കഥാവൃത്താന്തം
24 November 2021
വളയത്തിലൂടെ മാത്രം ചാടുന്ന കഥകൾ എല്ലാത്തരം നിർവചനങ്ങൾക്കും വിശകലനങ്ങൾക്കും മേലെ കഥ വായനക്കാരനു നൽകേണ്ടത് അനുഭൂതിയാണ്. സൗന്ദര്യ സങ്കല്പങ്ങളുടെയെല്ലാം അടിസ്ഥാനവും ഈ അനുഭൂതി പ്രദാനത്തിനുള്ള ശേഷി തന്നെയാണ്. കഥയുടെ ആസ്വാദനം അതിനാൽ തന്നെ ബോധ മനസിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല. അതിലുപരി ഉപബോധമനസിലുള്ള , രസാനുഭവങ്ങളെക്കുറിച്ച് സ്വാഭാവികവും ആർജിതവുമായ പൂർവ പാഠങ്ങളുടെ കൂടി അടിസ്ഥാനത്തിൽ സംഭവിക്കുന്നതാണ്. കേവലം ഉപരിപ്ലവാനുഭവങ്ങളുടേയും നൈമിഷിക സംഭവങ്ങളുടേയും അടിസ്ഥാനത്തിൽ എഴുതപ്പെടുന്ന കഥകൾ വായനക്കാരനിൽ ഒരു ചലനവും സൃഷ്ടിക്കാത്തത് അതിനാലാണ്. ചർച്ച ചെയ്യപ്പെടുന്നു എന്ന തോന്നൽ സൃഷ്ടിക്കുന്ന കഥകളൊക്കെയും ചർച്ച ചെയ്യുന്നത് […]
Archived: Literature | Manoj Veetikad
കഥാവൃത്താന്തം
18 November 2021
അതി വാചാലമാകുന്ന കഥകൾ പല തരം കഥകളുണ്ടാവുന്നത് കഥ ഏറ്റവും സജീവമാണ് എന്നതിൻ്റെ തെളിവാണ്. രാഷ്ട്രീയ കഥകളും സാരോപദേശകഥകളും നിറഞ്ഞാടുന്ന കഥാലോകത്ത് ആഖ്യാന പരീക്ഷണങ്ങളോ പ്രമേയ പരീക്ഷണങ്ങളോ കാര്യമായി നടക്കുന്നുണ്ടോ എന്നേ സംശയമുള്ളൂ. സമൂഹത്തിൻ്റെ പൊതു ബോധങ്ങളേയും സാമാന്യ സദാചാര ബോധ്യങ്ങളേയും തൃപ്തിപ്പെടുത്തുകയോ ചുരുങ്ങിയ പക്ഷം നോവിക്കാതിരിക്കുകയോ ചെയ്യുന്ന കഥകൾക്കാണ് മലയാളത്തിൽ ഇപ്പോൾ പ്രചാരമുള്ളത്. അതു കൊണ്ടു തന്നെ ആഴമുള്ള ചിന്തകളോ ആശയങ്ങളോ കഥകൾക്കുണ്ടാവേണ്ടതില്ല എന്നതാണ് ഇപ്പോഴത്തെ പൊതുധാരണ. സംഭവങ്ങൾക്കും ദൃശ്യങ്ങൾക്കും അമിത പ്രാധാന്യം നൽകുകയും അതിവാചാലമായി തീരുകയും ചെയ്യുന്നു കഥ. അതിനാൽ തന്നെ […]
Archived: Literature | Manoj Veetikad
കഥാവൃത്താന്തം
9 November 2021
പച്ചയിൽ നിന്ന് നീലയിലേക്ക് മാറുന്ന കടൽ കഥയിലും ഭാഷയിലും ആഗോളവൽക്കരണം നടക്കുന്ന കാലമാണ്. അച്ചടിയും അച്ചടി മാധ്യമങ്ങളും കൈവശം വച്ചിട്ടുള്ള മേധാവിത്തം അതിവേഗം പരിണാമവിധേയമായിക്കൊണ്ടിരിക്കുന്നു. കഥയിൽ ഇന്നാരുടെ കഥയാണ് മികച്ചത്, അതാണ് വായിക്കേണ്ടത് എന്ന് പറയുകയും സ്വന്തമായി എഴുത്തുകാരുടെ ഗ്രൂപ്പിനെ നിർമിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്ന പത്രാധിപ സിംഹങ്ങളുടെ തൻ പ്രമാണിത്തം ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. എന്നാൽ ഈ സ്വാതന്ത്ര്യ പ്രഖ്യാപനം സംഭവിക്കുന്നത് തൽക്കാലത്തേക്കെങ്കിലും ഉപരിപ്ലവമാണ് എന്നു കൂടി പറയേണ്ടിയിരിക്കുന്നു. പ്രമേയത്തിലോ പരിചരണത്തിലോ ഗണനീയ പരിണാമങ്ങൾ ഇപ്പോഴും സംഭവിക്കുന്നില്ല. ഭാഷയിൽ സംഭവിക്കുന്ന സാർവജനീന സമീപനം എന്തു […]
