മഹാപ്രളയം അതിജീവിച്ചു. അതിജീവനത്തിന്റെ ഓണക്കാലവും കഴിഞ്ഞു. ഇടിഞ്ഞ മലകളും കവിഞ്ഞൊഴുകിയ പുഴകളും വിണ്ടുകീറിയ ഭൂമിയും ചിലരുടെ മാത്രം ഒർമകളായി മാറുന്നു. പ്രളയക്കെടുതിയും പണപ്പിരിവും രാഷ്ട്രീയമാവുന്നു. കോരന് കഞ്ഞി പഴയതുപോലെ വീണ്ടും….
പണം കയ്യിലെത്തിയപ്പോൾ കുന്നുകളിടിച്ചും വയലുകൾ നികത്തിയും മാളികകൾ പണിഞ്ഞു. പിടിച്ചുകെട്ടിയ പ്രകൃതി കുതറിയോടിയപ്പോൾ ഇളക്കങ്ങൾ തട്ടുന്നു, ഇടിഞ്ഞു വീഴുന്നു.
നിറഞ്ഞൊഴുകിയ നീർച്ചാലുകൾ വറ്റിവരളുന്നു. ദാഹജലം കിട്ടാക്കനിയാകുന്നു. കുപ്പിവെള്ളം സുലഭവും.
കടലിൽ മഴപെയ്യുന്നതും വനത്തിൽ ഉരുൾ പൊട്ടുന്നതും ദൈവത്തിന്റെ വികൃതി. നാട്ടിൽ പ്രളയമുണ്ടാകുന്നത്…? ആർക്കും അറിയില്ലെന്ന് ഭാവം. കണ്ണടച്ചുള്ള ഇരുട്ട്.
കേരളം മാറ്റങ്ങളുടെ നാട്. ആരോപണങ്ങളിൽ നിന്നും ആരോപണങ്ങളിലേക്കുള്ള മാറ്റം. മറവിയുടെയും. പുതിയ വിഷയങ്ങൾ തലപൊക്കുമ്പോൾ (ഉണ്ടാക്കുമ്പോൾ) ഇന്നലെകൾ മറക്കുന്നു.
ഇരകളും വേട്ടക്കാരും പെരുകുമ്പോൾ, ബുദ്ധിശൂന്യതയുടെ പര്യായങ്ങൾ എവിടെയും തിളങ്ങുന്നു. രാത്രിചർച്ചകളിൽ, ഒന്നും ചെയ്യാനാവാത്ത (ചെയ്യാനറിയാത്ത), ‘വായ്ത്താളം’ മാത്രം കൈമുതലുള്ള നേതാക്കന്മാരും സാമൂഹ്യ പ്രവർത്തകരും നിരീക്ഷകരും നിറഞ്ഞാടുന്നു. രാഷ്ട്രീയ, മത അന്ധവിശ്വാസങ്ങൾ നിയമത്തെ വെല്ലുവിളിക്കുന്നു. ഇരട്ടത്താപ്പുകാർ!
എന്റെ കേരളമേ… ഞാൻ തനിച്ചാവുന്നു. നീയും. അക്കരപ്പച്ചപോലെ എന്റെ കേരളം.
Kerala is losing it’s culture and beauty
നമ്മുടെ പൈതൃകം നഷ്ടപ്പെടുന്നു ..