താരപുത്രന്റെ അരങ്ങേറ്റ സിനിമ, നമ്മളെ ശശിയാക്കുമോ  എന്ന സന്ദേഹത്തോടെയാണ് ‘ആദി’  കണ്ടത്. തണുത്ത ടീസറും പാട്ടും ഒരു തണുത്ത പടം കാണാൻ നമ്മളെ ട്യൂൺ ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ‘പോണാൽ  പോകട്ടും പോടാ’ എന്ന് പാടിക്കൊണ്ടാണ് ടിക്കറ്റെടുത്തത്.

മിഴിയോരം നനഞ്ഞൊഴുകുന്ന പാട്ട് പ്രണവിനെക്കൊണ്ട് പാടിച്ച് മോഹൻലാലിന്റെ അരങ്ങേറ്റ സിനിമയെ ഓർമ്മിപ്പിച്ച് സാമാന്യ സിനിമാ പ്രേക്ഷകന്റെ നൊസ്റ്റാൾജിയയെ കെട്ടഴിച്ചു വിടുന്നതോടെ സിനിമ വിജയിച്ചു തുടങ്ങുന്നു.

സംഗീത സംവിധായകനാകാൻ കൊതിച്ച്, അച്ഛനോട് രണ്ടു വർഷത്തെ സമയം ചോദിച്ചു വാങ്ങിയ ഒരു പാവത്താൻ പണക്കാരൻ പയ്യനാണ് ആദി എന്ന ആദിത്യ മോഹൻ. സംഗീതത്തോടൊപ്പംതന്നെ പാർകോർ  സ്റ്റണ്ടും അവന് പ്രിയപ്പെട്ടതാണ്. അവന്റെ സ്വപ്നങ്ങളുടേയും  നിരാശയുടേയും ക്ളീഷേ ഡയലോഗുകളും  ടിപ്പിക്കൽ ചെല്ലക്കുട്ടി (പ്രേമിക്കാൻ പോലും താൽപ്പര്യമില്ലാത്തവൻ), നല്ലമ്മ, നല്ല കുടുംബം  സെറ്റപ്പും സിനിമയെ എവിടെ കൊണ്ടെത്തിക്കും എന്ന്  ശങ്കിച്ചു തുടങ്ങുമ്പോഴാണ് കോൺഫിഡന്റ് മുതലാളിയുടെ കാറും കൊണ്ടുള്ള പോക്ക്. പിന്നെയാണ് സിനിമ!

ഒരു സ്ഥിരം വൺലൈനാണ് ഈ സിനിമയുടേതും. ക്ലൈമാക്സ് ഇതൊക്കെത്തന്നെ എന്ന് ആർക്കും ഊഹിക്കാം. പക്ഷേ, അതിനിടയിലുള്ള ആ കള്ളനും പോലീസും കളി തിയേറ്ററിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു. മലയാള സിനിമ ഇതുവരെ  കാണാത്ത ആക്‌ഷൻ രംഗങ്ങളിൽ ( പാർകോർ സ്റ്റണ്ട്)  പ്രണവിനെ പോസ്റ്റ് ചെയ്ത്, ഇടയ്ക്കിടെ പഴയ മോഹൻലാലിനെ ഓർമ്മിപ്പിച്ച് ‘അതുക്കും മേലെ’ എന്ന് പ്രേക്ഷകനെക്കൊണ്ട് പറയിപ്പിച്ച്, ഓരോ സീക്വൻസിനും ആരാധകരെക്കൊണ്ട് കയ്യടിപ്പിച്ച് സംവിധായകൻ കളിക്കുന്ന ആ കളിയുണ്ടല്ലോ, അതാണ് പടത്തിന്റെ വിജയം. പ്രണവ് എന്ന നായകനെ താരമാക്കുന്നു, ജീത്തു ജോസഫ്. ഗൈൽസ് കോൺസിൽ എന്ന പുലിയാണ് പാർകോർ ആശാൻ. ഛായാഗ്രാഹകൻ സതീഷ് കുറുപ്പിനും എഡിറ്റർ അയൂബ്‌ഖാനും ഈ ദൃശ്യങ്ങളുടെ പേരിൽ ഉഗ്രൻ കയ്യടി നിർബന്ധമായും കൊടുക്കേണ്ടതുണ്ട്.

പ്രണവിന്റെ കിടിലൻ പാട്ടും നജീമിന്റെ  മെലഡിയുമുണ്ട്. അനിൽ ജോസെഫിന്റെ സംഗീതം വിഷ്വലുകളെയും പ്രേക്ഷകനെയും ത്രസിപ്പിക്കുന്നു.

