പണ്ടൊരിക്കൽ ഒരു കാട്ടിലെ സിംഹാരാജാവിൻറെ ശല്യം സഹിക്കവയ്യാതെ മൃഗങ്ങളെല്ലാം ഒത്തുകൂടി. ഇതിനൊരു അറുതി വരുത്താൻ കൂട്ടത്തിൽ കാരണവരായ കുരങ്ങച്ചൻ ബുദ്ധിമാനായ കുറുക്കനെ ചുമതലപ്പെടുത്തി. അപ്രകാരം  കുറുക്കൻ സിംഹത്തിന്റെ ഗുഹയിലെത്തി. തനിക്ക്  സിംഹത്തെ ജീവിതകാലം മുഴുവൻ പരിചരിക്കുവാനുള്ള ആഗ്രഹം ഉണർത്തിച്ചു. സൗജന്യമായി ലഭിക്കുന്ന സൗഭാഗ്യം കുറുക്കൻറെ മണ്ടത്തരമാണെന്നു കരുതി  സിംഹം അത് സന്തോഷപൂർവം അംഗീകരിച്ചു. അന്നുമുതൽ കുറുക്കൻ സിംഹത്തിനു വിഭവസമൃദ്ധമായ  ആഹാരം വച്ചുകൊടുത്തു ശുശ്രൂഷിച്ച് പോന്നു. ദിവസങ്ങൾക്കകം ശരീരമനങ്ങാതെ അമിതാഹാരം കഴിച്ചു പൊണ്ണത്തടിയനായ സിംഹം കുഴിമടിയനുമായി മാറി. ഈ അവസരം നോക്കി കുറുക്കൻ സ്ഥലം വിടുകയും ചെയ്‌തു. ശാരീരികവും മാനസികവുമായി ക്ഷീണിതനായ സിംഹം പട്ടിണി കിടന്നു മരണപ്പെടേണ്ടി വന്നു.

ബാലപംക്‌തിയിൽ പ്രസിദ്ധീകരിക്കേണ്ട ഈ കഥക്ക് ഇവിടെ എന്ത് പ്രസക്‌തി, അല്ലെ? എന്നാൽ നമ്മുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന ഈ മുത്തശ്ശിക്കഥയിൽ ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. മോഹന സുന്ദര വാഗ്‌ദാനങ്ങളാൽ പലതരത്തിലും നാം ഇന്ന് കബളിപ്പിക്കപ്പെണ്ട് കൊണ്ടിരിക്കുകയാണ് എന്നത് ഒരു നഗ്‌നസത്യമാണ്. ചില ഉദാഹരണങ്ങൾ നമുക്ക് പരിശോധിച്ചു നോക്കാം.

കൂറ്റൻ കച്ചവട സമുച്ഛയങ്ങളിൽ  പ്രത്യക്ഷപ്പെടുന്ന വൻ കിഴിവ് വാഗ്‌ദാനങ്ങൾ; കുറഞ്ഞ പലിശ നിരക്കിലെ ലോൺ, സൗജന്യ ക്രെഡിറ്റ് കാർഡുകൾ എന്നിവ നൽകാൻ വ്യഗ്രത കാട്ടുന്ന ബാങ്കുകൾ; ഇവയെല്ലാം തന്നെ നമ്മുടെ കഥയിലെ സിംഹത്തിനുള്ള കുറുക്കൻറെ സൗജന്യ വാഗ്‌ദാനത്തിനു ഉദാഹരണങ്ങളല്ലേ ?

പണ്ടുകാലത്ത് കാൽനടയായി, നാട്ടുകാരോട് കുശലം പറഞ്ഞ്, അടുത്തുള്ള കടകളിൽ പോയി വാങ്ങിയിരുന്ന സാധന സാമഗ്രഹികൾ  എല്ലാം തന്നെ വീട്ടുവാതുക്കൽ കൊണ്ടെത്തിക്കുന്ന മൊബൈൽ ആപ്‌ളിക്കേഷനുകൾ മനുഷ്യൻറെ ശാരീരിക ക്ഷമതയേയും, പരസ്‌പര സഹകരണ ബോധത്തെയും അല്ലെ ചൂഷണം ചെയ്‌തിരിക്കുന്നത്?

അവധിക്കാലത്ത് നാട്ടുമാവിൻ ചോട്ടിൽ ഉറുമ്പിനെ കുഴിച്ചിട്ട് മാമ്പഴം വീഴാൻ കാത്തിരുന്ന, പാടവരമ്പത്തുകൂടി ഓടിനടന്ന് വയലുകൾ തോറും പരലുകളെ പിടിക്കാൻ വ്യഗ്രത കാട്ടുന്ന, മണ്ണപ്പം ചുട്ട് അരിയും കറിയും വച്ച് കളിച്ചിരുന്ന കുരുന്നു ബാല്യങ്ങൾ, മൊബൈൽ ഫോണുകളിലെ ഏകാന്തമായ കളികളിലും കാർട്ടൂൺ സിനിമകളിലും ഒതുങ്ങിക്കൂടിയില്ലേ! പാഴ് ഭക്ഷണങ്ങൾ കഴിച്ച് ചീർത്ത് വരുന്ന ശരീരം ഒരടി നടന്ന്, അല്ലെങ്കിൽ ഒരു നില പടി കയറി കുറയ്ക്കുവാൻ  നമ്മുടെ യുവജനതക്കു ഇന്ന് കഴിയുന്നില്ല. കാരണം നമ്മൾ അവർക്ക് വെറും ഉപദേശികൾ ആകുന്നതല്ലാതെ മാർഗ്ഗദർശികളാകുന്നില്ല. വ്യാവസായിക വിപ്ലവത്തിന്റെ ഉല്പന്നങ്ങളായ ഈ മാറ്റങ്ങൾ നമ്മുടെ യുവ ജനതയിൽ വരുത്തുന്ന ശാരീരികവും മാനസികവുമായ മന്ദത കുറുക്കൻ സിംഹത്തിൽ വരുത്തിയ മാറ്റത്തിന് ഉദാഹരണങ്ങളാണ്.

