ആകാശം കരുതി
മേഘമാണെന്ന്.

തെന്നൽ കരുതി
പൂവാണെന്ന്.

പൂവു കരുതി
വണ്ടാണെന്ന്.

തീരം കരുതി
തിരയാണെന്ന്.

രാവു കരുതി
നിലാവാണെന്ന്.

നിലാവു കരുതി
കുളിരാണെന്ന്.

എനിയ്കറിയാം
നീയാണെന്ന്.

മറഞ്ഞിരുന്നീ,
മാടി വിളിക്കുന്നത്.

7 Comments
 1. ANITHA PREMKUMAR 3 years ago

  മനോഹരം… ആശംസകൾ

 2. V.Pradeep 3 years ago

  മനോഹരം
  കൊതിമിനുക്കിയ പദപ്രയോഗം ആശംസകൾ

 3. Sudhakaran Ramanthali 3 years ago

  മനോഹരമായ കവിത …

 4. Ravi . Punnakkal. 3 years ago

  , എന്നിക്കുമറിയാം:………
  മറഞ്ഞിരുന്നോര വിളിയെ………
  ഇഷ്ടായി…….. ഇമ്മിണി ഇഷ്ടം……
  രവി പുന്നക്കൽ.

 5. Author

  എല്ലാ സുമനസ്സുകളുടേയും വായനയ്ക്കും അഭിപ്രായത്തിനും വളരെ സന്തോഷം .എല്ലാവര്‍ക്കും സ്നേഹം,ശുഭദിനം.

 6. Indira Balan 3 years ago

  ഏറ്റവും പ്രിയപ്പെട്ടതാവുമ്പോൾ അതു ഭാവനയിലെ രൂപകങ്ങളും കല്പ്പനകളും ആവുന്നു…നല്ല കവിത

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account