അനുശ്രീയുടെ തന്റേടമുള്ള നായികയുടെ നാവിൽ, അപകർഷതാബോധമുള്ള  അന്തം വിട്ട ഡയലോഗുകൾ ഇടയ്ക്കിടയ്ക്ക് വച്ചുകൊടുക്കുമ്പോഴാണ് സംവിധായകന്റെ തലയ്ക്കു മേടാൻ തോന്നുക. പാവപ്പെട്ടവനായ നായകന്റെ കൂട്ടുകാരന്  നായകനു വേണ്ടി ജീവൻ കളയേണ്ടി വരുന്നു ഈ രണ്ടായിരത്തി പതിനെട്ടിലും!!

അനുശ്രീ നന്നായി ചെയ്യുമ്പോൾ ചിലയിടത്ത് കഥാപാത്രത്തെ ‘വെറുമൊരു പെണ്ണാ’ക്കി  ചുരുക്കുന്നു  സംവിധായകൻ. മണിയാശാനായി മേഘനാഥനെ കാണുന്നത് പ്രേക്ഷകർക്കിഷ്‌ടപ്പെടും. ഷറഫുദ്ധീന് കോഴിയിൽ നിന്നിറങ്ങിക്കിട്ടിയ നല്ലൊരു വേഷം. സിദ്ധിഖിന്റെ ‘അച്ഛൻ’ ദൃശ്യത്തിൽ നിന്നിറങ്ങിവന്ന പോലൊരു പ്രകടനം നടത്തുന്നുണ്ട്. തെലുങ്ക് കച്ചോടത്തിനു വേണ്ടി ഇറക്കിയ ‘ഡാഡിഗിരിജ’ മാറ്റമില്ലാത്തത് തനിക്കു മാത്രമാണെന്ന ഭാവത്തിൽ നോട്ടം കൊണ്ട് വില്ലൻ കളിക്കുന്നുണ്ട്. ലെനയെ ടിപ്പിക്കൽ   അമ്മയാക്കി സ്നേഹിപ്പിച്ചും  കരയിപ്പിച്ചും  കാണിക്കുമ്പോൾ വേറെ രണ്ടു പെൺകുട്ടികളെ ചന്തം കാണിക്കാൻ സിനിമയിലെടുത്ത് മൂലയ്ക്ക് നിർത്തിയിട്ടുണ്ട്.

സിനിമ കോടികൾ വാരണമെങ്കിൽ ഇങ്ങനെയൊക്കെത്തന്നെ വേണമല്ലോ..ല്ലോ..ല്ലേ…

14 Comments
 1. Vinod 8 months ago

  Unbiased review….

  • Author
   UMESH VALLIKKUNNU 8 months ago

   ❤❤

 2. Jayesh 8 months ago

  Good review…

  • Author
   UMESH VALLIKKUNNU 8 months ago

   ❤❤

 3. Sukumar 8 months ago

  നല്ല റിവ്യൂ. ഓടുന്ന ആദിയും തോൽക്കുന്ന സിനിമയും എന്ന് പറയുമ്പോഴും, “ആരാധകരെക്കൊണ്ട് കയ്യടിപ്പിച്ച് സംവിധായകൻ കളിക്കുന്ന ആ കളിയുണ്ടല്ലോ, അതാണ് പടത്തിന്റെ വിജയം”എന്ന് പറഞ്ഞത് ചിലപ്പോൾ ഫാൻസുകാരുടെ വിജയമാകാം…

  • Author
   UMESH VALLIKKUNNU 8 months ago

   ❤❤

 4. Anil 8 months ago

  Nice review..

  • Author
   UMESH VALLIKKUNNU 8 months ago

   ❤❤

 5. Vipin 8 months ago

  Star power, and the fans… nothing else.

  • Author
   UMESH VALLIKKUNNU 8 months ago

   ❤❤

 6. James 8 months ago

  സിനിമ കോടികൾ വാരണമെങ്കിൽ ഇങ്ങനെയൊക്കെത്തന്നെ വേണമല്ലോ….

  • Author
   Umesh Vallikkunnu 8 months ago

 7. അബ്ബാസ് 7 months ago

  കണ്ടിരിക്കാം. അതിൽ കവിഞ്ഞൊന്നുമില്ലാതെപോയി താരരാജാവിന്റെ മകന്റെ ചിത്രം. ക്ലീഷേകളും സിനിമയും 90 കളിൽ നിറഞ്ഞാടിയത്

  • Author
   ഉമേഷ് 3 months ago

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account