ജീവിതത്തിലൊരിക്കലും ഭയം അനുഭവപ്പെട്ടിട്ടില്ല എന്ന് പറഞ്ഞാൽ അത് കളവാകും. എല്ലാ ആളുകളും ജീവജാലങ്ങളും ചില സാഹചര്യങ്ങളിൽ അനുഭവിച്ചറിഞ്ഞിട്ടുള്ള ഒന്നുതന്നെയാണ് ഭയം. എന്നാൽ ചിലരിലെങ്കിലും  ഈ ഭയം ഒരു ഭീതിയായി, ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. യുക്‌തിരഹിതവും അകാരണവുമായ ഇത്തരം ഭീതികൾ ഒരു രോഗാവസ്ഥ തന്നെയാണ്. ഇതൊക്കെയാണെങ്കിലും ചെറിയ ഭയം നമ്മൾ ആസ്വദിക്കുന്നു എന്നതും വാസ്‌തവമാണ്. അതിന്റെ തെളിവുകളാണ് പ്രേതകഥകൾക്കും സിനിമകൾക്കുമുള്ള പ്രചാരം, പേടിപ്പെടുത്തുന്ന അനുഭവങ്ങൾ നൽകുന്ന ചിലയിടങ്ങൾ (ഹോണ്ടഡ് ഹൌസ്) തുടങ്ങിയവ. നാം പണം നൽകി ഭയമെന്ന വികാരത്തെ ആസ്വദിക്കുന്നു. ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്ന ഭീതി അഥവാ ഫോബിയ എന്ന് പറയുന്നത് അത്തരത്തിലുള്ള ഒരു അനുഭവമല്ല. മറിച്ചു രോഗിക്ക് വളരെയധികം അസ്വസ്ഥതകൾ നൽകുന്നതും ജീവിത പ്രശ്‌നങ്ങൾ തന്നെ ഉണ്ടാക്കുന്നതുമായ ഒരു ആകാംഷാ രോഗമാണ്.

ഇത് പ്രധാനമായും മൂന്നു തരത്തിലാണ് തിരിച്ചിരിക്കുന്നത് – സ്‌പെസിഫിക് ഫോബിയ, സോഷ്യൽ ഫോബിയ, അഗോരാ ഫോബിയ എന്നിങ്ങനെ.

സ്‌പെസിഫിക് ഫോബിയ : ഏതെങ്കിലും പ്രത്യേക വസ്‌തുവിനോടോ, ജീവിയോടോ, സാഹചര്യങ്ങളോടോ ഉള്ള അകാരണ ഭയമാണിത്. ഏറ്റവും കൂടുതലായി കണ്ടുവരുന്നത് എട്ടുകാലികളോടും പാമ്പുകളോടും ഉയരത്തോടുമുള്ള ഭയമാണ്. അപകടങ്ങളോടും രക്‌തത്തോടുമുള്ള ഭയവും അടുത്ത് തന്നെയുണ്ട്. ഇരുട്ടിനോടുള്ള ഭയവും ഇതിൽപ്പെടുന്നു തന്നെ. ഇത്തരം രോഗികൾ ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ അങ്ങേയറ്റം ശ്രമിക്കും. ഇത്തരം സാഹചര്യങ്ങളിൽ ബോധക്ഷയം ഉണ്ടാകുന്നവരും കുറവല്ല. സ്‌പെസിഫിക് ഫോബിയ കൂടുതലായും കണ്ടുവരുന്നത് പാശ്ചാത്യരിലാണ്. ആറു മുതൽ എട്ടു ശതമാനം വരെയാണ് അവിടെ നിരക്കെങ്കിൽ രണ്ടു മുതൽ നാലു വരെ മാത്രമാണ് ഏഷ്യൻ, ആഫ്രിക്കൻ വംശജരിൽ. ഇത് കൂടുതലായും സ്‌ത്രീകളിൽ ആണ് കണ്ടുവരുന്നത്. പത്തു മുതൽ പതിനേഴു വയസ്സുവരെയുള്ള കാലയളവിലാണ് മിക്കവരിലും രോഗലക്ഷണങ്ങൾ പ്രത്യക്ഷമാകുക എന്ന് പഠനങ്ങൾ പറയുന്നു.

