ഈയാഴ്ച്ച എന്തെഴുതും എന്ന് കാടുകയറി ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് അമ്മയുടെ ചോദ്യം:

”റൊമ്പ ദൂരം പോയിട്ടിയാ സ്വരൺ?”

“ഇല്ലൈ അമ്മാ ചിന്തൈ എങ്കെ നിന്റ് തുടങ്ങിയോ, അങ്കൈ താൻ നിക്കറേൻ”

”അപ്പടി റൊമ്പ  നേരം നിക്കക്കൂടാത്. എതാവത് ശീഘ്രം എഴുതിടുങ്കോ”

അമ്മയുടെ ഉപദേശം സ്വീകരിച്ച ഞാൻ ഒടുവിൽ  അത് തന്നെ തിരുമാനിച്ചു. ഷാഹിന ഇ. കെ. യുടെ ‘നീലത്തീവണ്ടി’യെക്കുറിച്ച്  എഴുതാൻ.

മൂന്ന് വ്യത്യസ്‌ത സ്റ്റേഷനുകളിലൂടെയാണ് നീലത്തീവണ്ടി കൂകി പായുന്നത്. അവിടത്തെ കാഴ്ച്ചകൾ മതവും, സ്‌ത്രീസ്വാതന്ത്ര്യവും, രാഷ്‌ട്രീയവുമൊക്കെയാണ്. ഓരോ നോവലെറ്റിനും ഓരോന്നു പറയാനുണ്ട്. ഓരോന്നും ഹൃദയത്തെ അഗാധമായ് സ്വാധീനിക്കുന്നവയുമാണ്.

സൈരയെക്കുറിച്ച് തന്നെ ആദ്യം പറയാം. പുരുഷമേധാവിത്വവും, മതതീവ്രതയും സൈര നിൽക്കുന്ന ഈ സ്റ്റേഷനിൽ നമുക്ക് നേരിട്ടു കാണാം. ഒന്നു തട്ടം നെറ്റിയിൽ നിന്നൂർന്ന് പോകുമ്പോഴേക്കും സൈര വലിയ അപരാധിനി ആയിത്തീരുന്നു. അവിടെ മതവിശ്വാസങ്ങൾ തീർക്കുന്ന ചങ്ങലയിൽ അവൾ  ബന്ധിതയാകുന്നു. അല്ലെങ്കിലും വിശ്വാസ സംരക്ഷണവും ആചാര സംരക്ഷണവുമൊക്കെ നമ്മുടെ നാട്ടുകാർക്ക് വലിയ സംഭവമാണല്ലോ! അതാണിപ്പോൾ ശബരിമലയിലും കാണുന്നത്.

സൈരയുടെ ചേച്ചി റുബയ്യയുടെ ഭർത്താവും കടുത്ത മതവിശ്വാസിയുമായ ഇസ്ഹാക് റുബയ്യയുടെയും സൈരയുടെയും വസ്‌ത്രധാരണത്തിലും മറ്റു വ്യക്‌തിപരമായ കാര്യങ്ങളിലും ഇടപെടുന്നതു നോവലറ്റിൽ കാണാം. നർമ്മവും, പ്രതിരോധവും ഓരോ അക്ഷരങ്ങളിലും ഒഴുകിയൊഴുകി പോകുകയാണ്. ആ ഒഴുക്കിനൊപ്പം വായനക്കാരനും നീന്തുന്നു.

അടുത്ത സ്റ്റേഷനിൽ കതിർവേലുവും, മുത്തുലക്ഷ്‌മിയുമാണ് ഉണ്ടായിരുന്നത്. കൂടാതെ കുട്ടിക്കുറുമ്പുകളുമായ് രാജയും സുധയും. ഗ്രാമത്തിന്റെ ഐശ്വര്യമാണ് മുത്തുലക്ഷ്‌മി. എന്തിനും, ഏതിനും മുത്തുലക്ഷ്‌മി എല്ലാവരുടെയും കൂടെ മുൻപിൽ തന്നെയുണ്ടാകും. ആ സ്റ്റേഷനിൽ പുരുഷൻ ഞെരുക്കിക്കളഞ്ഞ ഒരു സ്‌ത്രീ ജീവിതമാണ് കാണാൻ കഴിയുന്നത്. കൃത്യമായ രാഷ്‌ട്രീയവും പറഞ്ഞു പോകുന്ന നോവലെറ്റിൽ, ഞാനാദ്യമായ് വാക്കുപാലിക്കുന്ന ഒരു രാഷ്‌ട്രീയക്കാരന്ന കണ്ടു. അതിന്റെ ആനന്ദം ഒന്നുവേറേ തന്നെയായിരുന്നു. സാധാരണ നേതാക്കന്മാർ വല്ലാത്ത മോഹന വാഗ്‌ദാന പ്രിയരാണല്ലോ? അതിൽ നിന്നും വ്യത്യസ്‌തനായിരുന്നു ഈ നോവലെറ്റിലെ രാഷ്‌ട്രീയക്കാരൻ.

മൂന്നാമത്തെ  പ്ലാറ്റ്ഫോമിൽ ഇറങ്ങാൻ നിക്കുമ്പോഴാണ്  സ്വാതന്ത്ര്യം തിരഞ്ഞുപോകുന്ന എം.എൽ.പി. സ്‌കൂളിലെ  ശ്രീമതി ശ്യാമള ടീച്ചറെ കണ്ടത്. അവരുടെ ഭർത്താവ് ശ്രീമാൻ നാരായണൻ ശ്രീമതി ശ്യാമള ടീച്ചറെ വല്ലാതെയങ്ങ് കൺട്രോൾ ചെയ്യുമായിരുന്നു. ഭർത്താവ് എന്ന ചങ്ങല പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യമാകുന്ന നീലത്തീവണ്ടിയിൽ കയറി നാടുചുറ്റാനിറങ്ങിയതാണ് കഥാനായിക ശ്യാമള ടീച്ചർ.

ഒടുവിൽ എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പെത്തി. മതവും, രാഷ്‌ട്രീയവും, സ്വാതന്ത്ര്യവും വിഷയമാകുന്ന ഈ നോവെലറ്റുകൾ എന്തെന്നില്ലാതെ നമ്മെ സ്വാധീനിക്കുന്നു. സ്‌ത്രീ ജീവിതത്തിന്റെ മൂന്ന് ഭാവങ്ങളാണ് ഷാഹിന ഇ.കെ. നീലത്തീവണ്ടിയിൽ കുറിച്ചിടുന്നത്.

– സ്വരൺദീപ്

1 Comment
  1. മനോജ് വീട്ടിക്കാട് 1 week ago

    നല്ല വായന ഇനിയും തുടരട്ടെ സ്വരൺ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account