നഖങ്ങളുടെ ചിത്രം
ആലേഖനം ചെയ്ത ചിത്രത്തില്‍
ഏതു നഖത്താല്‍
മുദ്ര വയ്ക്കും ?

മിനുത്ത തുണിയില്‍ മുക്കി
കോറുവാനാവാത്ത ചിത്രം
ചിത്രകാരൻ
ഹൃദയത്തില്‍ വരയ്ക്കും.

രൂപങ്ങള്‍ പോറലുകളായി
മാറുമോ?
മായാത്ത വേദനയാര്‍ന്ന പോറലുകള്‍
ആരുടെ ഹൃദയത്തിലാകും
ചുവപ്പു പുരട്ടുക!

നിലവിളികൾ നഷ്ടപ്പെട്ട
ഒരു രാത്രിയിലേക്ക്
നഖമുദ്രിതമായ മനസ്സ്
എന്നാണ്
കടക്കുക !

6 Comments
 1. Peter 4 years ago

  നല്ല വരികൾ …

  • Author
   Anoo 4 years ago

   വായിച്ച്‌ അഭിപ്രായം അറിയിച്ചതിൽ സ്നേഹം

 2. Haridasan 4 years ago

  നന്നായിട്ടുണ്ട് …

  • Author
   Anoo 4 years ago

   സന്തോഷം…സ്നേഹം

 3. Retnakaran 4 years ago

  good…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account