്യതയാണ് ബെന്യാമിൻ സമകാലിക മലയാളത്തിലെഴുതിയ തിരുവസ്‌ത്രം എന്ന കഥ സമ്മാനിക്കുന്നത്. ആർഭാടങ്ങളും അലങ്കാരങ്ങളുമില്ലാതെ അത് സ്വാഭാവികതയോടെ ഹൃദ്യമായൊരു മാനവികതാബോധത്തോടു ചേർന്നു നിൽക്കുന്നു. ക്രിസ്ത്യാനിറ്റിയുടെ അടിസ്ഥാനമായ […]
Archived: Jisa Jose | Literature
ജിന്നിന്റെ കഥ
27 September 2019
അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും ഭിന്നതലങ്ങളെക്കുറിച്ചുള്ള ചിന്തകളവശേഷിപ്പിക്കുന്ന രസകരമായ രചനയാണ് ഷാഹിന കെ. റഫീഖ് സമകാലികമലയാളത്തിലെഴുതിയ അന്നിരുപത്തൊന്നിൽ എന്ന കഥ. പരസ്‌പരവിരുദ്ധമായ രണ്ടു വ്യവഹാര മണ്ഡലങ്ങളാണ് അധീശ വിധേയത്വങ്ങൾ.രണ്ടും അഭേദ്യമായി കൂടിക്കലർന്നും കിടക്കുന്നു. ഭർത്താവ് വീട്ടിലില്ലാത്ത രണ്ടാഴ്‌ച, വീണുകിട്ടിയ സ്വാതന്ത്ര്യത്തിന്റെ ലഹരി ആഘോഷിക്കുന്നവളാണ് കഥയിലെ നായിക. സ്‌ത്രീ ജീവിതത്തിന്റെ ചരിത്രം, സംസ്‌കാരം, രാഷ്‌ട്രീയം തുടങ്ങി എല്ലാ വിചാരമേഖലകളിലേക്കും സംവാദാത്മകസ്വഭാവത്തോടെ കഥ കടന്നു ചെല്ലുന്നു. തീർത്തും അനായാസമായി. കഥയ്ക്ക് സൂക്ഷ്‌മമായ സംസ്‌കാരവിശകലനത്തിന്റെ സ്വഭാവമാണുള്ളത്. കഥയുടെ എല്ലാ രസികത്തവും നിലനിർത്തിക്കൊണ്ടാണത് സാധ്യമാക്കിയിരിക്കുന്നതെന്നതാണ് കൗതുകകരം. ഏകമാനമല്ലാത്ത സാമൂഹികശക്തികൾ, വ്യാപനം, അവ നിർമ്മിച്ചെടുക്കുന്ന […]
Archived: Jisa Jose | Literature
മീനാക്ഷി
22 September 2019
കഥകളുടെ വൻപ്രളയമായിരുന്നു ഓണക്കാലത്ത്. എല്ലാ ഓണപ്പതിപ്പുകളും കഥകൾ കൊണ്ടു നിറഞ്ഞു. വീണ്ടും സ്വാഭാവികാവസ്ഥയിലേക്ക് ആഴ്‌ചപ്പതിപ്പുകളും വായനക്കാരും തിരിച്ചെത്തുന്നതേയുള്ളുവെന്നു തന്നെ പറയാം. ഇത്രയധികം കഥകൾ ഒന്നിച്ചു വായിച്ചതിന്റെ ആനന്ദവും ആലസ്യവും ആഘാതവുമൊക്കെ തീരാൻ സമയമെടുക്കുന്നത് സ്വാഭാവികമാണ്. നമ്മുടെ ഓണപ്പതിപ്പുകളിൽ ഇത്രയധികം കഥകൾ അനിവാര്യമാണോ എന്നു പോലും വായനക്കാരുടെ പക്ഷത്തുനിന്നു ചോദ്യങ്ങൾ ഉണ്ടായിക്കൂടെന്നില്ല. എന്തു തന്നെയായാലും മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ മീനാക്ഷി (വി.ജെ. ജയിംസ് ) എന്ന കഥ ഓണക്കഥകൾ വായിച്ചുതളർന്നവർക്ക് നല്ലൊരു ഉന്മേഷദായിനിയുടെ ഫലം ചെയ്യുന്നുണ്ട് എന്നു പറയാതെ വയ്യ. മത്‌സ്യപ്രേമിയായ റിയാന്റെയും പപ്പ ആൽബിയുടെയും കഥയാണ് […]