Archived: Literature | Manoj Veetikad
കഥാവൃത്താന്തം
2 November 2021
പ്രമേയത്തിൽ നിന്ന് കഥയിലേക്കുള്ള ദൂരം കഥകളെക്കുറിച്ചുള്ള എല്ലാ ചർച്ചകളും മിക്കപ്പോഴും അതിൻ്റെ പ്രമേയത്തെക്കുറിച്ചുള്ള വിശകലനങ്ങൾ മാത്രമാവുന്നതാണ് ഇപ്പോഴത്തെ നാട്ടുനടപ്പ്. പ്രമേയത്തെക്കുറിച്ചുള്ള വർത്തമാനങ്ങളാവട്ടെ അതിൻ്റെ രാഷ്ട്രീയ കൃത്യതയെ അടിസ്ഥാനമാക്കിയാണ് സംഭവിക്കുന്നത്. അതിനാൽ തന്നെ രാഷ്ട്രീയ ഭാരം കുത്തിച്ചെലുത്താനും അതു വഴി കഥയുടെ സൗന്ദര്യാത്മകതയെ നിഷേധിക്കാനും/ നിരാകരിക്കാനുമുള്ള ശ്രമങ്ങൾ എഴുത്തുകാരുടെ പക്ഷത്തുനിന്നുമുണ്ടാവുന്നുണ്ട്. ഇത്തരം നിലപാടുകളുടെ പരിണിതഫലമായി വേണം കഥകളുടെ ആഴമില്ലായ്മയെ വായിക്കേണ്ടത്. തികച്ചും പ്രത്യക്ഷമായ, സർവർക്കും പരിചിതമായ വസ്തുതകളെ കഥയാക്കുക എന്നതിനു പകരം കഥയെന്ന പേരിൽ അതിനെത്തന്നെ അവതരിപ്പിക്കലാണ് സംഭവിക്കുന്നത്. അതു തന്നെയാണ് കഥകൾ അകാല ചരമമടയുന്നതിൻ്റെ […]
Archived: Literature | Manoj Veetikad
കഥാവൃത്താന്തം
23 October 2021
നായ റിപ്പബ്ലിക്കും മരണക്കിണറും കഥയുണ്ടാവുന്നത് സംഭവങ്ങളിൽ നിന്നാണ്. പക്ഷേ സംഭവങ്ങൾ കഥയാവുന്നതിനു പിന്നിൽ സങ്കീർണമായൊരു പരിണാമ പ്രക്രിയ നടക്കുന്നുണ്ട്. എഴുത്തുകാരൻ്റെ അനുഭവങ്ങളും ഭാവനയും അവൻ്റെ സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളും മാനവികതയും എല്ലാം ചേർന്ന് നടക്കുന്ന പല ഘട്ടങ്ങളുള്ള അതേ സമയം നിശ്ശബ്ദമായ ഒരു നിർമാണ പ്രക്രിയയാണത്. ഈ ഘട്ടത്തിൽ തീർച്ചയായും എഴുത്തുകാരൻ പിന്തുടരുന്ന പ്രത്യയശാസ്ത്രങ്ങളും മാനവികമോ പ്രതിമാനവികമോ ആയ അയാളുടെ നിലപാടുകളും കഥാസന്ദർഭങ്ങൾ നിർമിക്കുന്നതിൽ ബോധപൂർവം പങ്കെടുക്കുന്നുമുണ്ട്. അതിനാൽ കഥ പിന്തുടരുന്ന രാഷ്ട്രീയം/ജീവിത ദർശനം ഒരിക്കലും യാദൃച്ചികമല്ല. എന്നാൽ അത് കൃത്രിമമാണെന്ന തോന്നൽ വായനക്കാരനുണ്ടാവാതെ […]
Archived: Literature | Manoj Veetikad
കഥാവൃത്താന്തം
13 October 2021