സോഷ്യൽ ഫോബിയ : സാമൂഹ്യ ആകാംക്ഷാ രോഗം എന്നും ഇതിനെ പറയാം. സമൂഹത്തിലെ ചില സാഹചര്യങ്ങളെ ഭയക്കുന്നവരാണിവർ. ആൾക്കൂട്ടത്തെ ഭയപ്പെടുക, ആളുകളെ അഭിമുഖീകരിക്കാൻ ഭയപ്പെടുക, ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകുവാൻ ഭയപ്പെടുക തുടങ്ങിയവയാണ് ഇക്കൂട്ടർ നേരിടുന്ന പ്രശ്‌നങ്ങൾ. വിറയൽ ഉണ്ടാകുക, ഹൃദയമിടിപ്പ് കൂടുക, മുഖം ചുവക്കുക, അമിതമായി വിയർക്കുക, വിക്ക്‌ അനുഭവപ്പെടുക തുടങ്ങിയവയാണ് ഇത്തരക്കാരിലെ പ്രധാന പ്രശ്‌നങ്ങൾ. ഇതിനെ നേരിടുന്നതിനായി മദ്യമോ മറ്റു മരുന്നുകളോ സ്വയം ചികിത്‌സയുടെ ഭാഗമായി ഉപയോഗിക്കുന്നവരുമുണ്ട്.

അഗോരാ ഫോബിയ : സ്വന്തം വീടോ അല്ലെങ്കിൽ  പരിചിതവും സുരക്ഷിതവുമായ സ്ഥലത്തുനിന്നോ മാറി, മറ്റുസ്ഥലങ്ങളിൽ ഉണ്ടാകുന്ന ഭയവും അസ്വസ്ഥതകളുമാണ് അഗോര ഫോബിയ കൊണ്ട് ഉദ്വേശിക്കുന്നത്. യാത്രകൾ ചെയ്യാൻ  ഭയം, ഇടുങ്ങിയ മുറികളിൽ ഭയം, തുറസായ സ്ഥലങ്ങളിൽ ഭയം, ഷോപ്പിംഗ് മാളുകളിൽ ഭയം, വീടിനു വെളിയിൽ എവിടെയും ഭയം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത്തരം ഭയപ്പെടുന്ന സ്ഥലങ്ങളിൽ നിന്നും രക്ഷപെടാനാകില്ല എന്ന ഒരു ചിന്ത രോഗികളിൽ ശക്‌തമാകുന്നു എന്നതാണ് ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകത.

തലച്ചോറിലെ ലിംബിക് സിസ്റ്റം എന്നറിയപ്പെടുന്ന ചില ഭാഗങ്ങൾ പ്രത്യേകിച്ചും ഇൻസുലാർ കോർട്ടെക്‌സ്, സിങ്കുലേറ്റഡ് ഗൈറസ്‌, ഹിപ്പോക്യാമ്പസ്, കോർപസ് കലോസം, അമൈഗ്‌ദല തുടങ്ങിയവയുടെ പ്രവർത്തന പ്രശ്‌നങ്ങളാണ് ഇത്തരം അവസ്ഥകളുടെ പിന്നണിയിൽ പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും ഉത്പ്പാദിപ്പിക്കപ്പെടുന്ന ചില സമ്മർദ്ദദായക ഹോർമോണുകളുടെ പ്രവർത്തനങ്ങളാണ് ഇത്തരം പ്രശ്‌നങ്ങളുടെ മുഖ്യ ഹേതു എന്ന് വേണമെങ്കിൽ പറയാം. കോർട്ടിസോൾ, നോർ എപിനെഫ്രിൻ മുതൽ ഡോപാമിൻ, സെറോടോണിൻ വരെയും ഇക്കാര്യത്തിൽ പ്രതിപ്പട്ടികയിൽ തന്നെ.

