ഭഗവതിക്കാവിലെ പൂരം കഴിഞ്ഞ് നാലുപുരയ്ക്കൽ തറവാട് ലക്ഷ്യമാക്കി കാനനപാതയിലൂടെ നടന്നു പോകുമ്പോൾ ഒരു ടോർച്ച് മാത്രമേ എന്റെ സഹായത്തിന് ഉണ്ടായിരുന്നുള്ളു. ടോർച്ചിൽ നിന്നും പുറത്തു വന്ന മങ്ങിയ വെളിച്ചത്തിൽ കുണ്ടും കുഴിയും മറ്റും കാണാമെങ്കിലും ചെറിയൊരു ഭയം മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. എകദേശം രാത്രി പന്ത്രണ്ടു മണിയോടടുക്കുകയാണ്. ഇനിയും രണ്ടു കിലോമിറ്റർ നാടന്നാലേ തറവാട്ടിൽ എത്തുകയുള്ളു എന്ന ചിന്ത ഭയത്തിന് ആക്കം കൂട്ടുകയായിരുന്നു.

കറുത്തവാവ് അയതിനാൽ ഇരുട്ടിന്റെ കാഠിന്യം ഏറിയതായിരുന്നു. ഭയ ചിന്തകൾ കാടുകയറുമ്പോൾ വിറക്കുന്ന കാലുകൾ പിന്നോട്ട് ചലിക്കുന്നതു പോലെ തോന്നി.

ഭഗവതികാവിൽ ദേവിയുടെ കാൽചിലങ്കയണിഞ്ഞ് പ്രേത പിശാചുകൾ നൃത്തം ചവിട്ടും. അവരുടെ ന്യത്തം കാണാനാവാതെ ക്ഷേത്രപ്രതിഷ്ഠ വിട്ട് ദേവി പുറത്തു പോകും. ദേവിക്ഷേത്രത്തിൽ പൂരം കഴിഞ്ഞ് നടയടച്ചാൽ പിന്നെ ഏഴുദിവസം കഴിഞ്ഞേ നട തുറക്കു. അതുവരെ ക്ഷേത്രവും പരിസരവും പ്രേത പിശാചുക്കളുടെ നീയന്ത്രണത്തിലാണെന്നാണ് വിശ്വാസം.

കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞു തന്ന കഥകളിലേക്ക് മനസ്സ് പായുമ്പോൾ കഥയിലെ ചാത്തനും വാളുകൊണ്ട് തല വെട്ടി ചോരയൊലിച്ച് നിൽക്കുന്ന രുദ്രമുഖത്തോടു കൂടിയ വെളിച്ചപ്പാടും എന്റെ കൺമുമ്പിൽ നിൽക്കുന്ന പോലെ തോന്നി. എന്റെ ദേഹമാസകലം വിറയ്ക്കുകയും വിയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വടക്കുനിന്ന് വീശിയ തണുത്ത കാറ്റ് ശരീരത്തിന് കുളിർമ്മയേകിയെങ്കിലും മനസ്സിന്റെ ഭയം പതിന്മടങ് വർദ്ധിക്കുകയായിരുന്നു.

ഭയാനകരമായ ചിന്തകളിൽ നിന്നും മോചനം നേടാനായി മൂളിപ്പാട്ടും പാടി മുമ്പോട്ടു നീങ്ങി. നീലി കുന്നിന്റെ താഴ്വരയിലൂടെ വേഗത്തിൽ നടന്നു നീങ്ങുബോൾ അരോ പുറകിൽ നിന്നും വിളിക്കുന്നതു പോലെ തോന്നി. ആരായിരിക്കാം? ഈ നട്ടപ്പാതിരാനേരത്ത് ഇവിടെ ആരാണ്? ഒരു പക്ഷേ നീലിയുടെ ആത്മാവായിരിക്കുമോ? പുന്നശ്ശേരി ഇല്ലത്തെ വേലക്കാരിയായിരുന്ന നീലി. മധുരപ്പതിനേഴിന്റെ മണിമുറ്റത്ത് നിൽക്കുന്ന നീലിയുടെ വടിവൊത്ത ശരീര സൗന്ദര്യത്തിൽ ആകർഷകനായ വയസ്സൻ നമ്പൂതിരി ബലാൽക്കാരമായി കീഴ്‌പ്പെടുത്തി കൊന്ന് കുന്നിൻ ചെരിവിലെ പാലമരത്തിൽ കെട്ടി തൂക്കി. പക്ഷെ അത് ആത്മഹത്യയായി ജനങ്ങൾ ചിത്രികരിച്ചു. നീലിയുടെ അത്മാവ് തീരാത്ത പകയുമായി ഗതിയില്ലാതെ കുന്നിൻ ചെരുവിൽ അലഞ്ഞു നടന്നു. പാതിരാ സമയങ്ങളിൽ അതു വഴി പോകുന്ന പുരുഷൻമാരെ കൊന്ന് ചോര കുടിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. അന്നു മുതലാണ് ആ കുന്നിന് നീലിക്കുന്ന് എന്ന പേരുണ്ടായത്.

ചീവിടുകളുടെ ശബ്ദം. അരികിലൂടെ പറക്കുന്ന വവ്വാലുകളുടെ ചിറകടി ശബ്ദം പിന്നെ എന്താണെന്ന്‌ മനസ്സിലാവാത്ത ഭയാനകരമായ ശബ്ദകോലാഹലങ്ങളും എന്നെ എതിരേറ്റപ്പോൾ എന്റെ നടത്തത്തിന് വേഗത കൂടി. പിന്നെ ഓട്ടമായി ഓട്ടത്തിനിടയിൽ എവിടെയൊക്കെയോ തട്ടി തടഞ്ഞു വീണു.

മഴത്തുള്ളി പോലെ വെള്ളം മുഖത്ത് വീണപ്പോൾ ബോധം തെളിഞ്ഞു. കണ്ണ് തുറന്നു നോക്കിയപ്പോൾ ചുറ്റിലും ബന്ധുമിത്രാതികൾ. എന്റെ ഉണ്ണിക്ക് എന്തു പറ്റിയാവോ എന്നു പറഞ്ഞു നിലവിളിക്കുന്ന അമ്മ. എപ്പോഴാ വന്നതെന്നൊ എന്താ പറ്റിയതെന്നൊ നിശ്ചയില്ല്യ.. നേരം പുലർന്നപ്പോൾ ദേ ഈ കിടപ്പാ എന്ന് അയൽപക്കത്തെ ജാനകിയേട്ടത്തിയോട് മുത്തശ്ശി പറയുന്നത് കേട്ടു. അപ്പോഴേക്കും വീണ്ടം മയക്കത്തിലേക്ക് വീണു കൊണ്ടിരുന്നു. അതിനിടയിൽ അച്ഛന്റെ ശബ്ദം കേട്ടു, “ചെക്കന് നല്ല പനിയുണ്ട്. എന്തായിണ്ടായോ ആവോ. പേടിപറ്റിയതാവാം വിറയ്ക്കുന്നുണ്ട്…”

4 Comments
 1. Anil 4 years ago

  Nice story…

 2. Haridasan 4 years ago

  Good one…

 3. Meera Achuthan 4 years ago

  കഥ വായിക്കുമ്പോൾ അതിലെ ഓരോ രംഗവും മനസ്സിൽ തെളിഞ്ഞു വന്നു.
  നല്ല കഥ.
  അഭിനന്ദനങ്ങൾ .

 4. Peter 4 years ago

  Nice story…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account