കാലത്തിന്റെ മുഖം ഇരുളുമൂടി മങ്ങുന്നു. കറുത്ത മുഖം മൂടികൾ മിന്നൽ വെളിച്ചത്തിൽ ക്രൂരമായി ചിരിക്കുന്നു. മനുഷ്യന്റെ മുഖം മൂടികൾ അഴിഞ്ഞു വീഴുന്നു. നാലുപാടും ദീനരോദനങ്ങൾ മാറ്റൊലി കൊള്ളുന്നു. കർക്കിടകത്തിന്റെ കൂരിരുട്ട് പടരുന്നു. വ്യഥകളും മാറാരോഗങ്ങളും പെരുകുന്നു. ജീവിതം കാക്കേണ്ടവർ പോരടിക്കുന്നു.

ഇരകളും വേട്ടക്കാരും പോരടിക്കുമ്പോൾ രക്തദാഹികളായ കച്ചവടക്കാർ ആർത്തട്ടഹസിക്കുന്നു. ചോരയുടെ ഗന്ധത്തിനായി നാസിക ഉയർത്തുന്നു. ഇരയുടെയും വേട്ടക്കാരന്റെയും പേരിൽ ആക്രോശിക്കുമ്പോൾ, സത്യങ്ങൾ ഇല്ലാതാകുന്നു.  ചുറ്റിനും മുതലക്കണ്ണീർ.

വിപ്ലവാഭിവാദ്യങ്ങളും പിന്തുണയും മുഴക്കുന്നു. ഇന്നലെകളിലെ ക്രൂരതകൾ വഴിമാറുന്നു. ഇന്നിലെ ആക്രോശം മാത്രം. നാളെ ഇല്ല. പുത്തൻ ക്രൂരതയ്ക്കായുള്ള കാതോർക്കൽ. അന്യന്റെ വ്യഥകളിൽ ആർത്തട്ടഹാസം.

ശാന്തമായ രാത്രികൾ ഓർമ്മയാകുന്നു. ദീനരോദനങ്ങൾ ഉറക്കം കെടുത്തുന്നു. വെളിച്ചം ഇരുളുന്നു. ധൂമങ്ങൾ അന്തരീക്ഷം നിറയ്ക്കുന്നു. വായു മലിനമാക്കുന്നു. ജലം വിഷമയമാകുന്നു. ഹിമപാളികൾ തകർന്നടിയുന്നു. നീരാളികൾ പിടിമുറുക്കുന്നു. കഴുകന്മാർ നഖങ്ങൾ കൂർപ്പിക്കുന്നു. ഇരയുടെ മാംസം പിച്ചി ചീന്തുന്നു.

എന്നിട്ടും.. മനുഷ്യ ചിന്തകൾ മാറുന്നില്ല. ഞാൻ എന്ന ഭാവം കൊടുമ്പിരികൊള്ളുന്നു. നിയമങ്ങൾ മാറ്റിമറിയ്ക്കുന്നു. ദ്രവ്യം കുന്നുകൂടുമ്പോൾ മറ്റെല്ലാം മറയ്ക്കപ്പെടുന്നു. വെളിച്ചത്തെ തടയുന്നു. ഇരുട്ട് കയറിയ നെഞ്ചകം അട്ടഹസിക്കുന്നു. നീളുന്ന കൈകളിൽ രക്തക്കറകൾ.  ആ കറകളിൽ സ്വർണ വളയങ്ങൾ. വളയങ്ങൾ കണ്ഠങ്ങളെ പിളർക്കുന്നു. നിരാലംബർ പിടഞ്ഞു മരിക്കുന്നു.

അകലെ, ആകാശത്ത് ഇരുൾ മൂടുന്നു. സൂര്യനുദിക്കാത്ത ദിനങ്ങൾ അടുത്തുവരുന്നു. ചന്ദ്രനും നക്ഷത്രങ്ങളും പ്രതിഫലനമില്ലാതെ മങ്ങുന്നു.

 

9 Comments
 1. Meera Achuthan 5 years ago

  വർത്തമാന കാലത്തിന്റെ ഔട്ട്ലൈൻ.
  വളരെ നന്നായിരിക്കുന്നു.

  • Author
   Haridasan 5 years ago

   വായനയ്ക്ക് നന്ദി

 2. Babu Raj 5 years ago

  കാലത്തിന്റെ മുഖചിത്രം.

  • Author
   Haridasan 5 years ago

   വായനയ്ക്ക് നന്ദി

 3. C GANESH 5 years ago

  നല്ല കുറിപ്പ്

  • Author
   Haridasan 5 years ago

   വായനയ്ക്കും അഭിപ്രായത്തിനും നന്ദി…

 4. Sunil 5 years ago

  Good one..

 5. Anil 5 years ago

  Well written

 6. Kamal Razak 5 years ago

  Very depressing scenario but compelling reading. Very effective and well written.
  We should bear in mind that everyone of us is a loser, we are going to be dead!
  Cheer up! Think of love, flowers, Icecream, chocolate, perfume, lipstick!
  Send the vulture to the Nail Bar

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account