ഹോമിയോപ്പതിക്കു ഇത്തരം രോഗ ചികിത്‌സയിൽ മുഖ്യമായ സ്ഥാനമുണ്ട്. ഹോമിയോപ്പതിയിലെ പ്രധാന റെപേർട്ടറികൾ പരിശോധിക്കുകയാണെങ്കിൽ ഓരോ ഭയവും പ്രത്യേക പ്രാധാന്യത്തോടെ അതിനനുസരണമായ മരുന്നുകൾ സഹിതം ഉൾപ്പെടുത്തിയിട്ടുണ്ടെന്നു കാണാവുന്നതാണ്. അത്പോലെതന്നെ സൈക്കോതെറാപ്പികളും ഓരോ തരം ഭയങ്ങൾക്കും വ്യത്യസ്‌തമാണ്. പലതരം കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പികളാണ് എല്ലാത്തരം ഭീതി രോഗങ്ങൾക്കും അഭികാമ്യം. എക്‌സ്‌പോഷർ തെറാപ്പി എന്നറിയപ്പെടുന്ന ചികിത്‌സയാണു സ്‌പെസിഫിക് ഫോബിയയിൽ ഗുണകരം. ആക്‌സെപ്റ്റൻസ് ആൻഡ് കമ്മിറ്റ്മെൻറ് തെറാപ്പി സോഷ്യൽ ഫോബിയയിലും സിസ്റ്റമാറ്റിക് ഡി സെൻസിറ്റൈസേഷൻ, കോഗ്‌നിറ്റീവ് റീസ്‌ട്രെക്ച്ചറിങ്, റിലാക്‌സേഷൻ ടെക്‌നിക് എന്നിവ അഗോരാ ഫോബിയയിലും ഗുണപ്രദമാണ്.

ഇത്തരം രോഗങ്ങൾക്ക് മരുന്നിന്റെ ആവശ്യമുണ്ടോ, ഇതൊരു തോന്നലല്ലേ, ഇതിനു കൗൺസിലിങ് മാത്രം പോരെ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. എന്നാൽ എന്റെ ഉത്തരം മരുന്നിന്റെ ആവശ്യമുണ്ട് എന്നുതന്നെയാണ്. തോന്നലുകളും ചിന്തകളും ഉണ്ടാകുന്നത് തലച്ചോറിന്റെ ക്രമമായ പ്രവർത്തനങ്ങളിൽനിന്നാണ്. ഇതിനു സഹായിക്കുന്ന ഒരുപറ്റം ഹോർമോണുകളും രാസവസ്‌തുക്കളും ആവശ്യമുണ്ട്. അവയുടെ കൃത്യവും ഗുണപരവുമായ പ്രവർത്തനങ്ങൾക്ക് ചില മരുന്നുകൾ അത്യാവശ്യമാണ്. മിക്ക മാനസികരോഗങ്ങളും ഇന്ന് മരുന്നുകളും കൗൺസിലിങ്ങും സൈക്കോതെറാപ്പികളും വഴി പൂർണമായും ഗുണപ്പെടുത്താൻ കഴിയുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ, ചെറുതാകട്ടെ വലുതാകട്ടെ, സ്വയമോ ഗൂഗിൾ വഴിയോ ചികിൽസിക്കാതെ വിദഗ്ദ്ധരെക്കൊണ്ട് ചികിൽസിപ്പിക്കുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്.

-Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

4 Comments
 1. Vipin 3 years ago

  Thanks…

 2. Anil 3 years ago

  Thanks for this note

 3. Renjith Kozhikod 3 years ago

  നല്ല പോസ്റ്റ്

 4. Siji 3 years ago

  Good work

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account