ഹാലോ, ‘വിഷു’ ഇങ്ങെത്തി.. എന്താ പരിപാടി ?

എല്ലാം കൊണ്ടും റിട്ടയര്‍ ആയ സുഹൃത്ത്‌ എല്ലാറ്റിന്നും റിട്ടയര്‍ ആയവനോടാണ് ചോദ്യം, എന്താ പരിപാടി. എതായാലും മലബാര്‍ ഗോള്‍ഡ്‌ പരസ്യം പോലെയുള്ള പരിപാടികള്‍ ഇല്ലല്ലോ..

ഓണം വരുന്നതിനു മുന്‍പ് തന്നെ മുംബൈ മാവേലിമാരെ പല നിറത്തിലും വേഷത്തിലും കാണാം. വിഷുവിനു മുംബൈയിലെ കർണികാരങ്ങള്‍ സ്വർണ്ണച്ചാമരം വീശി വീഥികള്‍ അലങ്കരിക്കും. മുംബൈയിലെ കേരള സ്റ്റോറില്‍ ചക്കയും, മാങ്ങയും പഴവും വിഷുക്കഞ്ഞിക്കുള്ള കൂട്ടങ്ങളും നിറയും. കിട്ടാനിരിക്കുന്ന പോക്കറ്റ്‌മണി (കൈനീട്ടം) കാത്തിരിക്കു൦ മുംബൈ കുട്ടികള്‍. കഴിഞ്ഞ തവണ മകന് ആയിരം രൂപ കൈനീട്ടം കൊടുത്തു അവന്റെ മുഖത്ത് വിരിയുന്ന ആഹ്ലാദം കാണാന്‍ നോക്കിയിരുന്നപ്പോള്‍ അവന്റെ ചോദ്യം..

“വൈ ഡോണ്ട് യു പുട്ട് ദിസ്  മണി ഡയറക്റ്റ് ടു മൈ പെടിഎം, ഡാഡ്”

ഗുരുവായൂരപ്പനെ ഇന്റര്‍നെറ്റ്‌ കണിയില്‍ ദര്‍ശിക്കുന്ന വിഷുക്കാലം  വിദൂരമല്ല.!.

“ഇവിടെ കിട്ടിയില്ലെങ്കില്‍ അവിടെ പോണ്ടിവരും മാട്ടുങ്കയില്‍”

സാധനങ്ങളുടെ ലീസ്റ്റും സഞ്ചിയും തരുമ്പോള്‍ അവള്‍ ഓര്‍മ്മപ്പെടുത്തി. ഈ റെഡിമേഡ് ആഘോഷങ്ങളില്‍ താത്‌പര്യമില്ലെങ്കിലും ഗൃഹാദുരത്വം നിലനിര്‍ത്താന്‍ ബാദ്യസ്ഥനാണല്ലോ!

കേരള സ്റ്റോറില്‍ വന്‍തിരക്ക്. ഒരാള്‍കൂടി കൂട്ടത്തിലേക്ക് വരുന്നത് ഇഷ്‌ടപ്പെടാത്ത സ്‌ത്രീകള്‍ ചങ്ങലയായി നിന്നു. പുറമേ നിന്ന് വിഷു സാധനങ്ങള്‍ ലീസ്റ്റുമായി ചേര്‍ത്ത് നോക്കി. കടക്കാരന്‍ കണ്ണിറുക്കി കാണിച്ച് ലീസ്റ്റ് വാങ്ങി വച്ചു… “ഒരഞ്ചു മിനിറ്റ്”

സ്‌ത്രീജനങ്ങള്‍ വലിയ സഞ്ചിയുമായി പരസ്‌പരം പൊങ്ങച്ചം പങ്കുവച്ചു.

ലീസ്റ്റ് പ്രകാരമുള സാധനങ്ങള്‍ തയ്യാര്‍.

“കൊന്നപ്പൂ?”

കടക്കാരന്‍ കൈ മുകളില്‍ പൊക്കി സ്വർണ്ണപ്പൂ പോലെ മാറ്റി വച്ചിരുന്ന ഒരു പാക്കറ്റ് എടുത്തു തന്നു. സുന്ദരമായി പാക് ചെയ്‌ത നാലു മണി കണിപ്പൂ!

Cassia fistula എന്ന് പ്രിന്റ്‌ ചെയ്‌ത കടലാസ്സ്‌ പാക് .

“ഇത്?”

“സാധനം തായ്‌വാനാ… കിട്ടാനില്ല. ലാസ്റ്റ് പൊതിയാ. അമ്പതു രൂപ.”

അടക്കയെ തോൽപ്പിക്കുന്ന ചെറു അടക്ക കണ്ടപ്പോള്‍ ചോദിച്ചു “ഇത് ചൈനയുടേതാണോ?”  കടക്കാരന്‍ മഞ്ഞപ്പല്ല് കാണിച്ചു ചിരിച്ചു.

അതിരാവിലെ വീട്ടില്‍ കണിയോരുക്കങ്ങള്‍ കേട്ടുണര്‍ന്നു. പതിവ് കണി  കാണരുതെന്ന് തീരുമാനിച്ചിട്ടും, ജനല്‍ ഗ്ലാസ്സിനപ്പുറത്തു മണിപ്ലാന്റില്‍ ട്രപ്പീസു കളിക്കുന്ന എലികള്‍ തന്നെ ഇന്നും കണി!

കണികാണാന്‍ അവള്‍ വിളിക്കുന്നത്‌ കാത്തു കണ്ണടച്ചു കിടന്നു…

1 Comment
  1. Suresh 2 years ago

    Nice… Happy vishu!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account