ഇന്ന് നാം കഷ്‌ടപ്പെട്ട് നേടിയെടുത്തതെല്ലാം അതുപോലെയെങ്കിലും നിലനിർത്തുവാൻ, നമ്മുടെ യുവജനതയെ നേർ വഴിക്ക് നയിക്കുവാൻ, അങ്ങനെ നല്ലൊരു നല്ല നാളെയെ സൃഷ്‌ടിക്കുവാൻ, സിംഹത്തെ കഴിവില്ലാത്തവൻ ആക്കിയ കുറുക്കനാവാതെ; മിത്രങ്ങളെ ശത്രുവിൽ നിന്നും രക്ഷിക്കുവാൻ കഴിവുള്ള കുറുക്കനെ നിയോഗിച്ച കുരങ്ങച്ചനായി മാറുവാൻ നമുക്ക് കഴിയട്ടെ.

കാലം മുന്നേറുമ്പോൾ പിറകോട്ട് നടക്കുന്നവൻ വിഡ്ഢികളാണ് എന്ന സത്യ വസ്‌തുത ഓർമിപ്പിച്ചുകൊണ്ട് തന്നെ പറയട്ടെ, നമ്മുടെ മുന്നേറ്റം പൈതൃകമായ മാനുഷ്യ മൂല്യങ്ങളെ ചവിട്ടി മെതിച്ചുകൊണ്ട് ആകരുത്.

ഇത്തരത്തിലുള്ള ഒട്ടേറെ ഗുണപാഠകഥകൾ നമ്മുടെ എല്ലാ മത ഗ്രന്ഥങ്ങളിലും ധാരാളമുണ്ട്. അവ കണ്ടെത്തി, നല്ലരീതിയിൽ പകർന്നു കൊടുത്ത് നമ്മുടെ കുട്ടികളെ നല്ലൊരു മനുഷ്യനായി വളർത്തുവാൻ  നമുക്ക് ശ്രമിക്കാം.

-മനോജ് മുരളി

11 Comments
 1. Sunil 2 years ago

  നല്ല മെസ്സേജ്. ഒപ്പം, ഓർമകളെ തൊട്ടുണുർത്തുന്നതും….

  • Author
   Manoj M 2 years ago

   നല്ല വാക്കുകൾക്ക്‌ നന്ദി..

 2. MADHU D NAIR 2 years ago

  വളരെ നന്നായിട്ടുണ്ട്….

 3. Adarsh G 2 years ago

  Veendum adipoli!!

 4. P K N Nair 2 years ago

  പുതു തലമുറ വഴിതെറ്റുന്ന എന്നത് ശരിയാണ്. അവരെ നേർവഴിക്കു കൊണ്ടുവരാൻ ആരുണ്ട്? ഈ ഒരു പ്ലാറ്റഫോമിൽ തന്നെ (ജ്വലനം) എത്രയോ നല്ല, മനസ്സിലാക്കേണ്ടതും അനുകരിക്കേണ്ടുന്നതുമായ എഴുത്തുകൾ വന്നിട്ടുണ്ട്. അതൊക്കെ വായിക്കാൻ അവര്ക്കുണ്ട് നേരം? ഗോസ്സിപ്പുകളുടെയും സെൽഫിയയുടെയും പുറകെ പോയി സമയം കളയുന്ന ഇവർ, നല്ലതിന് വേണ്ടി അൽപ്പം ശ്രമിച്ചാൽ മാറാവുന്നതേ ഉള്ളു, ഓരോരുത്തരും ഈ സമൂഹവും. ഈ നല്ല മെസ്സേജിന് നന്ദി, മനോജ്..

  • Author
   Manoj M 2 years ago

   ഇത് വെറും ഒരു ലേഖനം മാത്രമല്ല, ഇത് പ്രാവർത്തികമാക്കാൻ ഞങ്ങൾ എല്ലാ ഞായറാഴ്ചകളിലും കുട്ടികൾക്കായി സത്സംഗം ക്ലാസുകൾ തുടങ്ങുന്നു. പ്രോത്സാഹനങ്ങൾക്ക് നന്ദി

 5. Babu Raj 2 years ago

  കുട്ടികളെ നല്ലൊരു മനുഷ്യനായി വളർത്തുവാൻ നമുക്ക് ശ്രമിക്കാം.

 6. Ashok Kumar 2 years ago

  Do the good. It will definitely pay off in the long run..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account