കഥാവർത്തനങ്ങളുടെ ആഴരാഹിത്യം കഥയിലുണ്ടായിരുന്ന സൗന്ദര്യ സങ്കൽപങ്ങളും പ്രസ്ഥാനങ്ങളും പൂർണമായും അസ്തമിക്കുകയോ നിരാകരിക്കപ്പെടുകയോ ചെയ്യുകയും സംഭവങ്ങളുടെ കേവല വിവരണമായി കഥകൾ മാറുകയും ചെയ്തതാണ് വർത്തമാന കാലത്തിൻ്റെ എഴുത്തുസ്വഭാവം. സംഭവങ്ങളെക്കുറിച്ചുള്ള വിശദാഖ്യാനങ്ങളാണെന്നതു കൊണ്ടു തന്നെ അവയിൽ വൈകാരികതക്ക് അമിത പ്രാധാന്യം കൈവരികയും ഫിക്ഷൻ എന്ന സാധ്യത നിരാകരിക്കപ്പെടുകയും ചെയ്തു. ഫിക്ഷന് സാധ്യമാകുന്ന പ്രേക്ഷക പരാവർത്തനവും ഫിക്ഷനിലൂടെ പ്രേക്ഷകന് സാധ്യമാകുന്ന സ്വയം പരിണാമവും അപ്രസക്തമാവുകയും സാധാരണമായ മാനുഷിക വികാരങ്ങൾ ആവർത്തിച്ച് കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്നതിലൂടെയുണ്ടാകുന്ന ആഴ രാഹിത്യം ആസ്വാദന പ്രക്രിയയെ അനാകർഷകമാക്കുകയും ചെയ്തു. പ്രമേയത്തോടൊപ്പം ട്രീറ്റ്മെൻറിനു കൂടി പ്രാധാന്യം […]
Archived: Literature | Manoj Veetikad
കഥാവൃത്താന്തം
6 October 2021
ഗബ്രിയേൽ ഗാർസ്യാ മാർകേസും ഒടിയൻ സഹദേവനും വളരെ വൈകി ഓണപ്പതിപ്പുകൾ വായിച്ചു തീർത്ത ഒരു സുഹൃത്തിൻ്റെ സംശയമാണ് ഇനി പറയുന്നത്. വായിച്ച എല്ലാ കഥകളും ഏതാണ്ടൊരേ പ്രമേയമാണ് പരാമർശിക്കുന്നത്. വ്യക്തികൾക്കിടയിലെ ബന്ധങ്ങൾ മിക്കപ്പോഴും ലാഭനഷ്ടങ്ങളുടെ കണക്കിലാണ് സൃഷ്ടിക്കപ്പെടുന്നത്. പ്രണയം എന്ന വ്യാജേന അവതരിപ്പിക്കുന്നതത്രയും കീഴടക്കലിൻ്റേയും കീഴടങ്ങലിൻ്റേയും കഥകളാണ്. വൈകാരികമായ ഇടപെടലുകളോ പരസ്പര ധാരണയോ കഥാപാത്രങ്ങൾക്കില്ലാത്തത് മനുഷ്യർക്കും അതില്ലാത്തതിനാലാവണമല്ലോ. ഇത്രയും പറഞ്ഞതിനു ശേഷം അവർ നടത്തിയ ഉപസംഹാരം ഇങ്ങനെ. കഥാകൃത്തുക്കൾക്ക് ആഴം കുറഞ്ഞതിനാൽ വായനക്കാരുടെ ആഴം കുറഞ്ഞതാണോ, അതോ മറിച്ചാണോ.? ഇതു തന്നെയാണ് കഥ വായിക്കുന്ന […]
Archived: Literature | Manoj Veetikad
കഥാവൃത്താന്തം
28 September 2021
മന:ശാസ്ത്ര കഥകൾ ഭ്രാന്ത് എല്ലാക്കാലത്തും വായനക്കാരൻ്റെയും എഴുത്തുകാരൻ്റേയും വലിയ കൗതുകങ്ങളിലൊന്നായിരുന്നു. ഭ്രാന്തൻവേലായുധനും ഭ്രാന്ത് വരാനും ഒരു യോഗ്യതയൊക്കെ വേണം എന്ന് നിരൂപിച്ച ബഷീറും എല്ലാ മനുഷ്യരും അടിസ്ഥാനപരമായി നല്ലവരാണ്, എല്ലാവരും സുന്ദരികളും സുന്ദരൻമാരുമാണ് എന്ന് നിരീക്ഷിച്ച ഉറൂബും മനുഷ്യ മനസിൻ്റെ ഭ്രമ കൽപനകളെ കഥയാക്കിയവരാണ്. എഴുത്തുകാരൻ കഥാപാത്രങ്ങളുടെ മേൽ ആരോപിക്കുന്നത് സ്വന്തം ഭ്രമാത്മകതയെത്തന്നെയാണ് എന്ന ദർശനത്തിനും സാധുതയുണ്ട്. അതേ സമയം മന:ശാസ്ത്രത്തിലെ ആദ്യകാല പാഠങ്ങൾ പരിഷ്കരിക്കപ്പെടുകയും ഫ്രോയ്ഡിയൻ സിദ്ധാന്തങ്ങൾ പലതും അപ്രസക്തമായിത്തീരുകയും ചെയ്ത വിവരം പല കഥാകൃത്തുക്കളും അറിഞ്ഞ മട്ടില്ല എന്നതും വസ്തുതയാണ്. മാനസികാപഗ്രഥനത്തിൻ്റെ […]