Archived: Jisa Jose | Literature
ത്രിമാനദൃശ്യങ്ങളുടെ ചാരുത
3 September 2019
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ സുദീപ് ടി ജോർജിന്റെ പന്ത് എന്ന കഥ അതിലെ ദൃശ്യശകലങ്ങളുടെ പൂർണത കൊണ്ടാണാകർഷകമാകുന്നത്. കൊത്തിയെടുത്തതുപോലുള്ള ദൃശ്യങ്ങൾ. കഥയൊട്ടാകെ അയവുള്ളതായിരിക്കുമ്പോൾത്തന്നെ കഥയ്ക്കുള്ളിലെ സംഭവങ്ങൾ മുറുകിയും സ്വയം പൂർണമായും അസാധാരണമായൊരരനുഭൂതിയായി പരിണമിക്കുന്നു. ക്രാഫ്റ്റിന്റെ ഇത്തരത്തിലുള്ള മികവു കൊണ്ടും പരീക്ഷണാത്‌മകത കൊണ്ടുമാണ് സുദീപ് പുതിയ കഥാകൃത്തുക്കളിൽ വളരെ ശ്രദ്ധേയനാവുന്നതും. ‘ഒരു ഫുട്ബോളറെ കൊല്ലാൻ വളരെയെളുപ്പമാണ്. അവന്റെ കാലിൽ നിന്ന് ആ പന്ത് എടുത്തു മാറ്റിയാൽ മാത്രം മതി’ എന്ന പ്രസ്‌താവനയാണ് കഥയുടെ കാതൽ. അതിലേക്കെത്താനുള്ള വഴികളാണ് മറ്റെല്ലാം. പലയിടങ്ങളിൽ നിന്നായി പല ചാലുകളിലായി എല്ലാം അവിടെയെത്തുന്നു. […]
Archived: Jisa Jose | Literature
രാസമഴയിലെ പ്രണയം, യേശു…
23 August 2019
പ്രണയത്തിനും സ്‌ത്രീ പുരുഷ ബന്ധത്തിനുമൊക്കെ പുതിയ കാലത്തു സംഭവിച്ച പരിണതികളുടെ പശ്ചാത്തലത്തിലാണ് സോക്രട്ടീസ് കെ. വാലത്തിന്റെ രാസമഴ (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്) എന്ന കഥ പ്രസക്‌തമാവുന്നത്. നൂറ്റാണ്ടുകളിലൂടെ തുടർന്നു പോരുന്ന, വികാര പരവശവും തരളവുമായ അനുഭൂതിയെന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട പ്രണയം പുതിയ കാലത്ത് അമ്ലസ്‌പർശം പോലെ പൊള്ളലേൽപ്പിക്കുന്നു. കേരളത്തിന്റെ പൊതുബോധത്തിലും ചിന്തയിലും പുതുതലമുറയുടെ പ്രവൃത്തികളിലും വന്നിട്ടുള്ള നിർണായകമായ പരിവർത്തനങ്ങളെയാണ് കഥ ലക്ഷ്യമാക്കുന്നത്. മനസിനെയും ശരീരത്തെയും ഉദ്ദീപിപ്പിക്കുന്ന സുഖകരമായ, സവിശേഷമായ അനുഭൂതിവിശേഷമായിരുന്നു സാഹിത്യവും ഇതരകലകളുമൊക്കെ പാടിപ്പുകഴ്ത്തിയ പ്രണയം ഇന്നലെ വരെ. ഇന്നാവട്ടെ, അതു മാരകമായിരിക്കുന്നു. പ്രണയം പൂർണമാവുന്നതു ഇക്കാലത്ത് […]
