ഫ്രിഡ്ജിൽ നിന്നും
പുറത്തു ചാടിയ
രണ്ടയിസ്‌
കഷണങ്ങൾ

പൊട്ടിച്ചിരിച്ചു
കെട്ടി മറഞ്ഞു
തുള്ളിക്കളിച്ചു
ചിരിച്ചു രസിച്ചു

പിന്നവർ പരസ്പര
മലിഞ്ഞു ചേർന്നു
ഒരിത്തിരി വെള്ളം
ബാക്കിയുമായി

വെള്ളമായ് മാറിയോർ
പരസ്പരം ചോദിച്ചു
ഇതിൽ നീയേത്?
ഞാനേത്?

കണ്ടെത്തിയ ഉത്തരം

ഇനി നീയില്ല,
ഞാനില്ല,
നമ്മൾ മാത്രം!

6 Comments
  1. Jyothi Nambiar 3 years ago

    ഇനി നീയില്ല,
    ഞാനില്ല,
    നമ്മൾ മാത്രം!
    അങ്ങനെയല്ലേ വേണ്ടത് ………. നന്നായി അനിത

  2. Alias P Varghese 3 years ago

    Good

  3. Archana Sunil 3 years ago

    നന്നായി വലിയ സന്ദേശം ..

  4. Ravi Punnakkal 3 years ago

    നീയേത് ? ഞാനേത് ?
    A Simple poem.
    ഇനി നീയില്ല,
    ഞാനില്ല.
    A Simple Answer…….
    Cute………!
    – Ravi

    • Ravi Punnakkal 3 years ago

      ( ഉള്ളത് നമ്മിലലിഞ്ഞുരുകിയ
      ഇത്തിരി സന്തോഷത്തിന്റെ
      നിമിഷങ്ങൾ മാത്രം.)

  5. Rajeesh chelari 3 years ago

    കുട്ടിക്കവിത പോലെ….

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account