Archived: Literature | Manoj Veetikad
കഥാവൃത്താന്തം
21 September 2021
ആധുനികതയെ മറികടക്കാത്ത മലയാള കഥ ആധുനികത മനുഷ്യജീവിതത്തിലുണ്ടാക്കിയ ഏറ്റവും പ്രധാനവും എക്കാലത്തും നിലനിൽക്കുന്നതുമായ പരിണാമം എല്ലാ സാമൂഹ്യ / ജീവിത ഘടകങ്ങളും ലാഭത്തിൻ്റെ/ വിപണി യുക്തിയുടെ അടിസ്ഥാനത്തിൽ മാത്രം വിശകലനം ചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്തു എന്നതാണ്. ജീവിതം ആധുനികമായതിൻ്റെ സ്വാഭാവിക തുടർച്ച സാഹിത്യത്തിലും കലയിലും ദൃശ്യമാവുകയും ചെയ്തു. എല്ലാ കലാരൂപങ്ങളും വിപണിക്കു വേണ്ട വിധത്തിൽ പുന:ക്രമീകരിക്കപ്പെടുകയും പുനർരുപീകരിക്കപ്പെടുകയും ചെയ്തു. പുതിയ നാടൻ പാട്ടുകൾ രചിക്കപ്പെടുകയും അവ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തത്, കഥകളി അര മണിക്കൂറിലേക്ക് ചുരുക്കപ്പെട്ടത് എന്നിങ്ങനെ കലയുടെ ആധുനികീകരണത്തിന് നിരവധി ഉദാഹരണങ്ങൾ കണ്ടെത്താം. […]
Archived: Literature | Manoj Veetikad
കഥാവൃത്താന്തം
17 September 2021
ജനപ്രിയ സാഹിത്യം ജനപ്രിയമാകലും ജനകീയമാകലും തമ്മിലുള്ള വ്യത്യാസം ചർച്ച ചെയ്യേണ്ടത് വർത്തമാനകാല സാഹിത്യവിശകലനത്തിൻ്റെ പ്രധാന ഉത്തരവാദിത്തമാണ്. ജനപ്രിയമാകുന്നത് ജനകീയമാകൽ തന്നെയാണെന്ന് തെറ്റിദ്ധരിപ്പിക്കാനും വായനക്കാരനെ വഴിതെറ്റിക്കാനുമുള്ള സംഘടിത ശ്രമം നടക്കുന്നതിനാൽ പ്രത്യേകിച്ചും. മലയാള കഥയിലും നോവലിലും ഇപ്പോൾ നടക്കുന്നത് അക്ഷരാർഥത്തിൽ ജനപ്രിയമാകലാണ്. പാരമ്പര്യ ബോധത്തിൻ്റേയും കുടുംബ സമൂഹബന്ധങ്ങളുടെയും പറഞ്ഞു ശീലിച്ച സാമാന്യ രൂപങ്ങളിൽ നിന്ന് മാറാൻ ഒരുക്കമല്ലാത്ത ഭൂരിപക്ഷ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതിലൂടെയാണ് ഇത്തരം ജനപ്രിയമാകൽ സാധ്യമാവുക. മലയാള സിനിമയിലെ എക്കാലത്തേയും ബോക്സ് ഓഫീസ് ഹിറ്റുകളിലൊന്നായ അനിയത്തിപ്രാവ് എന്ന ഫാസിൽ ചിത്രത്തിൻ്റെ ഫോർമുല തന്നെയാണ് മിക്കപ്പോഴും കഥാകൃത്തുക്കൾ […]
Archived: Literature | Manoj Veetikad