Archived: Jisa Jose | Literature
സിനിമാക്കഥയും പരിഭാഷകയും
4 August 2019
ഒഴിവാക്കാൻ പറ്റാത്ത കാപട്യങ്ങളിലൊന്നാണ് ബഹുജന മാധ്യമമെന്നു പറഞ്ഞത് അഡോർണോയാണ്. സിനിമ പോലുള്ള മാധ്യമങ്ങളെ സംബന്ധിച്ച് ഇതു വളരെ ശരിയുമാണ്. സമകാലിക മലയാളത്തിൽ വി. ദിലീപ് എഴുതിയ ‘കോടമ്പാക്കം എഴുതിയ ആത്‌മകഥ’ സിനിമയുടെ പിന്നാമ്പുറകഥകളിലേക്കു യാത്ര ചെയ്യുന്നു. ജീവിതാവസാനം വരെ പ്രസക്‌തമായ സിനിമയെന്ന സ്വപ്‌നത്തെ യാഥാർത്ഥ്യമാക്കാനുള്ള വേവലാതികൾക്കിടയിൽ സിനിമയെക്കാൾ സിനിമാറ്റിക് ആയ സംഭവങ്ങളാണു നിരന്തരമുണ്ടാവുന്നത്. ബി ക്ലാസ് തിയേറ്ററിന്റെ ഇരുട്ടിലേക്ക് കയറിപ്പോവുന്ന സിനിമാ പ്രാന്തനെപ്പോലെയാണപ്പോൾ കഥ പറയുന്നയാൾ. ആ ഇരുൾലോകത്തിൽ പരിസരം വ്യക്‌തമല്ല, ചുറ്റിനും ആരുമില്ല. സിനിമ കാണാൻ ഇരുട്ടിൽ കൺമിഴിച്ച് ആ ഒറ്റയാൾ മാത്രം. […]
Archived: Jisa Jose | Literature
പെൺകഥകളുടെ ആഴ്ച്ച
26 July 2019
അധിനിവേശത്തിന്റെ ഇരയാവുന്ന ജീവിതങ്ങളുടെ സൂക്ഷ്‌മമായ ചിത്രണങ്ങളാവുന്നുണ്ട് പലപ്പോഴും സമകാലിക കഥ. കേവലമായ കഥപറച്ചിലിനപ്പുറം കർക്കശമായ രാഷ്‌ട്രീയജാഗ്രത പുലർത്തുന്ന മാധ്യമമായി കഥ മാറുന്നതും അങ്ങനെയാണ്. അധിനിവേശം എപ്പോഴും അതിന്റെ വിപരീതദ്വന്ദ്വമായി വിധേയത്വത്തെയും സ്ഥാപിച്ചെടുക്കുന്നുണ്ട്. തെളിഞ്ഞ രാഷ്‌ട്രീയനിലപാടുകളുള്ള കഥ സുവ്യക്‌തമായും സുതാര്യമായും അസാധാരണങ്ങളായ ജീവിതങ്ങളെ പകർത്തുന്നു. കഥ ആദ്യവും അവസാനവും ജീവിതാവിഷ്‌കാരങ്ങൾ തന്നെയാണ്, പക്ഷേ അതിലൂടെ സാധ്യമാവുന്ന, സാധ്യമാക്കുന്ന രാഷ്‌ട്രീയശരികളുടെ കുത്യതയാണ് കഥയുടെ ശക്‌തി ദൗർബല്യങ്ങളെ നിർണയിക്കുന്നത്. കഥയ്ക്ക് വൈകാരികമായ തണൽ നിലങ്ങളിൽ മാത്രം ചുറ്റിത്തിരിയുക അസാധ്യമാണെന്നു ചുരുക്കം. അവിടെ അധിനിവേശത്തിനെതിരായ പ്രതിരോധങ്ങളുണ്ട്. വിധേയരായ മനുഷ്യരുടെ അതിജീവനശ്രമങ്ങളുണ്ട്. […]
Archived: Jisa Jose | Literature