ഷീബ ഇ.കെ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി. വനിത കഥാ അവാർഡ്, ഭാഷാപോഷിണി സാഹിത്യാഭിരുചി പുരസ്ക്കാരം, മലയാള മനോരമ കഥാ പുരസ്ക്കാരം, പൊൻകുന്നം വർക്കി അവാർഡ്, പായൽ ബുക്‌സ് അവാർഡ്, പ്രവാസി ശബ്‌ദം അവാർഡ്, റിയാദ് ന്യൂ ഏജ് കമല സുരയ്യ പുരസ്ക്കാരം, ദല-ടി വി കൊച്ചുബാവ അവാർഡ്, പച്ചമഷി പുരസ്ക്കാരം, സാഹിത്യശ്രീ അവാർഡ്, സുവർണ്ണ രേഖ അവാർഡ്, പത്‌മരാജൻ പുരസ്ക്കാരം, അങ്കണം-ഇ.പി സുഷമ എൻഡോവ് മെൻറ്, അവനീബാല അവാർഡ്, അക്ഷര സ്‌ത്രീ പുരസ്ക്കാരം, വൈക്കം മുഹമ്മദ്‌ ബഷീർ അവാർഡ് എന്നിവ ലഭിച്ചു.

വൈ ടു കെ, നീലലോഹിതം, കനലെഴുത്ത് (കഥാ സമാഹാരങ്ങൾ ) ദുനിയ, മഞ്ഞ നദികളുടെ സൂര്യൻ (നോവൽ), അഴിച്ചു കളയാനാവാതെ ആ ചിലങ്കകൾ (കുറിപ്പുകൾ), വസന്തത്തിൽ തരിശാവുന്ന പൂമരം (നോവലേറ്റുകൾ) എന്നിവ രചിച്ചു. പാക്കിസ്ഥാൻ എഴുത്തുകാരി ഖൈസ്‌റ ഷഹറാസിന്റെ നോവൽ ടൈഫൂൺ, അഞ്‌ജലി ജോസഫിന്റെ നോവൽ സരസ്വതി പാർക്ക്, വിയറ്റ്നാം ബുദ്ധ സന്യാസി തിച് നാത് ഹാനിന്റെ നോവൽ ബ്രഹ്മചാരിണി, ഫാത്വിമ മർനീസിയുടെ മുഖപടത്തിനപ്പുറത്തെ നേരുകൾ (പഠനം) എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account