കവിതകൾ
13 January 2021
പെണ്ണായവളുടെ കവിതകൾ വിജയരാജമല്ലിക മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവിയായ വിജയരാജമല്ലികയുടെ മൂന്നാമത്തെ കവിതാസമാഹാരമായ “പെണ്ണായവളുടെ കവിതകൾ” മലയാളിയുടെ വായനാശീലത്തിലും, ജീവിതത്തിലും അടിയുറച്ചു നിൽക്കുന്ന ദ്വന്ദ്വസങ്കൽപ്പങ്ങൾക്ക് നേരെയാണ് വിരൽചൂണ്ടുന്നത്. “കണ്ണീരല്ല കവിതയാണ് തന്റെ ആയുധം” എന്നതാണ് കവിയുടെ നയം. “നിങ്ങളുടെ അളവുകോലിന്റെ എളിയിലും വെളിയിലുമായി ഒതുങ്ങാതെ പോയവർ” –(ഹിജഡ) എന്ന് കവി സൂചിപ്പിക്കുന്നു. ലോകസാഹിത്യം ഭിന്നവർഗ്ഗലൈംഗികതയെപ്പറ്റി സംസാരിക്കുമ്പോൾ മലയാളത്തിലും അതിനായുള്ള ഒരു ചർച്ചാവേദിയൊരുക്കുകയാണ് വിജയരാജമല്ലികയുടെ കവിതകൾ. അവ പ്രതിഷേധങ്ങളും, ചോദ്യങ്ങളും, വിരൽ ചൂണ്ടലുകളുമാണ്. ചില അടിയുറച്ച അസംബന്ധ സങ്കല്പങ്ങൾക്ക് നേരെയുള്ള എഴുത്തു നിൽപ്പാണ്. “മാഷ് ആണായതും […]
Archived: Read Me
കവിത: എന്നോ ഒരിക്കൽ
30 September 2020
എന്നോ ഒരു ദിനം വെയിൽ കുതിച്ചെത്തി മുടിയിഴകളിൽ, നിറുകയിലമർത്തി ഇമകളടച്ചാനന്ദ നിർവൃതിയിലാറാടാൻ പഠിപ്പിച്ചിരുന്നു...
Archived: Hear Me
കഥകൾ
24 September 2020
നിസ്സഹായരായി സ്നേഹങ്ങൾക്കു വേണ്ടി കരയുന്ന, ഉടൽ വളർന്ന കുഞ്ഞുങ്ങളുടെ കഥകളാണ് സിവിക് ജോണിന്റെ "അതിസുന്ദരം ഒരു മരണം" എന്ന കഥാസമാഹാരം.
Archived: Read Me
Bio Novel
22 September 2020
'ഉന്മാദത്തിന്റെ സൂര്യകാന്തികൾ' - വിൻസെന്റ് വാൻ ഗോഗിനെക്കുറിച്ചെഴുതുമ്പോൾ അത് പലപ്പോഴും അവഗണനകളുടെയും നൈരാശ്യങ്ങളുടെയും ചിത്രമായാണ് ചെന്നവസാനിക്കാറുള്ളത്.
Archived: Read Me
കവിത: എ റൂം ഓഫ് വൺസ് ഓൺ
17 September 2020
ഹോസ്റ്റലിൽ പാട്ടുകൾ പാടിത്തന്നിരുന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നു. ഒരിക്കലവളെ വീട്ടിൽ വിളിച്ച് "ഒരു പാട്ടു പാടെടോ"ന്ന് പറഞ്ഞപ്പോ പാടിയാലൊച്ചയുണ്ടാവുമെന്ന്,...
Archived: Hear Me
കവിത: അവസാനത്തെ കുറിപ്പ്
13 September 2020
നീയെന്നെ കാത്തിരിയ്ക്കുന്നു എന്നറിഞ്ഞു കൊണ്ടു തന്നെ എനിക്ക് നിന്നിൽ നിന്ന് വിട പറയണം...
Archived: Hear Me
‘കഥകൾ’
8 September 2020
ജിസ ജോസ് എഴുതിയ 8 കഥകളടങ്ങുന്ന ഈ സമാഹാരത്തിൽ മനുഷ്യബന്ധങ്ങൾക്കിടയിലെ വീർപ്പുമുട്ടലുകളും അവനവനെ തേടലുകളും നിറഞ്ഞു നിൽക്കുന്നു.
Archived: Read Me
ഓണാശംസകൾ
31 August 2020
ഓണം എല്ലാം നഷ്ടപ്പെട്ടയിടങ്ങളിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പാണ്. നഷ്ടമായ ആഹ്ളാദങ്ങളെയെല്ലാം വീണ്ടെടുക്കലാണ്. കഴിഞ്ഞു പോയ ഒരു നല്ല കാലത്തെയോർത്ത് പ്രതീക്ഷയോടെ ഒരു പുതുലോകം സൃഷ്ടിക്കാനുള്ള ഒരുക്കമാണ്. അതിനാൽ ഓണത്തെ നമുക്ക് സമൃദ്ധിയുടെ ആഘോഷം എന്നല്ല, സമൃദ്ധിയിലേക്കുള്ള ആഘോഷം എന്നു വിളിക്കാം. പഴയ കാർഷിക സംസ്കാരം ഇന്ന് കേരളത്തിന് അന്യമാണെങ്കിലും മലയാളി ഉത്സാഹത്തോടെ ഓണത്തെ ഇന്നും വരവേൽക്കാനുള്ള കാരണം ഉയിർത്തെഴുന്നേൽപ്പിനോടുള്ള ഈ ആവേശം തന്നെയാണ്. പ്രളയവും നിപയും വന്നപ്പോളും നമ്മൾ അതിജീവിച്ചതും ഇതേ ആത്മവിശ്വാസം കൊണ്ടു തന്നെയാണ്. അതിജീവിക്കും, ഈ മഹാമാരിയെയും. എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ….
Archived: Festivals | Literature
ATHIRA A
10 July 2020
ആതിര. എ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ രണ്ടാം വർഷ സോഷ്യോളജി വിദ്യാർത്ഥിനി. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകൾ എഴുതാറുണ്ട്.
Archived: My Space